. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Wednesday, April 17, 2013

ന്യൂ ജനറേഷന്‍ സിനിമ - പാചകവിധി

വേണ്ട സാധനങ്ങള്‍

ഹോളിവുഡ് തപ്പി അധികം ആരാലും ശ്രദ്ധിക്കാതെ കിടക്കുന്ന സിനിമകളുടെ പൊട്ടും പൊടിയും - അരക്കപ്പ്

പഴയ വാരിക തപ്പി ആരും വായിച്ചിട്ട് പോലും ഇല്ലാത്ത മിനിക്കഥ - കാല്‍ കപ്പ്.


നിക്കറിനടിയില്‍ ചുരുട്ടി മടക്കി വച്ച് പഴകിയ പഴയ തുണ്ട് കഥകള്‍ - മുക്കാല്‍ കപ്പ്


താടി വളര്‍ത്താത്ത ബുജി സംവിധായകന്‍ - ഒന്നോ, ഒരു മുറിയോ.


ഷര്‍ട്ട്‌ ഊരാന്‍ തയ്യാറായ കഷണ്ടി കയറിയ യുവ നടന്‍- ഒരു ടേബിള്‍ സ്പൂണ്‍

അംഗലാവണ്യം കാണിക്കാനും വേണമെങ്കില്‍ നാല് പച്ച തെറി പറയാനും കഴിയുന്ന യുവ നടി - അര ടേബിള്‍ സ്പൂണ്‍


മുതുക്ക് കയറിയതും എന്നാല്‍ ഞങ്ങള്‍ യുവാക്കളെക്കാള്‍ തെറിയില്‍ മോശം അല്ല എന്ന് തെളിയിക്കുന്നതുമായ പടു കിഴവന്മാര്‍ - ആവിശ്യത്തിന്.

പഴയകാല മനോഹര ഗാനങ്ങളെ പുതിയ കുപ്പിയില്‍ ഇട്ടു അപരാധിച്ചത് - നാലെണ്ണം.

പാചകം ചെയ്യുന്ന വിധം

 
ചട്ടി അടുപ്പത്ത് വച്ച് എണ്ണ ഒഴിക്കുക. പിന്നീട് ആദ്യമായി ഷര്‍ട്ട്‌ ഊരാന്‍ തയ്യാറായ കഷണ്ടി കയറിയ യുവ നായകനെ ഒരു ടേബിള്‍ സ്പൂണ്‍ ചട്ടിയില്‍ ഇട്ട് നന്നായി ഇളക്കുക. ഇപ്പോള്‍ ഇക്കിളി കുറവായി സോറി ഇളക്കല്‍ കഠിനമായി നിങ്ങള്‍ക്ക് തോന്നിയാല്‍ വഴുവഴുത്ത യുവനടിയെ ചട്ടിയിലെക്കിട്ടു നായകനുമായി നന്നായി ചേര്‍ത്തു ഇളക്കുക. ഇനി ഇതിലേക്ക് മുതുക്കന്‍സിനെ ചേര്‍ക്കാം. വെന്തു കഴിയുമ്പോള്‍ ചവറു പോലെ കിടക്കുമെങ്കിലും സംഭവം കിടിലം എന്ന് കാണിക്കാന്‍ മുതുക്കന്‍സ് അത്യാവശ്യം. ഇളക്കി ഒരു പരുവം ആകുമ്പോള്‍ ആരും ശ്രദ്ധിക്കാതെ പോയ ഹോളി വുഡ് സിനിമകഥയില്‍ നിന്നും അരക്കപ്പും പഴയ വാരികയില്‍ നിന്നും കിട്ടിയ ആരാലും ശ്രദ്ധിക്കപ്പെടാത്ത മിനിക്കഥയില്‍ നിന്ന് കാല്‍ക്കപ്പും, നിക്കറിനടിയില്‍ ചുരുട്ടി വച്ച് നല്ല മണം മുറ്റിയ തുണ്ട് കഥയില്‍ നിന്ന് മുക്കാല്‍ കപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. തുണ്ട് കഥയില്‍ മടക്കി വച്ചതിന്‍റെ മണം കൂടുതല്‍ ഉണ്ടന്ന് ഉറപ്പ് വരുത്തുക. കാരണം ഇതാണ് പിന്നീട് ആളുകളെ ആകര്‍ഷിക്കാന്‍ ഉതകുന്ന സുഗന്ധം പുറപ്പെടുവിപ്പിക്കാന്‍ പോകുന്നത്. ഇപ്പോള്‍ നിങ്ങളുടെ വിഭവം ഏതാണ്ട് പാകാമയിരികുന്നു. മേമ്പൊടിയായി പുതിയ കുപ്പിയില്‍ സൂക്ഷിച്ചിരിക്കുന്ന പഴയ ഗാന വീഞ്ഞ് തൂകി അടുപ്പത്ത് നിന്ന് ഇറക്കി വയ്ക്കുക. ഇനി ഡെക്കറേഷനുള്ള സമയം ആണ്. താടി വളര്‍ത്താത്ത ബുജി സംവിധായകനെ നടുക്ക് കുത്തി ഡക്കറേറ്റ് ചെയ്യാം.

സോറി. അടുപ്പ് കത്തിക്കുന്ന കാര്യം പറയാന്‍ മറന്നു. നിങ്ങളുടെ വിഭവം വെന്തില്ലല്ലോ എന്ന് പരിഭവം തോന്നണ്ട. അടുത്തുള്ള ഏതെങ്കിലും ചാനല്‍ അടുപ്പില്‍ വച്ച് എല്ലാം കൂടി ഒന്ന് കൂടി ഇളക്കി എടുത്താല്‍ നന്നായി വെന്തു കൊള്ളും. ചാനല്‍ അടുപ്പില്‍ വയ്ക്കുമ്പോള്‍ കിടിലന്‍ എന്നും ന്യൂ ജനറേഷന്‍ എന്നും ഉള്ള കടുകട്ടി മന്ത്രം കൂടെ കൂടെ ഉരുവിട്ട് കൊണ്ടേ ഇരിക്കണം. ഇത് നിങ്ങളുടെ വിഭവം മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടാന്‍ സഹായകമാകും.

10 comments:

 1. hahahhahaha
  ഇത് കലക്കി ഭായി
  സോറി. അടുപ്പ് കത്തിക്കുന്ന കാര്യം പറയാന്‍ മറന്നു.

  ഹഹഹ്ഹഹാാ

  ReplyDelete
 2. ഇത്രേയുള്ളോ

  ഞാനും എടുക്കും ഒരു നൂ ജനറേഷന്‍

  ReplyDelete
  Replies
  1. അജിത്തെട്ടാ കമന്റിനു നന്ദി...

   Delete
 3. അപ്പോൾ ആർക്കും
  പിടിക്കാം അല്ലേ
  ഈ പുത്തൻ പടങ്ങൾ ..!
  പിന്നെ അക്ഷര പിശാച്ചികളെ ഓടിക്കണം കേട്ടൊ ഭായ്

  ReplyDelete
  Replies
  1. മാഷേ കമന്റിനു നന്ദി... പൊതുവേ അക്ഷര പിശാചുകള്‍ കുറവുള്ള ആല എന്നൊരു പൊങ്ങച്ചം എനിക്കുണ്ടായിരുന്നു.... എവിടെയാണ് അത്തരം പിശകുകള്‍ കണ്ടത് എന്ന് പറയുമോ....

   Delete
 4. ഇപ്പോള്‍ നിങ്ങളുടെ വിഭവം ഏതാണ്ട് പാകമായിരികുന്നു

  ReplyDelete
 5. eppozhathe ee jeevitham okke kanikkanamegillii ithokke vendey bhaiii?

  ReplyDelete