. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Thursday, April 18, 2013

നരനിലേക്ക് വെറുമൊരു നാരി ദൂരം.

സ്ത്രീ സംബന്ധ വിഷയങ്ങളിലെ സമകാലിക സംഭവങ്ങളുടെ നിറമുള്ളതും, ഇല്ലാത്തതുമായ അനവധി വാര്‍ത്തകളുടെ വെളിച്ചത്തില്‍ ധാരാളം കഥകളും ലേഖനങ്ങളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.  ഇപ്പോഴും അത്തരം നിറം പിടിപ്പിച്ച കഥകള്‍ മേമ്പൊടി ചേര്‍ത്ത സെന്‍സേഷണല്‍ ലേഖനങ്ങള്‍ നമ്മുടെ വായനയ്ക്ക് ഹരം പകര്‍ന്നുകൊണ്ടേയിരിക്കുന്നു. സ്ത്രീപക്ഷ വാദികളുടെ ശക്തമായ പ്രതിഷേധാഗ്നിയില്‍ എരിഞ്ഞടങ്ങിയ നിരവധി നിരപരാധികളും നമ്മുക്കിടയില്‍ ഉണ്ടന്നതും സത്യമാണ്. പ്രതിപക്ഷത്ത് സ്ത്രീ വരുമ്പോള്‍ മറുപക്ഷം പുരുഷന്‍ എന്ന മാനുഷിക വിധി നിര്‍ണയം വരുന്നതിന് അപ്പുറം ഇന്ന് കോടതികളും നിയമ നിര്‍മ്മാണവും വരെ സ്ത്രീക്ക് അനുകൂലമായി മാത്രം എഴുതി ചേര്‍ത്ത് വച്ചിരിക്കുന്നു. ഏതൊരു സ്ത്രീയുടെയും ചൂണ്ടുവിരലില്‍ ചൂളി വീഴുന്ന ഒരു അപഹാസ്യ കഥാപാത്രമായി പുരുഷന്‍ ചുരുങ്ങുന്ന കാലം അതിവിദൂരമല്ല. സൌമ്യ മുതല്‍ ഡല്‍ഹി പെണ്‍കുട്ടി വരെയുള്ള അതിനീച കൃത്യങ്ങളെ ന്യായീകരിക്കുകയാണ് എന്ന് പ്രിയവായനക്കാര്‍ കരുതരുത്. അത്തരം ഹീനതകളെ അപലപിക്കുന്നത്തിനൊപ്പം അവയെ പ്രതിരോധിക്കാന്‍ എന്ന നിലയില്‍ നിര്‍മ്മിച്ചെടുത്ത പ്രത്യേക നിയമ വ്യവസ്ഥയെ പുരുഷനൊപ്പമോ അല്ലെങ്കില്‍ അവരെക്കാള്‍ ഒരുപിടി മുന്നിലോ അല്ലെങ്കില്‍ അല്‍പ്പം മാത്രം പിന്നിലോ മാത്രം കുറ്റകൃത്യ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്ന സ്ത്രീ സമൂഹം എത്രമാത്രം ദുര്‍വിനിയോഗം ചെയ്യും എന്നത് കാലം തീര്‍ച്ചയായും തെളിയിക്കും. 

മുകളിലത്തെ വരികള്‍ ഒരു ആമുഖം എന്ന നിലയില്‍ പറഞ്ഞു വച്ചു എന്നു മാത്രം. എന്‍റെ ലേഖനം ഇതുമായി ഏതാണ്ട് ബന്ധപ്പെട്ടതാണ് എങ്കിലും തികച്ചും വ്യത്യസ്തമായ ഒരുവിഷയത്തിലൂടെ അതിനെ ചൂണ്ടിക്കാട്ടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അടുത്തിടെ എനിക്കുണ്ടായ ഒരു അനുഭവം ഒപ്പം എന്‍റെ കളികൂട്ടുകാര്‍ ഉള്‍പ്പെടെയുള്ള സുഹൃത്ത് സമൂഹത്തിനാല്‍ വിവരിക്കപ്പെട്ടിട്ടുള്ള ചില അനുഭവങ്ങള്‍ ഈ വിഷയത്തിന് ഉപോല്‍ബലകമായി അവതരിപ്പിക്കാനും ആഗ്രഹിക്കുന്നു. 

നിങ്ങളില്‍ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് എന്‍റെ ഫേസ്ബുക്ക് പേജ് ആരോ ഒരാള്‍ ഹാക്ക് ചെയ്തതും എന്‍റെ അറിവില്ലാതെ പലരെയും എന്‍റെ ചങ്ങാതികൂട്ടത്തില്‍ എത്തിപ്പെട്ടതും. ഹാക്കര്‍ ചേര്‍ത്ത ചെങ്ങാതിമാര്‍ക്ക് ഒരു പൊതു സ്വഭാവം ഉണ്ടായിരുന്നു. നമ്മള്‍ എല്ലാം "കുണ്ടന്‍" എന്ന ഓമനപ്പേരില്‍ വിളിക്കുന്ന ഹോമോസെക്സ് വിഭാഗത്തില്‍ പെടുന്ന നിരവധിപ്പേര്‍ എന്‍റെ കൂട്ടത്തില്‍ എത്തുകയും ഹാക്കര്‍ അവരുമായി എന്‍റെ പേരില്‍ ചാറ്റ് നടത്തുകയും ചെയ്തു. അങ്ങനെ നടത്തിയ ഒരു ചാറ്റിന്‍റെ ശകലങ്ങള്‍ വളരെ യാദ്രിശ്ചികമായി എന്‍റെ കണ്ണില്‍പെട്ടപ്പോള്‍ ആണ് ഞാന്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു എന്ന സത്യം തിരിച്ചറിഞ്ഞത്. അപ്പോള്‍ തന്നെ കാര്യക്ഷമമായി പ്രവര്‍ത്തിച്ച് കഴിയാവുന്ന എല്ലാ സെക്യൂരിറ്റിയും സ്വീകരിച്ച് അതില്‍ നിന്ന് വളരെ വേഗം വിമുക്തനാകുകയും ചെയ്തു. മുന്‍പ് വളരെയധികം എഴുതിയിരുന്ന ഒരു ബ്ലോഗര്‍ എന്ന നിലയില്‍ എന്നെ അറിയുന്ന ഞാന്‍ അറിയാത്ത  നിരവധി പേര്‍ ഓണ്‍ലൈന്‍ രംഗത്ത് ഉണ്ട് എന്നതിനാല്‍ ഇങ്ങോട്ട് വരുന്ന ഏതു ചെങ്ങാത്തവും കണ്ണടച്ച് സ്വീകരിക്കുക എന്ന രീതി ആയിരുന്നു ഞാന്‍ അതുവരെ സ്വീകരിച്ച് പോന്നിരുന്നത്. അതിനാല്‍ തന്നെ ഹാക്കറാല്‍ ചേര്‍ക്കപ്പെട്ടവരെ കണ്ടെത്തുക അപ്രാപ്യമായ ഒന്നായി മാറുകയും ചെയ്തു. അത്തരക്കാരെ  പൂര്‍ണമായും ഒഴിവാക്കാന്‍ സാധിച്ചില്ല എങ്കിലും പിന്നീട് എന്നോടുള്ള സമീപനത്തില്‍ നിന്നും അവരില്‍ നിന്ന് നിരവധി പേരെ കണ്ടെത്തുകയും പുറത്താക്കുകയും ചെയ്യുകയുണ്ടായി.

മാസങ്ങള്‍ക്ക് ശേഷം എന്‍റെ ശ്രദ്ധ ആകര്‍ഷിച്ചത് എന്‍റെ മെസ്സേജ് ബോക്സില്‍ വന്ന ഒരു "ഹായ്" ആണ്. അത്ര പരിചയമില്ലാത്ത വ്യക്തികളോട് ചാറ്റ് ചെയ്യുന്നതില്‍ നിന്ന് പരമാവധി അകലം പാലിക്കുന്ന ഞാന്‍ സ്വാഭാവികമായും ആ "ഹായ്"ക്കു നേരെയും അതെ സമീപനം തന്നെ കൈക്കൊള്ളുകയുണ്ടായി. എന്നാല്‍ എന്‍റെ ഉത്തരമില്ലായ്മയില്‍ നിരാശനാകാത്ത ആ വ്യക്തി  "ഹായ്" പല ദിവസങ്ങളിലും തുടരുകയുണ്ടായി. അങ്ങനെ നിരവധി ദിവസങ്ങള്‍ തുടര്‍ന്നപ്പോള്‍ ഒരു കൌതുകം എന്ന നിലയില്‍ എന്‍റെ ഭാഗത്ത് നിന്ന് തിരിച്ചും ഒരു "ഹായ്" ഉണ്ടായത് സന്തോഷസൂചകമായ ഒരു "സ്മൈലി" ഇട്ടാണ് മറുപുറം സ്വീകരിച്ചത്. അടുത്ത കമന്റ് "താങ്കളെ കാണാന്‍ അതീവ സുന്ദരന്‍ ആണ്" എന്നായിരുന്നു. പുകയടിപ്പിച്ച് ഉണക്കിയ റബര്‍ ഷീറ്റിനു തുല്യമായ നിറവും ഗുണവും മണവും ഉള്ള എന്‍റെ നേരെ അത്തരം ഒരു പ്രയോഗം വന്നപ്പോള്‍ ചില മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ പ്രതിപക്ഷത്തിന്‍റെ ഉള്ളിലിരിപ്പ് മനസ്സിലാക്കാന്‍ എനിക്ക് വളരെ വേഗം സാധിച്ചു. "നിങ്ങള്‍ ഒരു ഗേ ആണോ" എന്ന എന്‍റെ പൊടുന്നനവേ ഉള്ള ചോദ്യം ആഗതനെ ഒന്ന് അമ്പരപ്പിച്ചു എന്ന് പിന്നീടുണ്ടായ അല്‍പ്പ മൌനത്തില്‍ നിന്ന് എനിക്ക് മനസ്സിലായി. എന്നാല്‍ അയാളുടെ മറുപടി അല്‍പ്പം വ്യത്യസ്ഥമായിരുന്നു. "ഞാന്‍ ഒരു ഗേ അല്ല, മറിച്ച് മള്‍ട്ടി സെക്ഷ്വല്‍" ആണ്. ആ മറുപടി എന്നിലെ അന്വേഷണകുതകിയെ തെല്ലൊന്നു ഉണര്‍ത്തി എന്ന് മാത്രമല്ല അന്നേ ദിവസം അയാളോട് അത്തരം വിഷയളിലേക്ക് ചോദ്യങ്ങളെ കൊണ്ടുപോകാതെ ഒരു നല്ല സുഹൃത്തായി കൂടെ കൂട്ടാനുള്ള സംഭാഷണങ്ങളിലെക്ക് തിരിച്ച് കൊണ്ട് പോകുകയും ഞാന്‍ അതില്‍ ഏതാണ്ട് വിജയിക്കുകയും ചെയ്തു.

പിന്നീട് പലപ്പോഴും അയാള്‍ എന്നിലെ മറ്റൊരു മുഖത്തിനു വേണ്ടി തിരഞ്ഞു എങ്കിലും ഞാന്‍ മനപ്പൂര്‍വ്വമായി മറ്റു സൗഹാര്‍ദ്ദ സംഭാഷണങ്ങളിലെക്ക് ചര്‍ച്ചയെ തിരിച്ച് വിട്ടുകൊണ്ടേയിരുന്നു. ഒടുവില്‍ ഒരിക്കല്‍ സഹികെട്ട അയാള്‍ എന്നോട് പറഞ്ഞു "ഭായി എനിക്ക് ഇത്തരം സംഭാഷണങ്ങളില്‍ ഒന്നും ഒരു താല്‍പ്പര്യവും ഇല്ല, നിങ്ങള്‍ വിഷയത്തിലേക്ക് വരുന്നു എങ്കില്‍ നമ്മുക്ക് ഈ സൌഹൃദം തുടരാം, അല്ലെങ്കില്‍ ഇത് നമ്മുക്ക് ഇവിടെ അവസാനിപ്പിക്കാം". ഒരു പരിധിയില്‍ കൂടുതല്‍ ഒരുവനെ സഹിക്കാന്‍ ക്ഷമയില്ലാത്ത ഞാന്‍ എന്നിട്ടും പ്രകോപിതനായില്ല. കാരണം ഇതിനോടകം തന്നെ എന്‍റെ സുഹൃത്തായ ഒരു സൈക്കോളജിസ്റ്റിനോട് ഈ വിഷയം സംസാരിക്കുകയും അതിലെ മാനസിക വിഷയത്തെ കുറിച്ച് വിശദമായി പഠിക്കുകയും ചെയ്തിരുന്നു. അകാരണമായും, അനവസരത്തിലും, അപരിചതരോടും, അവനവന്‍റെ ജനുസ്സില്‍ പെടുന്നവരോട് അസ്വാഭാവികമായ ലൈംഗിക അടുപ്പം കാണിക്കുന്നതും മാനസികരോഗമാണ് എന്ന് ഡോക്ടര്‍ എന്നെ ധരിപ്പിച്ചിരുന്നു.  ഇത്തരം മാനസിക രോഗികളെ ഈ മാനസിക അവസ്ഥയിലേക്ക് എത്തിക്കാന്‍ ഉപോല്‍ബലകമായ സംഭവമോ, സംഭവങ്ങളോ ഉണ്ടാകും എന്നും  അദ്ദേഹം പറഞ്ഞിരുന്നു. അതിലേക്ക് ഒരു അന്വേഷണം ആയിരുന്നു എന്‍റെ ലക്ഷ്യവും. അതുകൊണ്ട് തന്നെ എന്‍റെ മറുപടി ഇങ്ങനെ ആയിരുന്നു. " ഞാന്‍ എന്‍റെ വിഷയ താല്‍പ്പര്യം തീര്‍ച്ചയായും നിങ്ങളെ അറിയിക്കാം, പക്ഷെ അത് എന്‍റെ ചില ചോദ്യങ്ങള്‍ക്ക് ഉത്തരം തന്നതിന് ശേഷം മാത്രം". എന്‍റെ മറുപടി അയാള്‍ക്ക് അത്ര രസകരമായി തോന്നിയില്ല എങ്കിലും ഇര തന്നിലേക്ക് കൂടുതല്‍ അടുക്കുന്നു എന്ന സ്വാഭാവിക തോന്നല്‍ ആവാം അയാളില്‍ നിന്ന് അത്തരം ഒരു മറുപടിക്ക് കാരണമായത്. " ചോദ്യം എല്ലാം കഴിഞ്ഞു മറ്റേ വര്‍ത്തമാനം പറയല്ല്... എന്താ അറിയേണ്ടേ ചോദിച്ചോളൂ".

"സുഹൃത്തെ അസ്വാഭാവികമായ ചില ആസക്തികള്‍ അല്ലെ നിങ്ങള്‍ കാണിക്കുന്നത്" എന്ന ചോദ്യത്തിന് ആദ്യം അയാളില്‍ നിന്ന് ഒരു പുശ്ചസ്വരം ആണ് പുറത്ത് വന്നത്. ഏതാനും നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം പിന്നീട് എന്നില്‍ നിന്നും ഒരു ചോദ്യത്തിനും കാത്ത് നില്‍ക്കാതെ അയാള്‍ എന്‍റെ മെസ്സേജ് സ്ക്രീനിലേക്ക് എഴുതി നിറച്ച അക്ഷരങ്ങള്‍ കൂട്ടി വായിച്ചപ്പോള്‍ നാം കാണുന്ന ലോകം ചിരിയുടെ, സഹതാപത്തിന്‍റെ, അനുകമ്പയുടെ മുഖാവരണത്തിനു പിന്നില്‍ എത്ര ക്രൂരവും ഭീകരവും ആണെന്ന് മനസ്സിലാക്കി തരുന്നതായിരുന്നു.

കേരളത്തിന്‍റെ തെക്ക് തമിഴ്നാട് അതിര്‍ത്തി ഗ്രാമത്തില്‍ പെടുന്ന അതിസാധാരണ കുടുംബത്തിലെ ഒരംഗം. അമ്മയും കൂടപ്പിറപ്പായ ചേച്ചിയും ഉള്‍പ്പെടുന്ന ഒരു സാധാരണ നായര്‍ കുടുംബാംഗം. അച്ഛന്‍ നഷ്ടപ്പെട്ട അവന്‍റെ വീട്ടിലെ കഷ്ടപ്പാടിന്‍റെ വെളിച്ചത്തില്‍ ചിലപ്പോഴൊക്കെ തൊട്ടടുത്ത പട്ടണത്തില്‍ താമസിക്കുന്ന അമ്മയുടെ ഒരു വിദൂര ബന്ധുവിന്‍റെ വീട് സന്ദര്‍ശിക്കാന്‍ പോകാറുണ്ടായിരുന്നു. അങ്ങനെ ഒരു സന്ദര്‍ശന വേളയില്‍ തൊട്ടടുത്ത ക്ഷേത്രത്തിലെ ഉത്സവം കാണാനുള്ള താല്‍പ്പര്യം അവന്‍റെ കുഞ്ഞ് മനസ്സ് പ്രകടിപ്പിക്കുകയും നിര്‍ബന്ധം സഹിക്കാന്‍ ആവാതെ വന്നപ്പോള്‍ വീട്ടില്‍ തനിയെ ഇരിക്കുന്ന മൂത്ത പെണ്‍കുഞ്ഞിനെ ഓര്‍ത്ത് അവന്‍റെ അമ്മ അവനെ അവിടെ ഏല്‍പ്പിച്ച് വീട്ടിലേക്ക് മടങ്ങി പോകുകയും ചെയ്തു. അന്ന് രാത്രി അവന്‍ ആദ്യമായി "ബലാല്‍സംഗം" ചെയ്യപ്പെട്ടു. അതും അവനോളം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിന്‍റെയും അവനെക്കാള്‍ പ്രായമുള്ള ഒരു ആണ്‍കുഞ്ഞിന്‍റെയും അമ്മയില്‍ നിന്ന്. അത് നിരവധി തവണ ആവര്‍ത്തിക്കപ്പെട്ടു. വിദ്യാഭ്യാസം ഉള്ളതും, ഉന്നതകുലജാതയും സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഉന്നത പദവി വഹിക്കുന്നതുമായ ഒരു സ്ത്രീയില്‍ നിന്നാണ് അവന് അത് നേരിടേണ്ടി വന്നത് എന്ന്‍ മനസ്സിലാക്കുക. അവിടെയും തീര്‍ന്നില്ല അടുത്ത ഊഴം കോളേജ് പ്രൊഫസറും അതെ സ്ത്രീയുടെ ഭര്‍ത്താവുമായ  അവന്‍റെ  "മാമനില്‍" നിന്നായിരുന്നു. അങ്ങനെ അറിയാത്ത പ്രായത്തില്‍ സ്ഥിരമായി ആരും അറിയാതെ ഒരു സ്ത്രീയാലും പുരുഷനാലും മാറി മാറി അവന്‍ ഉപയോഗിക്കപ്പെട്ട് കൊണ്ടേയിരുന്നു, അത് ഇന്നും അനസ്യൂതം തുടരുന്നു. അന്നത്തെ നാലാം ക്ലാസ്കാരന് ഇന്ന് മുപ്പത്തി മൂന്നു വയസ്സ്. അങ്ങനെയെങ്കില്‍ ഇന്നും അവന്‍റെ സേവനം ഉപയോഗിക്കുന്ന വിരമിച്ച ശേഷം ഒരു സൌകാര്യ സ്ഥാപനത്തില്‍ പഠിപ്പിക്കുന്ന പ്രൊഫസറും അയാളുടെ ഭാര്യയേയും കുറിച്ച് ആലോചിക്കൂ. അവനോളം പ്രായമുള്ള അവരുടെ മകള്‍ ഇന്ന് ഭര്‍ത്താവിനോടൊപ്പം വിദേശത്ത് സുഖവാസം അനുഭവിക്കുമ്പോള്‍ ഒരു ലൈംഗിക തൊഴിലാളിയുടെ സ്ഥാനത്തേക്ക് തരം താഴ്ത്തപ്പെട്ട അവന്‍ ഇന്നും അവരുടെ വിശ്രമ ജീവിതത്തിലും ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം അറിയാതെ പങ്കാളിത്തം നല്‍കി പോരുന്നു. 

നാലില്‍ നിന്ന് അഞ്ചിലേക്ക് കുറച്ച് അകലെയുള്ള സ്കൂളില്‍ ആണ് അവന് പ്രവേശനം കിട്ടിയത്. അവിടെ അവനെ കാത്തിരുന്ന ദുരന്തം കല്യാണം കഴിക്കാത്ത പ്രധാന അദ്ധ്യാപികയുടെ രൂപത്തില്‍ ആയിരുന്നു. ഒപ്പം ഉച്ചക്കഞ്ഞി വയ്ക്കാന്‍ വന്ന വയസ്സ് മൂത്ത കാക്കയുടെ രൂപത്തിലും. കാക്ക ഇന്ന് ജീവനോടെ ഇല്ല, പക്ഷെ പ്രധാന അദ്ധ്യാപിക വിശ്രമ ജീവിതത്തിലും അവന്‍റെ പങ്കാളിത്തം ഉറപ്പു വരുത്തുന്നു. പിന്നെ അവന് അതൊരു ഹരമായി മാറി, പ്രത്യേകിച്ചും പ്രായം ചെന്ന സ്ത്രീ പുരുഷന്മാരില്‍ ആയി അവന്‍റെ കണ്ണുകള്‍. തന്നെക്കാള്‍ പ്രായം കുറഞ്ഞവരോട് ഒരു അഭിവാന്ജയും അവനില്ല. അതിനു കാരണമായി അവന്‍ പറഞ്ഞത് പ്രായമുള്ളവരില്‍ നിന്ന് സെക്സും ഒപ്പം ഒരു കരുതലും ലഭിക്കും എന്നാണ്. പഠിക്കാന്‍ മിടുക്കനായ അവന്‍ ലൈംഗിക അടിമയായി അതിന്‍റെ മാനസിക പിരിമുറുക്കത്തില്‍ പത്തില്‍ പഠനം ഉപേക്ഷിച്ച് പ്രത്യേക ജോലിയോ, വരുമാന മാര്‍ഗ്ഗങ്ങളോ ഇല്ലാതെ ഉഴലുന്നു. ബസ്സില്‍ കയറിയാല്‍ അവന്‍റെ ഉന്നം പ്രായമുള്ള സ്ത്രീകള്‍ ആണ്. പുരുഷന്മാരിലും കണ്ണുടക്കാറുണ്ട് എങ്കിലും അവരുടെ പ്രതികരണം ചിലപ്പോള്‍ കഠിനമായെക്കുമോ എന്ന ആശങ്ക അവനെ അത്തരം അവസരങ്ങളില്‍ പുരുഷന്മാരോട് അടുക്കാന്‍ പ്രേരിപ്പിക്കാരില്ല. 

അവന്‍റെ കഥകള്‍ വിശദമായി കേട്ടശേഷം അവനോടായി ഞാന്‍ പറഞ്ഞു. " അസാധാരണ ലൈംഗികതയില്‍ ഒട്ടും താല്‍പ്പര്യം ഇല്ലാത്ത ഒരു വ്യക്തിയാണ് ഞാന്‍. ഇങ്ങനെ ഒരാളെ പരിചയപ്പെട്ടപ്പോള്‍ അയാളുടെ കഥ അറിയണം എന്ന് ആഗ്രഹം ഉണ്ടായി അതുകൊണ്ട് ചോദിച്ചു എന്ന് മാത്രം". വിവേകമാതിയായി അവന്‍ മറുപടി തന്നു. " അറിയാം ഭായി, നിങ്ങളുടെ സമീപനത്തില്‍ നിന്ന് തന്നെ അത് എനിക്ക് ഊഹിക്കാന്‍ കഴിഞ്ഞു, ആരും എന്നോട് ഇത്തരം കഥകള്‍ ഒന്നും ചോദിക്കാറില്ല, ആഗ്രഹം ഉള്ളവര്‍ വഴങ്ങി തരും, അല്ലാത്തവര്‍ പുച്ചത്തോടെ ആട്ടി ഓടിക്കും, നിങ്ങള്‍ ചോദിച്ചപ്പോള്‍ എനിക്ക് ആകെ ഒരു സന്തോഷം" തുടര്‍ന്ന് ഇത് എഴുതാനുള്ള അനുവാദം ഞാന്‍ ചോദിക്കുകയുണ്ടായി. അവന്‍ അതിനു അനുവാദം തന്നപ്പോള്‍ ഒരു കാര്യം എന്നോട് ആവിശ്യപ്പെട്ടിരുന്നു." എന്‍റെ പേര്‍ എഴുതുന്നതില്‍ എനിക്ക് വിരിധമില്ല, പക്ഷെ ഞാന്‍ പറഞ്ഞ ആളുകളെ കുറിച്ച് അധികം ഒന്നും പരാമര്‍ശിക്കരുത്, അത് അവരുടെ ഭാവിക്ക് ദോഷമുണ്ടാക്കും". അസ്വാഭാവികമായ ഒരു മാനസിക വൈകല്യം ഉണ്ടന്ന് വ്യക്തമായി എനിക്ക് ബോദ്ധ്യമുള്ള അവനില്‍ നിന്ന് വന്ന വിവേകം പോലും വിദ്യാഭ്യാസമുള്ള, അച്ഛനെപ്പോലെ, അമ്മയെപോലെ, സ്നേഹം കൊടുക്കേണ്ട സ്വന്തം ബന്ധുക്കള്‍ക്കോ, അതിലേറെ പ്രസക്തമായ ഗുരു ശിഷ്യ ബന്ധം പുലര്‍ത്തേണ്ട ആ അദ്ധ്യാപികക്കോ തോന്നിയില്ലല്ലോ എന്നത് ചിന്തനീയം. അവന്‍ ഇന്നും എന്‍റെ ഫേസ്ബുക്ക് ചങ്ങാതിയാണ്. സുഹൃത്തെ ഇത് വായിക്കും എന്ന് എനിക്കറിയാം, ഇത് വായിച്ച് കഴിയുമ്പോള്‍ എങ്കിലും നിന്‍റെ മാനസികനിലയെ കുറിച്ച്  ഒരു ബോധം നിന്നില്‍ ഉണ്ടാവട്ടെ എന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.

ഇത് ഒരു വ്യക്തിയുടെ മാത്രം അനുഭവമല്ല. എന്‍റെ അടുത്ത സുഹൃത്തുക്കളായ രണ്ട് പേര്‍ ഇതേ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ഒരാള്‍ അയാളുടെ ഒന്‍പതാം വയസ്സ് മുതല്‍ തൊട്ടടുത്ത വീട്ടിലെ പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയില്‍ നിന്ന്. അവള്‍ കല്യാണം കഴിച്ച് പോകുന്നിടം വരെ. മറ്റൊരാള്‍ വീട്ട് വേലക്കാരിയില്‍ നിന്ന്. ഇവരൊക്കെയും അവരുടെ ആ അനുഭവങ്ങള്‍ ആസക്തിയായി ഇന്നും കൊണ്ട് നടക്കുന്നു എന്നും വ്യക്തമായി അറിയുകയും ചെയ്യാം. അവരൊന്നും തന്നെയും സമൂഹത്തിനു ബാദ്ധ്യതയായി മാറിയിട്ടില്ല. കാരണം ഒരുപക്ഷെ അവരുടെ ഉന്നത വിദ്ധ്യാഭ്യാസം, കുടുംബ സ്ഥിതി, സമൂഹത്തില്‍ കിട്ടുന്ന മാന്യത ഇവയൊക്കെ ആവാം. ഒരുപക്ഷെ അവര്‍ ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് വരുന്നവര്‍ ആയിരുന്നില്ല എങ്കില്‍, അവരുടെ ആസക്തികള്‍ പ്രകടിപ്പിക്കാന്‍ അവര്‍ ഇന്ന് തിരഞ്ഞെടുക്കുന്ന ചില ഗോപ്യസൌകര്യങ്ങള്‍ കിട്ടുമായിരുന്നില്ല എങ്കില്‍ ഗോവിന്ദച്ചാമിമാര്‍ ഇന്ന് കാണുന്നതില്‍ എത്രയോ ഇരട്ടി സമൂഹത്തില്‍ കാണുമായിരുന്നു.

ഇവിടെ ആരാണ് യദാര്‍ത്ഥ പ്രതികള്‍. ഏതോ ഒരു ചാനല്‍ ചര്‍ച്ചയില്‍ ഒരു സാമൂഹിക പ്രവര്‍ത്തക പറയുന്നത് കേട്ടു " ആണ്‍കുട്ടികളെ സദാചാരം വീട്ടില്‍ നിന്ന് പഠിപ്പിക്കണം" എന്ന്. എന്‍റെ അനുഭവത്തില്‍ എത്ര താഴെക്കിടയില്‍ ജീവിക്കുന്ന കുടുംബവും അവരുടെ കുട്ടികളെ ലിംഗഭേദമന്യേ സമൂഹത്തില്‍ നന്നായി പെരുമാറണം എന്ന് തന്നെയാണ് പറഞ്ഞ് പഠിപ്പിക്കുന്നത്. ഒരു മാതാപിതാക്കളും സ്വന്തം മകന്‍ ചെയ്യുന്ന സാമൂഹ്യ നിന്ദക്ക് കുടപിടിക്കില്ല. അപ്പോള്‍ പിന്നെ അവന് അത്തരം പ്രവര്‍ത്തികള്‍ ചെയ്യാനുള്ള പ്രചോദനം എവിടെ നിന്ന് ലഭിക്കുന്നു. മേല്‍ വിവരിച്ച കാരണങ്ങള്‍ അതിലേക്ക് ഒരു ശക്തമായ സൂചന നല്‍കുന്നു. വേശ്യകള്‍ സമൂഹത്താല്‍ സ്രിഷ്ടിക്കപ്പെടുന്നതാണ് എന്ന് എവിടെയോ വായിച്ച് കേട്ടിട്ടുണ്ട്. ഇത്തരം ക്രിമിനല്‍ വാസനകളും അതിന്‍റെ ഒരു മറുപുറം തന്നെയല്ലേ. പെണ്ണ് ഇരയാകുന്നു എന്ന് കേള്‍ക്കുമ്പോള്‍ ചന്ദ്രഹാസം എടുക്കുന്നവര്‍ അതിന് അവനെ പ്രേരിപ്പിക്കുന്ന ചില ഘടകങ്ങള്‍ക്ക് താനും ഒരു ഭാഗമായിരുന്നു എന്ന് ചിന്തിക്കാനും അവയെ തിരുത്താനും തയ്യാറാവണം. സ്ത്രീ പീഡനം മാത്രമല്ല സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടെണ്ടത്. അതോനോട് അനുബന്ധമായി ഇത്തരം വിഷയങ്ങളും തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടണം....  

39 comments:

  1. വായിച്ചു. എന്തു പറയണമെന്നറിയാത്ത ഒരവസ്ഥയിലായിപ്പോയി ഇപ്പോൾ, ആ സുഹൃത്തിന് യുക്തിപൂർവ്വം ചിന്തിക്കാനും സ്വയം മാറാനും ഈ ലേഖനം ഉപകരിക്കട്ടെ എന്ന് അത്മാർഥമായി ആഗ്രഹിക്കുന്നു. ആണും പെണ്ണും എവിടെയും ചൂഷണത്തിന് ഇരയാവുന്നുണ്ട്, പക്ഷെ ചിലർ മാത്രം സഹതാപ പാത്രങ്ങളാവുകയും മറ്റു ചിലർ ആട്ടിയോടിക്കപ്പെടുകയും ചെയ്യുന്നു എന്നത് തന്നെയാണ് സത്യം !

    ReplyDelete
    Replies
    1. വായനയ്ക്കും കമന്റിനും നന്ദി.... ആണിനും പെണ്ണിനും തുല്യ നീതി ഉറപ്പാക്കാന്‍ പൊരുതാം. ഒരു സ്ത്രീയും പീഡിപ്പിക്കപ്പെടാന്‍ പാടില്ല.... അതെ പോലെ ഒരു പുരുഷനും സ്ത്രീയുടെ വിരല്‍ തുമ്പിലെ അടിമയാവാന്‍ പാടില്ല... പുരുഷന്‍ സമൂഹത്തിനു ബാദ്ധ്യത ആകുന്നു എങ്കില്‍ അതിനു പിന്നിലും ഒരു സ്ത്രീ സാന്നിദ്ധ്യം ഉണ്ടായേക്കാം എന്ന് മാത്രമാണ് ഞാന്‍ പറയാന്‍ ആഗ്രഹിച്ചത്.....

      Delete
  2. ഇത്തരം ആളുകളും സംഭവങ്ങളും ഉള്പെട്ടതാണ് നമ്മുടെ സമൂഹം എന്ന് തിരിച്ചരിയുന്നിടത്തോളം കാലം ഇത്തരം മനോരോഗികൾ ജനിച്ചുകൊണ്ടേ ഇരിക്കും...

    ചൂഷണം എന്ന രോഗത്തിന് മരുന്ന് കണ്ടുപിടികാത്തിടത്തോളം കാലം, ഈ മനോരോഗത്തിന് അവനെ ബലാൽ സംഗം ചെയ്തവരെ പോലെ , നമ്മളും നമുടെ പൂര് വികരും ഉള്പെട്ട സമൂഹവും ഉത്തരവാദികലാണ് ...

    ReplyDelete
    Replies
    1. വായനയ്ക്ക് നന്ദി.... സ്ത്രീ മാത്രമേ ചൂഷണം ചെയ്യപ്പെടുന്നുള്ളൂ, അവള്‍ക്കെ നിയമ പരിരക്ഷ ആവിശ്യമുള്ളൂ, സ്ത്രീ കരഞ്ഞാല്‍ അതിലെ സത്യാസത്യങ്ങള്‍ ചികയാതെ സ്ത്രീക്കൊപ്പം എന്നൊക്കെയുള്ള നമ്മുടെ ചിന്തകളിലെ പൊള്ളത്തരങ്ങള്‍ ആണ് ഞാന്‍ ഇവിടെ സൂചിപ്പിച്ചത്....

      Delete
  3. നീർവിളാകന്റെ ലേഖനം വായിച്ചു . സ്ത്രീ പക്ഷ വാദികൾ ആകാൻ ഒരു പക്ഷെ സ്ത്രീയേക്കാൾ ഉപരി പുരുഷൻ ആണ് കൂട്ട് നില്ക്കുന്നത് എന്നു പറയേണ്ടി വരും. മറിച്ചു സ്ത്രീ പുരുഷ തുല്യത അവകാശപ്പെടുന്നിടത്ത്,പുരുഷ ശബ്ദത്തേക്കാൾ ഏറെ ഉയര്ന്നു കേള്ക്കുന്നതു സ്ത്രീ ശബ്ദം ആണെന്നിരിക്കെ, സ്ത്രീക്ക് വണ്ടി പ്രത്യേക പരിരക്ഷയും നിയമവും എല്ലാം ആവശ്യപ്പെടുന്ന സ്ത്രീ, താൻ സ്വയം അബല ആണ് എന്ന് അന്ഗീകരിക്കുവല്ലേ ചെയ്യുന്നത് ? അല്ലെങ്കിൽ പുരുഷ മേധാവിത്വത്തിനു അറിഞ്ഞുകൊണ്ട് വിധേയത്വം വരിക്കുകയല്ലേ ചെയ്യുന്നത്?ഇതൊരു ഇരട്ടത്താപ്പായിട്ടാണ് എനിക്ക് തോന്നുന്നത് .

    പീഡനം എന്നത് സ്ത്രീ -പുരുഷ വ്യത്യസമില്ലാതെ സമൂഹത്തിൽ അരങ്ങേറുന്നു എന്നത് വസ്തുത ആണ് എന്ന് ലേഖകൻ ഉദാഹരണങ്ങൾ നിരത്തി സമര്ധിക്കുന്നുണ്ട്. സ്ത്രീ പീഡനത്തോളം പുരുഷ പീഡനം മാധ്യമ ശ്രദ്ധ നേടില്ല എന്നതിനാലോ , അല്ലെങ്കിൽ പുരുഷ വര്ഗ്ഗം ആ പീഡനത്തെ പുറത്തു പറയാതെ ( സ്ത്രീയേക്കാൾ കൂടുതൽ ) രഹസ്യമായി വയ്ക്കുന്നതോ ഒക്കെ ആകാം കാരണം. . എന്തായാലും സമൂഹത്തിന്റ്റ് നന്മ തിന്മകൾ യഥേഷ്ടം പുരുഷനിലും സ്ത്രീയിലും ഉണ്ടാകാം എന്നതും അവയുടെ ഏറ്റ കുറവുകൾ പലപ്പോഴും സാഹചര്യങ്ങളാൽ വ്യത്യാസപ്പെടുന്നതും ആകുന്നു. അവിടെ സ്ത്രീക്ക് ലഭ്യമാകുന്ന അധിക സുരക്ഷയിൽ അമ്മയും പെങ്ങളും, ഭാര്യയും മകളും ഒക്കെ ഉള്ള ഒരു പുരുഷൻ എന്ന നിലയിൽ അനുകൂല നിലപാടുകൾ ഉണ്ടെങ്കിൽ പോലും , ആ അധിക സുരക്ഷ ഒരു പുരുഷന്റെ മേലുള്ള കടന്നാക്രമണം ആയി മാറുന്ന ദയനീയ സ്ഥിതി ആകും ഉണ്ടാക്കുക എന്നത് തീർച്ച . ഉദാഹരണത്തിന് , മുകളിൽ വിവരിച്ച സംഭവത്തിൽ തന്റെ പരാതിയുമായി ആ പുരുഷൻ ആരെയെങ്കിലും സമീപിച്ചാൽ , കുറ്റാരോപിതയായ സ്ത്രീ ഇവൻ ആണ് എന്നെ പീഡിപ്പിച്ചിരുന്നത് എന്ന് ഒരു വാക്ക് പറഞ്ഞാൽ പിന്നെ ഒരു ശക്തിക്കും ആ പുരുഷനെ ഇന്നത്തെ നിയമത്തിൽ രക്ഷപെടുത്തുവാൻ കഴിയില്ല . അവിടെ സ്വാഭാവിക നീതി നിഷേധമല്ലേ ഉണ്ടാവുക?ഇത് സമൂഹത്തിൽ ഉണ്ടാക്കിയെക്കാവുന്ന പ്രത്യഖാതങ്ങളെ കുറിച്ച് വേണ്ട വിധം ചര്ച്ച ചെയ്യപ്പെടെണ്ടിയിരിക്കുന്നു. ഇത്തരം കൂടുതൽ ചർച്ചകൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

    ReplyDelete
    Replies
    1. വിശദ വായനയ്ക്ക് നന്ദി. ശിശു പീഡനങ്ങള്‍ പുരുഷനിലും സ്ത്രീയിലും ഏതാണ്ട് ഒരേ അളവില്‍ എന്ന് തെളിയിക്കുന്ന നിരവധി അനുഭവങ്ങള്‍ പലര്‍ക്കും പറയാനുണ്ടാവും. പുരുഷനെ സമര്‍ത്ഥമായി ഉപയോഗിക്കുന്ന ഒട്ടനവധി സ്ത്രീകളും ഉണ്ട് എന്നുള്ളത് പച്ചപരമാര്‍ത്ഥം ആണ്. പക്ഷെ എന്തുകൊണ്ടോ സ്ത്രീ അബല, പുരുഷന്‍ എന്നും അവളെ കീഴ്പ്പെടുത്തുന്നവള്‍ എന്ന തലകീഴിയന്‍ ചിന്ത നമ്മെ ഒരു വശത്തേക്ക് മാത്രം ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. സ്വന്തം ശരീരം വിറ്റ് അന്നം തേടുന്ന സ്ത്രീ പോലും അത് തുറന്ന് സമ്മതിക്കാന്‍ മടിക്കുന്ന സമയത്ത് അതെ ജോലി ചെയ്യുന്ന ഒരു പുരുഷന്‍ അല്‍പ്പം ഗര്‍വ്വോടെ അത് പരമാവധി എത്തെണ്ടവരില്‍ ഒക്കെ എത്തിക്കും എന്ന് മാത്രമല്ല അവനെ അവന്‍റെ സുഹൃത്ത് സമൂഹം ആരാധനയോടെ നോക്കിക്കാണുന്ന ഒരു നിലയില്‍ എത്തുകയും ചെയ്യുന്നു. ചുരുക്കത്തില്‍ ഏതാണ്ട് എല്ലാ മേഖലയിലും പുരുഷനും സ്ത്രീയും ചൂഷണം ചെയ്യപ്പെടുന്നത് അല്‍പ്പം ഏറ്റക്കുറച്ചിലുകള്‍ക്ക് ഇടയിലും ഏതാണ്ട് ഒരുപോലെ തന്നെയാണ്. പക്ഷെ നമ്മുടെ സമൂഹത്തിന്‍റെ കാഴ്ചപ്പാടുകളുടെ വ്യത്യാസം അവയ്ക്ക് വ്യത്യസ്ഥ തലങ്ങള്‍ കല്‍പ്പിക്കുന്നു....

      Delete
  4. നിയമം, സദാചാരം ,ലൈന്ഗികത ,വ്യക്തി ,ധാർമികത ...
    കുറച്ചു സങ്കീർണമായ വിഷയമാണ്

    വ്യക്തികൾക്കനുസരിച്ചു അനുഭവങ്ങൾ ഗുണമായും ദോഷമായും വരും

    ReplyDelete
    Replies
    1. വായനയ്ക്ക് ക്ഷമ കാണിച്ചതിന് നന്ദി. വ്യക്തികള്‍ക്ക് അനുസരിച്ച് ഇത്തരം അനുഭവങ്ങള്‍ ഗുണവും ദോഷവും ആണെങ്കിലും സമൂഹത്തിനെ സംബന്ധിച്ചിടത്തോളം ഇവ ദോഷം തന്നെയാണ്....

      Delete
  5. Aji Ethu nammude samoohathil nadkunna yathartha\ym anu.. ethu sarikum vishyam akandiyathanu.. charcha cheyapedanam...


    SARIYANU VESYAKAL SAMOOHAM ANU SRISHTIKUNNATHE... NAMMAL ORORUTHARUM ATHINU UTHARAVATHIKALUM...

    ReplyDelete
    Replies
    1. വിശദമായ വായനയ്ക്ക് നന്ദി....

      Delete
  6. വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ലേഖനം തന്നെ. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുവന്ന പലരെയും എനിക്കും നേരിട്ടറിയാം.. പക്ഷെ പറഞ്ഞാല്‍ വിശ്വസിക്കാന്‍ പലര്‍ക്കും പ്രയാസമാണ്.. സ്ത്രീ പീഡനം മാത്രമല്ല സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടെണ്ടത് എന്ന പരാമര്‍ശത്തോട് യോജിക്കുന്നു.. തീര്‍ച്ചയായും ഇത്തരം വിഷയങ്ങളും സമൂഹ മധ്യത്തില്‍ തുറന്നു സംസാരിക്കെണ്ടതും ചര്‍ച്ചചെയ്യപ്പെടെണ്ടതുമാണ്.

    ReplyDelete
    Replies
    1. വായനയ്ക്ക് നന്ദി.... അവിശ്വസീയമായ ഇത്തരം കഥകളുടെ ആകെ തുകയാണ് സമൂഹം... പക്ഷെ അവിശ്വനീയ കഥകളില്‍ ചിലത് മാത്രം ശ്രദ്ധിക്കപ്പെടുന്നു, പ്രത്യേകിച്ച് സ്ത്രീ വിഷയ സംഭവങ്ങള്‍ മാത്രം....

      Delete
  7. ശരിയും തെറ്റും എന്നത് ഓരോ വ്യക്തിയുടെയും ചിന്തകള്‍ അനുസരിച്ചാകുമ്പോള്‍ ശരി തെറ്റാകുന്നതും തെറ്റ് ശരിയാകുന്നതും എന്നായി മാറി മാറി വരുന്നു. അതുകൊണ്ട് തന്നെ തെറ്റ് എന്നത് ആണിനും പെണ്ണിനും ഒരുപോലെ ബാധിക്കുന്നു. ഒരു പ്രത്യേക വിഭാഗത്തിനെതിരെ മറ്റ് വിഭാഗം എന്നത് കൂടുതലും അതിശയോക്തിയാണ്. അതിന് അനാവശ്യമായ ശരിയല്ലാത്ത പോതുധാരണകളെ കൂട്ടുപിടിക്കുന്നു എന്ന് മാത്രം. മറ്റുള്ളവന്‍ കേട്ടാല്‍ ഞാന്‍ പറയുന്നത് മാന്യമായി തോന്നണം എന്ന് മാത്രമേ ഓരോ പറച്ചിലുകളിലും സംഭാവിക്കുന്നുള്ളു. അല്ലാതെ അതിന്റെ ശരിയായ വശങ്ങള്‍ പറയാന്‍ അവന്റെ ചുറ്റുപാടുകള്‍ സമ്മതിക്കുന്നില്ല എന്നാണ് ഞാന്‍ കരുതുന്നത്. അത്തരം വികലമായ ഒരു സ്വാധീനത്തിന് അടിമപ്പെട്ട് ഓരോ മനുഷ്യനും കഴിഞ്ഞുകൂടുന്നു എന്ന് വരുമ്പോള്‍ അപ്പപ്പോഴത്തെ സാഹചര്യത്തിനൊപ്പിച്ച പറച്ചിലുകള്‍ ഏറുന്നു.
    ചൂഷണം എന്നത് ലൈംഗീകതയില്‍ മാത്രമായി ഒതുക്കി കാണാന്‍ കഴിയില്ല. കഴിവു കുറഞ്ഞവനുമേല്‍ കഴിവുള്ളവര്‍ എന്നും ഉപയോഗിക്കുന്നതാണ് അത്. കേള്‍ക്കാന്‍ രസമുള്ളത് എന്നതിനാല്‍ പൊലിപ്പ് ലഭിക്കുന്നത് ഇത്തരം വിഷയങ്ങള്‍ക്കാണെന്നു മാത്രം.
    ചിന്തിക്കേണ്ട വിഷയം തന്നെ.

    ReplyDelete
    Replies
    1. റാംജി സാബ്... എന്‍റെ വിഷയം ലൈംഗികത ആയത് ഇന്ന് ഞാന്‍ ഉള്‍പ്പെടുന്ന പുരുഷ വര്‍ഗ്ഗത്തെ ഒന്നടങ്കം നേരിടുന്ന പ്രധാന പ്രശ്നം അതായത് കൊണ്ട് മാത്രം ആണ്.... വായനയ്ക്ക് നന്ദി....

      Delete
  8. ലൈംഗിക പീഡനത്തിന് പ്രത്യേകിച്ച്
    ചെറുപ്പകാലങ്ങളിൽ ആണും,പെണ്ണും വിധേയരാകാറുണ്ട്..
    പീഡനത്തേക്കാൾ ഉപരി ഇതൊക്കെ ഒരു തരം ചൂഷണങ്ങളാണ്..അല്ലേ

    ഭായ് ആയതിനെയൊക്കെ കുറിച്ച് നല്ല രീതിയിൽ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നൂ

    ReplyDelete
    Replies
    1. മാഷേ വായനയ്ക്ക് നന്ദി.... പുരുഷന്‍റെ നന്മയിലും തിന്മയിലും സ്ത്രീ ഒരു പ്രധാന കണ്ണി തന്നെയാണ്.... എല്ലാ വിധ ആരാജകത്വങ്ങള്‍ക്കും സ്ത്രീയും പുരുഷനും തുല്യ പങ്കാളികള്‍ ആണ്....

      Delete
  9. ലേഖനം വായിച്ചു
    കര്‍ശനനിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നല്ല, ദുരുപയോഗം ചെയ്യപ്പെട്ട് ദുരിതമനുഭവിക്കുന്ന ചില കൂട്ടുകാരന്മാര്‍ ഉണ്ടെനിയ്ക്ക്

    ReplyDelete
    Replies
    1. വിശദ വായനയ്ക്ക് നന്ദി അജിത്തേട്ടാ.... ദുരുപയോഗം ചെയ്തു തുടങ്ങിയിട്ട് നാളുകള്‍ ഏറെ ആയിരിക്കുന്നു.... ഞാന്‍ പറഞ്ഞത് ഇന്നത്തെ ഒരു ട്രെന്‍റ് അനുസരിച്ച ഭാവിയില്‍ പുരുഷന് വഴി നടക്കാന്‍ കഴിയാത്ത രീതിയില്‍ അത് ദുരുപയോഗം ചെയ്യപ്പെടും എന്നാണ്.....

      Delete
  10. ഇതു വരെ അധികമാരും ചര്‍ച്ച ചെയ്യാത്ത ഒരു വിഷയമാണു താങ്കള്‍ അവതരിപ്പിച്ചത്. ഫേസ് ബുക്കില്‍ വന്നശേഷം സമാനമായ പല അനുഭവങ്ങളും ,എന്നു വെച്ചാല്‍ താങ്കള്‍ക്കുണ്ടായ പോലെ പല സുഹൃത്തുക്കളില്‍ നിന്നു ചാറ്റിലൂടെ എനിക്കും ഉണ്ടായിട്ടുണ്ട്.പലപ്പോഴും നമ്മുടെ ഫോട്ടൊയെ വര്‍ണ്ണിച്ചായിരിക്കും തുടക്കം. ചിലര്‍ തിടുക്കത്തില്‍ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നു.ഇതൊരു തരം മാനസിക രോഗം തന്നെയാണ്. പക്ഷെ അവരെ ഇതിലേക്കാനയിച്ച സാഹചര്യങ്ങളിലേക്ക് ഞാന്‍ ചൂഴ്ന്നു ചിന്തിച്ചിരുന്നില്ല. ഇത്തരം ആളുകളെ ശ്രദ്ധയില്‍ പെട്ടാല്‍ പെട്ടെന്നൊഴിവാക്കാറായിരുന്നു പതിവ്. വേറെ ചിലര്‍ ഫേക്ക് ഐഡിയിലൂടെ [അധികവും സ്ത്രീ നാമത്തില്‍] അടുക്കാന്‍ ശ്രമിക്കുന്നു. അവിടെയും വിഷയം ഇതു തന്നെ.ഇതു പോലെ അനുഭവമുള്ള പലരും ഉണ്ടാവാം,ആരും പറയുന്നില്ലെന്നേയുള്ളൂ.ധാരാളം ചര്‍ച്ച ചെയ്യപ്പേടേണ്ടതും ഇന്നത്തെ യുവാക്കളുടെ ഇത്തരം ശീലങ്ങള്‍ നിര്‍ത്തേണ്ടതുമാണ്. എന്താണെന്നറിയില്ല സ്വവര്‍ഗ്ഗ രതിയെ ഇഷ്ടപ്പെടുന്നവര്‍ പണ്ടത്തേക്കാള്‍ ഈയിടെ കൂടിയിരിക്കുന്നതായി കാണുന്നു. വളരെയധികം പഠനാര്‍ഹമായ ഒരു ലേഖനം അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ താങ്കളെ അഭിനന്ദിക്കുന്നു.

    ReplyDelete
    Replies
    1. ഇക്കാ... വായനയ്ക്ക് നന്ദി.... ഇന്ന്‍ സ്വവര്‍ഗ്ഗരതി വക്താക്കള്‍ കൂടുന്നു എന്ന് നമ്മുക്ക് തോന്നുന്നത് പീഡനം കൂടി എന്ന് തോന്നുന്നതിന്റെ മറ്റൊരു വശമാണ്.... മീഡിയകള്‍ തുറന്ന്‍ വച്ചിരിക്കുന്നതിനാല്‍ എല്ലാം വാര്‍ത്തയാകുന്നു.... മുഖം കാണാത്തതിനാല്‍ സ്വവര്‍ഗ്ഗരതി സാധാരതി ഇതൊക്കെ ആവിശ്യാനുസരണം ചോദിച്ച് വാങ്ങാന്‍ ഇടങ്ങള്‍ ഉള്ളതിനാല്‍ നമ്മുക്ക് അത് കൂടിയതായി തോന്നുന്നു എന്ന് മാത്രം... എന്‍റെ ലേഖനം സ്വവര്‍ഗ്ഗ രതി മാത്രമല്ല.... സമൂഹത്തില്‍ പീഡനം കൂടുന്നു എന്ന മുറവിളി ഉണ്ടാകുമ്പോള്‍ പീഡന സമാനമായ മനസ്സുകളെ ശ്രിഷ്ടിച്ച് സമൂഹത്തിലേക്ക് ഇറക്കി വിടുന്നതില്‍ നമ്മുക്ക് ഓരോരുത്തര്‍ക്കും പങ്കുണ്ട് എന്നാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്.....

      Delete
  11. ഈ അടുത്ത് ഒരു വായനയിൽ നിന്ന് എനിക്ക് കിട്ടിയ വിവരം അനുസരിച്ച് പതിനഞ്ച് വയാസ്സിന്ന് താഴെയുള്ള 85 ശതമാനം ആൺകുട്ടികളും പെൺകുട്ടികളും പീഡനത്തിന് ഇരയകുന്നുണ്ട് എന്നാണ്, അതിൽ ചർച്ച ചെയ്യപ്പെടുന്നറ്റ്ഹ് പെൺകുട്ടി പീഡിപ്പിക്കപ്പെടുന്നത് മാത്രം, ചിലപ്പൊ സ്വാഭാവികമെന്ന് പറയാമെങ്കിലും പുരുഷ വർഗ്ഗവും ഇതിന്ന് ഇരയാകുന്നുണ്ട് അത് ചർച്ച ചെയ്യാൻ ആരും തുനിയുന്നുമില്ല..........

    ഇങ്ങനെ ഒരു തുറന്ന് എഴുത്തിന്ന് അഭിനന്ദനങ്ങൾ

    ReplyDelete
    Replies
    1. ഷാജു ഞാന്‍ പറയാന്‍ ശ്രമിച്ചത് ആണ്‍കുട്ടികള്‍ അനുഭവിക്കുന്ന പീഡന തോത് പെണ്‍കുട്ടികളോളം ആണന്നത് മാത്രമല്ല.... ആണ്‍ കുട്ടികള്‍ അനുഭവിക്കുന്ന അത്തരം പീഡനങ്ങള്‍ പില്‍ക്കാലത്ത് അവരിലെ മാനസിക നിലയില്‍ കാര്യമാത്ര പ്രസക്തമായ മാറ്റങ്ങള്‍ ഉണ്ടാക്കുകയും അവര്‍ സമൂഹത്തിനു ഒരു ബാധ്യത ആയി മാറുന്നു എന്നും കൂടിയാണ്.... ചെറുപ്പത്തില്‍ പീഡനം അനുഭവിച്ച പെണ്‍കുട്ടികള്‍ ഭൂരിഭാഗവും ഉള്‍വലിയുമ്പോള്‍ ആണ്‍കുട്ടികള്‍ അവന്‍റെ ലൈംഗിക ദുരനുഭവം ഒരു വൈരാഗ്യ ബുദ്ധിയോടെ സമൂഹത്തിലേക്ക് വലിച്ചിടുന്നു.... ഒരു കുറ്റവാളിയെ സൃഷ്ടിക്കുന്നതില്‍ സമൂഹത്തിനു ബാധ്യത ഉണ്ടന്നും, ആ സമൂഹത്തില്‍ പുരുഷന് ഒപ്പം തന്നെ സ്ത്രീയും തുല്യ പങ്കു വഹിക്കുന്നു എന്ന് പറയാനും കൂടി ഞാന്‍ ശ്രമിച്ചു.... നല്ല വായനയ്ക്ക് നന്ദി....

      Delete
  12. അജിത്‌, സാമൂഹ്യപ്രാധാന്യം അർഹിക്കുന്ന ഒരു വിഷയം തന്നെയാണിത് . സ്ത്രീ , പുരുഷൻ എന്ന വ്യത്യാസമില്ലാതെ ചൂഷണം ചെയ്യപ്പെടുന്നുണ്ടെങ്കിലും സ്ത്രീ പീഡനങ്ങളാണ് വാർത്തയാകുന്നതും ശ്രദ്ധിക്കപ്പെടുന്നതും ... ഇതിലേക്കും സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കാൻ താങ്കളുടെ ഈ ലേഖനത്തിന് കഴിയട്ടെ ...

    ReplyDelete
    Replies
    1. കുറ്റ കൃത്യങ്ങളില്‍ സ്ത്രീയും പുരുഷനും തുല്യ പങ്കാളിത്തം വഹിക്കുന്നു.... ഡല്‍ഹി പീഡനത്തിനു പിന്നിലെ ചേതോവികാരം അതിലെ ഒരു കുറ്റവാളി വെളുപ്പെടുത്തിയത് വച്ച് മറ്റൊരാളും ഇല്ലായിരുന്ന ബസ്സില്‍ രാത്രി പതിനൊന്നു മണിക്ക് യാത്ര ചെയ്തിരുന്നു എന്ന് മാത്രമല്ല, മദ്യപിച്ച് ലക്ക് കെട്ട ബസ്സ്‌ ജീവനക്കാരുടെ മുന്നില്‍ വച്ച് മരിച്ച കുട്ടിയും കൂടെ ഉണ്ടായിരുന്ന പയ്യനും ചുംബനവും ലൈംഗിക തീഷ്ണത ഉണര്‍ത്തുന്ന പ്രകടനങ്ങളും പരസ്പരം നടത്തി എന്നാണ്.... മദ്യപിച്ച് മദോന്മത്തരായ ഒരു കൂട്ടം ആളുകള്‍.... വിജനമായ ഒരു ഇടം.... ഏതാണ്ട് അര്‍ത്ഥരാത്രി സമയം.... അവിടെ പാലിക്കേണ്ട മിനിമം സമചിത്തത പാലിച്ചിരുന്നു എങ്കില്‍ ആ കുട്ടിക്ക അത് സംഭവിക്കുമായിരുന്നോ എന്നതാണ് ചോദ്യം.... അപ്പോള്‍ ഒരു അര്‍ത്ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരു അര്‍ത്ഥത്തില്‍ ആരാണ് ഇതിനു ഉത്തരവാദി....

      Delete
  13. വളരെ മനോഹരമായ ഒരു ലേഖനം ഇത്തരം തുറന്നുപറച്ചിലുകൾ ഇവിടെ ആവിശ്യമാണ് .ലേഖനത്തിൽ സൂചിപ്പിച്ചതുപോലുള്ള ചിലസംഭവങ്ങൾ എനിക്കുമറിയാം .പക്ഷേ അതൊക്കേ ചർച്ച ചെയ്യപ്പെടാൻ കഴിയില്ല കാരണം മറുപക്ഷത്ത് ഇത്തരത്തിൽ പെടുന്ന സ്ത്രികളാണന്നത് കൊണ്ട് ജനങ്ങളെ വിശ്വാസപ്പുറങ്ങളിലേക്ക് കൊണ്ടുവരാൻ നന്നേപാടുപെടേണ്ടിവരും. സ്തീകൾക്ക് അവകാശം,സമത്വം,സംവരണം ഇതെക്കേ അല്പം കൂടുതലായി ചർച്ചചെയ്യപ്പെടുകയോ ,സമരം ചെയ്യപ്പെടുന്നതോ ആയഒരു സാമൂഹ്യചുറ്റുപാടിലാണു നമ്മൾ കഴിയുന്നത്. സ്വന്തം ഭർത്താവിനെ അതും അദ്ധ്യാപനത്തിൽ നിന്നും വിരമിച്ച വയസനായ ഭർത്താവിനെ അമ്മയുടെയും മകളുടെയും ദുശീലത്തിനു വഴങ്ങികൊടുക്കാത്തത്കൊണ്ട് പട്ടിയെ കെട്ടിയിടുന്നതുപോലെ വീടിന്റെ പുറത്തുള്ള വിറകുപുരയിൽ മദ്യപിക്കുന്ന മകളും അമ്മയും കെട്ടിയിട്ട സംഭവവും നമ്മളുടെ നാട്ടിലാണ് നടക്കുനത്. സ്ത്രീകൾക്ക് സ്വാതന്ത്ര്യം വേണം ആരിൽ നിന്നുള്ള സ്വാതന്ത്ര്യം, പക്ഷേ ഒരു കാടടച്ചുള്ളവെടിവെപ്പിനു ഞാൻ തയ്യാറല്ല. രണ്ടുവിഭാകത്തിലും ഇത്തരം ചൂഷണം നടക്കുന്നുണ്ട് എന്നതാണു ശരി.എന്നാൽ സ്ത്രീക്ക് പരിക്കേൾക്കുന്നകഥ മാത്രമാണു പുറത്തുവരുന്നത്. ഞാൻ ഇതിനെ കുറിച്ച് “ ഹവ്വക്കൊരു കത്ത് “ എന്നൊരു കവിത വളരെ കാലങ്ങൾക്ക് മുൻപ് എഴുതിയിരുന്നു. എന്തായാലും ഇന്നിൽ ചർച്ചചെയ്യപ്പെടേണ്ട ഒരു വിശയത്തിൽ ഇത്തര ഗഹനമായ ഒരു ലേഖനത്തിനു സമയം നീക്കിവച്ചതിനു അഭിനന്ദനങ്ങൾ.

    ReplyDelete
    Replies
    1. മാഷേ... വിശദ വായനയ്ക്ക് നന്ദി..... നമ്മുടെ നാട് ചില സമകാലീന സംഭവങ്ങളുടെ പേരില്‍ പുരുഷന് നേരെ നെഗറ്റീവ് ആയി പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു... യദാര്‍ത്ഥത്തില്‍ ഇതിനു പിന്നില്‍ ഉള്ള സംഭവങ്ങള്‍ എന്താണെന്ന് ഒരു പുനര്‍വിചിന്തനം ആണ് ഞാന്‍ ലേഖനത്തിലൂടെ ഉദ്ദേശിച്ചത്.... ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം....

      Delete
  14. വിഷയം സമകാലികം.. സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ ആണു ഇത്തരക്കാരുടെ പ്രധാന ആവാസകേന്ദ്രം... പലരെയും എനിക്ക് കാണേണ്ടി വന്നിട്ടുണ്ട്... അവര്‍ക്കൊക്കെ ഒരുതരം പരവേശമാണു.. മനസ്സ് നിറയെ സെക്സ് എന്ന ചിന്ത മാത്രം.. നമ്മള്‍ എത്ര മാന്യമായി സംസാരിച്ചാലും രക്ഷയില്ല... അവര്‍ എങ്ങനെയും അതിലേക്കെത്തും... പക്ഷേ ഞാന്‍ പരിചയപ്പെട്ട മൂന്ന് ആളുകളെയും നശിപ്പിച്ചത് പുരുഷന്മാര്‍ തന്നെയായിരുന്നു... സ്ത്രീകളെ അവര്‍ ശല്ല്യം ചെയ്യാറില്ല...

    ReplyDelete
    Replies
    1. ഹോമോകള്‍ ആണെങ്കിലും ലെസ്ബിയന്‍ ആണെങ്കിലും അവര്‍ക്ക് നമ്മുടെ നാട്ടില്‍ നിയമം അനുവദിക്കുന്നില്ല... ശരിയത്ത് നിയമം ഉള്ള നാടുകളില്‍ മരണം ആണ് ശിക്ഷ.... അപ്പോള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഗോപ്യമായിരിക്കും.... ആ ഗോപ്യത അവരെ ആവേശത്തില്‍ ആക്കുന്നു എന്നാണ് ഞാന്‍ കരുതുന്നത്.... പലപ്പോഴും വളരെ മാന്യാന്മാര്‍ എന്ന് തോന്നുന്നവര്‍ പൊടുന്നനവേ ഇത്തരം ചര്‍ച്ചകളിലേക്ക് കടക്കും.... എന്‍റെ ഒരു അമേരിക്കന്‍ സുഹൃത്ത് അങ്ങനെ പൊടുന്നനവേ മാറിയതാണ് എന്നെ ഏറ്റവും കൂടുതല്‍ ഷോക്കിംഗ് ആക്കിയത്.... അങ്ങനെ ഒരുപാട് സംഭവങ്ങള്‍.... എന്തായാലും എന്‍റെ വിഷയം അതല്ല... അവരെ അങ്ങനെ ആക്കുന്നതില്‍ അല്ലെങ്കില്‍ സാമൂഹിക വിരുദ്ധരെ സൃഷ്ടിക്കുന്നതില്‍ നല്ല ഒരു പങ്കു വഹിക്കുന്ന സ്ത്രീ സമൂഹം മാറി നിന്ന് പുരുഷന്‍ പുരുഷന്‍ എന്ന് ആര്‍ത്ത് വിളിക്കുന്നതിലെ അപഹാസ്യതയാണ്.... വായനയ്ക്ക് നന്ദി....

      Delete
  15. ajith,
    vayichu orikkal alla palavattam...ee thurannu parachil innu valare aavashyamaanu.peedanam nadathunna nyunapaksha purushanmarekkaal kooduthal niyamavyavasthaye durupayogam cheyyunna shtreekalaanu ennath paramaarthhamaanu.
    ith evide vare chennethumennath chinthaneeyam...

    ReplyDelete
    Replies
    1. ഇത് പലയിടത്തും തുറന്ന് പറഞ്ഞതിന് ആവിശ്യത്തിന് കല്ലേറുകള്‍ കിട്ടിയ ഒരാളാണ് ഞാന്‍... പക്ഷെ അതൊന്നും എന്നെ തളര്‍ത്തില്ല.... സമൂഹം മലീമാസം ആക്കുന്നതില്‍ സ്ത്രീക്കും പുരുഷനും ഒരേ പോലെ പങ്കുള്ളപ്പോള്‍ സ്ത്രീ, പുരുഷന് നേരെ വിരല്‍ ചൂണ്ടുന്നതിലെ അപഹാസ്യത മാത്രമാണ് ഞാന്‍ പറയാന്‍ ആഗ്രഹിച്ചത്... വായനയ്ക്ക് നന്ദി....

      Delete
  16. അജിത്‌, ഒരുതരത്തില്‍ സ്ത്രീകളെക്കാള്‍ പുരുഷന്മാര്‍ തന്നെയാണ് പീഡിപ്പിക്കപ്പെടുന്നത്. അത് വിശദമാക്കാന്‍ ഞാനും കുറച്ച് പോസ്റ്കള്‍ എഴുതിയിരുന്നു.രണ്ടു കൂട്ടരും( വിഭജിക്കുകയാണെങ്കില്‍) ഒരു പോലെ കുറ്റ കൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ഇതുപോലുള്ള ലൈംഗിക അതിക്രമങ്ങള്‍ പലരുടെയും ജീവിതം തകര്തുകളയുകയുംചെയ്യുന്നു.പെണ്ണിനെ അപേക്ഷിച്ച് , ആണിന് പരാതിപ്പെടാന്‍ പോലും അവകാശവുമില്ല!
    എന്നാലും, കേരളത്തിന്‌ പുറത്തു, കര്‍ണാടകത്തില്‍ കുറേക്കാലം ജീവിച്ച പരിചയം വച്ച് പറയട്ടെ. ഇവിടത്തെ ആളുകള്‍ ഏതു സ്ത്രീയെയും അമ്മ എന്ന് വിളിക്കും.
    നമ്മുടെ നാട്ടിലെ പോലല്ല,ഇവിടെ ഞങ്ങള്‍ക്ക് വളരെയധികം ബഹുമാനം ആണ് കിട്ടുന്നത്. എന്‍റെ മൊബൈല്‍ നമ്പര്‍ ഞാന്‍ നടത്തുന്ന ഡേ കെയര്‍/ സ്കൂളിന്‍റെ( അവിടെ ജോലി ചെയ്യുന്നതും അത് നടത്തുന്നതും ഒക്കെ സ്ത്രീകള്‍/ പെണ്‍കുട്ടികള്‍ മാത്രം) പുറത്തു 8 വര്‍ഷമായി ഉണ്ട്. അഡ്മിഷന്‍ കാര്യങ്ങള്‍ ചോദിക്കാനല്ലാതെ ആരും അതില്‍ വിളിക്കാറില്ല. നാട്ടിലാണെങ്കില്‍ അങ്ങനെ പറ്റുമെന്ന് തോന്നുന്നില്ല.
    നന്നായി എഴുതി . ആശംസകള്‍.

    ReplyDelete
    Replies
    1. കേരള സമൂഹം പോലെ ഒരു സമൂഹം മറ്റൊരിടത്തും കാണില്ല, വിദ്യാരഹിതരില്‍ പോലും അല്‍പ്പം വിവരം അവശേഷിക്കുന്നത് നമ്മളില്‍ മാത്രം.... അതിനാല്‍ തന്നെ കുറ്റകൃത്യങ്ങളുടെ തോതും വളരെ കുറവാണ്.... ഇന്ത്യയിലെ കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം അവിടെ നടക്കുന്ന കുറ്റകൃത്യങ്ങളുടെ പത്തില്‍ ഒന്ന് പോലും ഇല്ല എന്നതാണ് സത്യം.... എന്നാല്‍ കേരളത്തില്‍ അത് തൊണ്ണൂറ്റഞ്ച് ശതമാനത്തില്‍ ഏറെയാണ്.... ആ വ്യത്യാസം മൂലമാണ് കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ കൂടുതല്‍ എന്ന് നമ്മുക്ക് തോന്നുന്നത്.... ദല്‍ഹിയില്‍ വീടിനുള്ളില്‍ സ്വന്തം സഹോദരനാലും അച്ഛനാലും പീടിപ്പിക്കപ്പെടാത്ത കുട്ടികള്‍ തുലോം കുറവാണന്ന് ഞാന്‍ വായിച്ചു, അതെ പോലെ ബസ്സിലും ട്രെയിനിലും അവര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ അതിലേറെ.... അതിലെല്ലാം പുറമേ ദല്‍ഹിയില്‍ ചെറിയ ആണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്നതും നാം വാര്‍ത്തകളില്‍ വായിക്കുന്നു.... അങ്ങനെ നോക്കിയാല്‍ നമ്മുടെ കേരളം സ്വര്‍ഗമാണ്....

      Delete
  17. അജിത് നീര്‍വിളാകന്‍, താങ്കളുടെ ബ്ലോഗിലേക്ക് ഇപ്പോഴാണ്‍ വരാന്‍ കഴിഞ്ഞത്.. ലൈംഗികത, ആണ്‍/പെണ്‍, ലെസ്ബിയന്‍,ഗേ തുടങ്ങിയ വിഷയങ്ങള്‍ ഇങ്ങ്നെ തുറന്നു എഴുതേണ്ടത് ഇന്ന് അത്യാവശ്യം.. നന്നായി.. എങ്കിലും താങ്കളുടെ പല തീര്‍പ്പുകളിലും എനിക്ക് അത്ര യോജിപ്പില്ല. ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളെപ്പോലെ തന്നെ ലൈംഗികപീഡനത്തില്‍ വേദന, അപമാനം, ഭയം ഒക്കെ ഉണ്ട്, അതവരെ ഇല്ലാതാക്കുക പോലും ചെയ്യും.അതു വല്ലാ‍ത്ത വേദന ഉണ്ടാക്കുന്ന കാ‍ാര്യങ്ങള്‍ തന്നെ. ശരി തന്നെ.. എന്നാല്‍ ലൈംഗികത എന്ന വിഷയത്തിന്റെ ചരിത്രം , സംസ്കാരം, അനുഭവങ്ങളുടെ മുഖ്യപ്രതലങ്ങള്‍ എന്നിവ അതിന്റെ ആണ്‍കോയ്മയെ വെളിപ്പെടുത്തുന്നു. അതു ഇന്നത്തെ ബൌദ്ധികസമൂഹത്തിന്‍ ബോധ്യപ്പെടേണ്ടതുണ്ട്ട്. അതിനു മുന്‍ പിന്‍ നോട്ടമില്ലാത്ത നിശിതമായ അന്വേഷണങ്ങള്‍ വേണം.. തുറന്നെഴുത്തുകള്‍ തുടരട്ടെ, ആശംസകള്‍!

    ReplyDelete
    Replies
    1. ഏകപക്ഷീയമായ ഒരു പോസ്റ്റ്‌ എന്ന നിലയില്‍ ഇതിനെ കാണാതെ നിഷ്പക്ഷമായി ഒന്ന് വിലയിരുത്തി നോക്കൂ..... ഞാന്‍ പറയാന്‍ ശ്രമിച്ചത്‌ മറ്റൊന്നാണ്.... അതായത്‌ ക്രിമിനലുകളെ സൃഷ്ടിക്കുന്ന പ്രക്രിയകളില്‍ പോലും സ്ത്രീകള്‍ക്ക് പങ്കില്ലേ എന്ന അന്വേഷണം ആണ് ഞാന്‍ നടത്താന്‍ ശ്രമിച്ചത്‌..... താങ്കള്‍ പറഞ്ഞ ആണ്‍കോയ്മ പോലും ഉണ്ടാക്കപ്പെടുന്നതില്‍ സ്ത്രീകള്‍ക്ക് പങ്കാളിത്തം ഇല്ലേ എന്നാണു എന്‍റെ ചോദ്യം.... താങ്കള്‍ നിഷേധിക്കില്ല എന്ന് വിശ്വസിക്കട്ടെ..... വൈകിയെങ്കിലും വായനയ്ക്ക് നന്ദി....

      Delete
  18. അജിത് നീര്‍വിളാകന്‍, താങ്കളുടെ ബ്ലോഗിലേക്ക് ഇപ്പോഴാണ്‍ വരാന്‍ കഴിഞ്ഞത്.. ലൈംഗികത, ആണ്‍/പെണ്‍, ലെസ്ബിയന്‍,ഗേ തുടങ്ങിയ വിഷയങ്ങള്‍ ഇങ്ങ്നെ തുറന്നു എഴുതേണ്ടത് ഇന്ന് അത്യാവശ്യം.. നന്നായി.. എങ്കിലും താങ്കളുടെ പല തീര്‍പ്പുകളിലും എനിക്ക് അത്ര യോജിപ്പില്ല. ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളെപ്പോലെ തന്നെ ലൈംഗികപീഡനത്തില്‍ വേദന, അപമാനം, ഭയം ഒക്കെ ഉണ്ട്, അതവരെ ഇല്ലാതാക്കുക പോലും ചെയ്യും.അതു വല്ലാ‍ത്ത വേദന ഉണ്ടാക്കുന്ന കാ‍ാര്യങ്ങള്‍ തന്നെ. ശരി തന്നെ.. എന്നാല്‍ ലൈംഗികത എന്ന വിഷയത്തിന്റെ ചരിത്രം , സംസ്കാരം, അനുഭവങ്ങളുടെ മുഖ്യപ്രതലങ്ങള്‍ എന്നിവ അതിന്റെ ആണ്‍കോയ്മയെ വെളിപ്പെടുത്തുന്നു. അതു ഇന്നത്തെ ബൌദ്ധികസമൂഹത്തിന്‍ ബോധ്യപ്പെടേണ്ടതുണ്ട്ട്. അതിനു മുന്‍ പിന്‍ നോട്ടമില്ലാത്ത നിശിതമായ അന്വേഷണങ്ങള്‍ വേണം.. തുറന്നെഴുത്തുകള്‍ തുടരട്ടെ, ആശംസകള്‍!

    ReplyDelete
  19. നല്ല ലേഖനം..പലരും പറയാൻ ആഗ്രഹിക്കാത്ത ഒരു വിഷയവും.

    നമ്മുടെ സമൂഹത്തില എന്തെല്ലാമാണ് നടക്കുന്നത് എന്നറിയാതെ അജ്ഞാരയി ഓരോ പ്രതികരണ നാടകങ്ങൾ നടത്തുന്നവർക്ക് നേരെ ഉള്ള ശക്തിയേറിയ പ്രതികരണം.

    അഭിനന്ദനങ്ങൾ അജിത്‌.

    ReplyDelete
  20. kollam bhai...enikku ishtapettu,, good narration and a very different subject , hats off

    ReplyDelete
  21. എന്ത് പറയാനാ

    ReplyDelete