. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Wednesday, April 13, 2011

വള്ളിക്കുന്നും ,ബര്‍ളിയും പിന്നെ കാവ്യാമാധവനും....

ലോകത്തിനു മുഴുവന്‍ തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിക്കാന്‍ മത്സരിക്കുന്ന ചാനലുകള്‍ക്കൊപ്പം തിരഞ്ഞെടുപ്പല്ലേ ഇന്നൊരു ബ്ലോഗെഴുതിയില്ലെങ്കില്‍ ബ്ലോഗനാര്‍ക്കാവിലമ്മ തങ്ങളുടെ സ്ഥാനം മറ്റു വല്ല‌വര്‍ക്കും കനിഞ്ഞു നല്‍കിയേക്കുമോ ഭയന്നു ഉറക്കം എഴുനേല്‍റ്റ്  ബ്ലോഗ്ഗെഴുതാന്‍ മുട്ടി നിന്ന ബര്‍ളിയുടേയും, വള്ളിക്കുന്നിന്റേയും മുന്നിലേക്ക് സൂപ്പര്‍ ലോട്ടോ പോലെയാണ് അഞ്ചരയടി നീളവും അതിലേറെ വീതിയുമായി കാവ്യാമാധവാന്‍ എന്ന സിനിമാദേവത അവതരിച്ചത്.

വോട്ട് ചെയ്യാന്‍ തന്റെ താ‍രപദവി ചെറുതായൊന്നു ദുഃരുപയോഗം ചെയ്യാന്‍ തുനിഞ്ഞ മാധവന്‍ മകള്‍ കാവ്യയെ ക്യൂ നിന്ന നൂറുകണക്കിന് പ്രബുദ്ധരായ ജനങ്ങളില്‍ പ്രാബുദ്ധതയുടെ ഉല്‍കൃഷ്ട  സ്ഥാനീയനും, ജനാധിപത്യത്തിന്റെ കാവലാളും സര്‍വ്വോപരി ഇന്‍ഡ്യന്‍ നിയമാവലി അരച്ചു കലക്കി കുടിച്ചവനുമായ ബെര്‍ളി അദ്ദേഹത്തിന്റെ സൌകര്യത്തിനു പേരിട്ടു കൊടുത്തവനുമായ ഷൈന്‍ കുഞ്ഞുകുഞ്ഞുകുഞ്ഞൊന്നു പ്രതികരിച്ചു. പ്രതികരണം ലൈവായി ടി വി ചാ‍നലുകളില്‍ വന്നതിനു തൊട്ടു പിന്നാലെ ജനാധിപത്യവാദികളായ വള്ളിക്കുന്നും, ബെര്‍ളിയും തോക്കും, തീരയുമായീ ഗോദയിലേക്കിറങ്ങി തലങ്ങും വിലങ്ങും വെടി വച്ചു. കേരള പോലീസിന്റെ വെടിപോലെ പക്ഷെ ചങ്കു നോക്കി വച്ച വെടി ആകാശത്ത് പോലും തട്ടിയില്ല.... സംഭവം ശൂശൂശൂ....

മാന്യ ജനാധിപത്യവാദിയായ ഷൈന്‍ കുഞ്ഞുകുഞ്ഞിനെ എന്റെ ബ്ലോഗ് വായിപ്പിക്കാ‍ന്‍ കഴിയാത്തതിനാല്‍ അങ്ങോരെ സപ്പോര്‍ട്ടിയ ബെര്‍ളി തമ്പുരാനോടും, വള്ളിക്കുന്ന് മഹാരാജാവിനോടും ചില ചോദ്യങ്ങള്‍....

നമ്മുടെ ജനാധിപത്യാത്തിന്റെ മഹാകാവലാളന്മാരായ മന്ത്രി, എം എല്‍ എ പുങ്കവനാര്‍ ക്യൂ വെട്ടിച്ച് ചാടിക്കേറി വോട്ടിടുന്നതിന് മഹാന്മാര്‍ പ്രതികരിക്കാത്തതെന്തേ?

റോഡ് കാ‍ക്കിയിട്ട മീശ പിരിച്ച ഏമാന്മാരെ നിരത്തി നിര്‍ത്തി സാധാരണക്കാരന്റെ വാഹനത്തെ ഉപരോധിച്ച് ചീറിപ്പാഞ്ഞു പോകുന്ന ഇതേ പുങ്കവന്മാരെ നിങ്ങള്‍ കണ്ടിട്ടില്ല എന്നുണ്ടോ?

സര്‍ക്കാര്‍ ആശുപത്രിയില്‍ ഓ പി യില്‍ ക്യൂ നില്‍ക്കുന്ന നൂറുകണക്കിന് ആളുകളെ കാണാന്‍ നിങ്ങളുടെ കണ്ണിന്റെ തിമിരം സമ്മതിക്കുന്നില്ലേ?  അവരെ എല്ലാം ഊശിയാക്കി കടന്നു പോകുന്ന പോക്കറ്റിന്റെ ഘനക്കാരെ നിങ്ങള്‍ കാണാറില്ലേ?

ഗുരുവായൂരില്‍ കടാക്ഷം കൊതിച്ച് രാവിലെ മൂന്നര മുതല്‍ ക്യൂ‍ നില്‍ക്കുന്ന ആയിരങ്ങളെ മണിക്കൂറുകള്‍ തടഞ്ഞു നിര്‍ത്തി ദര്‍ശനഭാഗ്യം ആ‍ാവോളം ആസ്വദിക്കുന്ന വി വി ഐ പി കള്‍ നിങ്ങളുടെ ബന്ധുക്കള്‍ ആണോ?

അങ്ങനെ നൂറു കണക്കിന് ധ്വംസനങ്ങള്‍ നടക്കുന്ന നമ്മുടെ നാട്ടില്‍ ഒരു പാവം കൊച്ച് തന്റെ ഷൂട്ടിങ്ങ് തിരക്കുകളാലോ, അല്ലെങ്കില്‍ മറ്റെന്തു കാരണത്താലോ തന്റെ താരപദവി അല്‍പ്പം ഒന്നു ദുഃരുപായോഗം ചെയ്തേക്കാം എന്നു കരുതിയപ്പോള്‍ അത് വലിയ ജനാധിപത്യ ധ്വംസനം, പ്രതികരിക്കാന്‍ ഷൈന്‍ കുഞ്ഞുകുഞ്ഞുമാര്‍ അത് ഏറ്റുപിടിച്ച് എഴുതി പൊലിപ്പിക്കാനും തങ്ങളുടെ ജനാധിപത്യ ബോധം നാട്ടാരെ കൊട്ടിഘോ‍ഷിക്കാനുമായി വള്ളിക്കുന്നും, ബെര്‍ലിയും പോലെയുള്ള ഷൈന്‍ വലിയ കുഞ്ഞുമാര്‍.... നാടകമേ ഉലകം! 

42 comments:

 1. എല്ലാം തെറ്റാകുമ്പോൾ എങ്ങനെയാണ്‌ ഒരു തെറ്റ്‌ മാത്രം ശരിയാവുക ?

  ReplyDelete
 2. എല്ലാം തെറ്റു തന്നെ... പക്ഷെ മറ്റു വലിയ തെറ്റുകളെ കണ്ടില്ലന്നു നടിക്കുന്ന ഇവര്‍ എന്തിന് ഈ ചെറിയ തെറ്റിനു പുറകെ...!

  ReplyDelete
 3. പ്രിസൈഡിങ് ഓഫീസര്‍ ചോദിച്ചപ്പോള്‍ ഒരാള്‍ മാത്രമേ എതിര്‍ത്ത് കണ്ടതുള്ളൂ.. പക്ഷേ ജനാധിപത്യ രീതിയില്‍ തന്നെ കാവ്യയെ വോട്ട് ചെയ്യിച്ചില്ല എന്നതില്‍ ആ ഉദ്യോഗസ്ഥരെ അഭിനന്ദിക്കേണ്ടതാണ്... പക്ഷേ കാവ്യ അതിന് ശേഷം ചെയ്തതാണ് വലിയ തെറ്റ്.... ക്യൂവില്‍ നില്‍ക്കാന്‍ ഇഷ്ടമില്ലാത്തതിനാല്‍ വോട്ട് ചെയ്യാതെ മടങ്ങിയത്.... രാവിലെ സുരേഷ് ഗോപിയും മറ്റും വോട്ട് ചെയ്യുന്നത് കവര്‍ ചെയ്യുന്നത് കണ്ട് ഒരു മീഡിയ അറ്റന്‍ഷന് വേണ്ടി മാത്രമാണ് താന്‍ വന്നത് എന്ന് തുറന്ന് സമ്മതിക്കുന്ന പ്രവൃത്തിയല്ലായിരുന്നോ അത്.... പ്രശ്നം ആ വഴിക്കാകുമെന്ന് മനസ്സിലാക്കിയപ്പോള്‍ വൈകുന്നേരം വന്ന് കടമ കഴിച്ച് ആളായി :)

  സുരേഷ് ഗോപി പറഞ്ഞത് കേട്ട് രാവിലെ 6 മണിക്ക് എഴുന്നേറ്റ് 8 മണിക്ക് മുന്‍പ് വന്ന് വോട്ട് ചെയ്യുവാന്‍ ഇനി “തിരക്കുള്ളവര്‍” ശ്രദ്ധിക്കുവാന്‍ തുടങ്ങും...

  ReplyDelete
 4. ഹെ ഹെ ഹേ, കൊട് കൈ!!
  തുപ്പിയേനും തൂറിയേനും വാളെടുത്തോങ്ങുന്നവരോടുള്ള ഈ ചോദ്യം നന്നായി!!

  എല്ലാം തെറ്റു തന്നെ.., പുളിങ്കൊമ്പത്തുള്ളവരുടെ തെറ്റിനെപ്പറ്റി നാല് പറഞ്ഞില്ലേല്‍ ലേഖനത്തിന്റെ ആദ്യവരികളില്‍ പറഞ്ഞ പോലെ നടക്കില്ലല്ലോ.. യേത്(?)

  ReplyDelete
 5. ക്യൂവിൽ നിന്ന് വോട്ട് ചെയ്യുന്ന നേതാക്കന്മാരുടെയും സിനിമാതാരങ്ങളുടെയും പടം കാണിക്കുന്ന ചാനലുകാർ ക്യൂ തെറ്റിക്കുന്നതും കാണിക്കാൻ ശ്രമിച്ചു. പിന്നെ എല്ലാവരും കാവ്യയുടെ പാർട്ടി ആയിരിക്കില്ലല്ലൊ,

  ReplyDelete
 6. ധ്വംസനങ്ങൾ വേറുതെ ഇരിക്കുന്ന പാർട്ടികൾക്ക് മാത്രം സ്വന്തം...

  പറഞ്ഞത് സത്യം..

  ReplyDelete
 7. അതും ഇതും ശരിയാണ് എന്ന് വരുമോ നീലാത്തീ.....?

  ReplyDelete
 8. ജനാധിപത്യത്തിന്റെ കാവലാളുകള്‍ക്കും കാലാളുകള്‍ക്കും കാവ്യയ്ക്കും ആശംസകള്‍

  ReplyDelete
 9. തെറ്റാണോ ചെയ്തത് പ്രതികരണത്തില്‍ കാമ്പുണ്ടോ... എന്നു മത്രേ ഈ പ്രശ്നത്തില്‍ മുകളില്‍ പറഞ്ഞ രണ്ട് ബ്ലോഗര്‍മാരും അതിനോട് പ്രതികരിച്ച കമന്റന്മാരും നോക്കിയുള്ളൂ എന്നേ എനിക്ക് തോന്നിയുള്ളൂ.

  പിന്നെ തെറ്റിനെ കൈ കൊണ്ട് തടുക്കാന്‍ കഴിയുന്നത് കൈകൊണ്ടും അതിനായില്ലെങ്കില്‍ വാക്കു കൊണ്ടും അതിനും കഴിഞ്ഞില്ലെങ്കില്‍ മനസ്സു കൊണ്ടെങ്കിലും എതിര്‍ക്കുക എന്ന് ഞാന്‍ പടിച്ച തിയറി.

  അയല്‍ വീട്ടിലെ തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ച കണാരനോട് ഇസ്രായേല്‍ ഫലസ്തീന്‍ തര്‍ക്കം പരിഹരിച്ചിട്ട് ഇവിടെ ഇടപെട്ടാ മതീന്ന് പറഞ്ഞ ടിന്റുമോന്‍ കളി ഇഷ്ട്ടായില്ലാ ഒട്ടും..!!

  ReplyDelete
 10. Ayye..... Inganeyum oru posto.......!!!!!

  ReplyDelete
 11. എല്ലായിടത്തും തെറ്റ് നടക്കുന്നു എന്നാല്‍ നമുക്കും തെറ്റുകള്‍ അംഗീകരിക്കാം അല്ലെ..?!!!

  കഴിയുന്ന ഇടങ്ങളിലെങ്കിലും പ്രതികരിക്കാന്‍ ഇടുപ്പെല്ലിനു ബലമുള്ളവര്‍ ഉണ്ടാകുമ്പോഴാണ് നാട് മാറുന്നത് .
  ഇല്ലെങ്കില്‍ എന്നും എല്ലായിടത്തും ക്യാമറ വെളിച്ചത്തിലുള്ളവര്‍ അങ്ങനെ ഒക്കെ അങ്ങ് പോകും
  നമ്മള്‍ വായും പൊളിച്ച് ഇരിക്കുകയും ചെയ്യും.

  ReplyDelete
 12. ക്യൂവില്‍ നിന്ന് വെയില് കൊണ്ട് തൊലി കറുപ്പിക്കുന്ന ആ 'മണ്ടന്മാരോട്' ജഗദീഷ്‌ സ്റ്റൈലില്‍ ഒരു എച്യൂസ് മീ എങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഇത്രയും പ്രശ്നം ആകുമായിരുന്നില്ല....ചിലപ്പോള്‍ എതിര്‍ത്ത ആള്‍ക്കാര്‍ തന്നെ അത് അനുവദിക്കുകയു ചെയ്തേനെ...അങ്ങനെ ഒരു അനുവാദം ചോദിക്കല്‍ മര്യാദയുടെ ഭാഗവുമാണ്...അതിനു പകരം കാറില്‍ നിന്നിറങ്ങി നേരെ ബൂത്തിലേക്ക് ഓടിക്കയറി വോട്ട് ചെയ്തു പോകാനാണ് അവര്‍ ശ്രമിച്ചത്.... ഗുരുവായൂരിലെയും, സര്‍ക്കാര്‍ ആശുപത്രികളിലെയും ക്യൂവിന്റെ വടിവ് നേരെയാക്കിയിട്ട് വേണമായിരുന്നു തന്റെ മുന്നില്‍ കണ്ട ആ അനീതിയോട് ആ 'ആണ്‍കുട്ടി' പ്രതികരിക്കേണ്ടിയിരുന്നത് എന്നാണോ ഈ പോസ്റ്റിലൂടെ ഉദേശിക്കുന്നത്? താരപദവി ദുരുപയോഗം ചെയ്ത ഒരാളെ ഇങ്ങനെയല്ല ജനാധിപത്യത്തില്‍ അതിന്റെ രീതി എന്ന് പഠിപ്പിച്ച ആളെ ബെര്‍ളിയും വള്ളിക്കുന്നും പുകഴ്ത്തിയെന്കില്‍ അതിനു കാരണക്കാരിയായ നടിയെ വെള്ള പൂശുന്നതായി പോയി ഈ പോസ്റ്റ്‌..

  ReplyDelete
 13. തനിക്ക്‌ കൃമികടിയുണ്ടോ നീര്‍വിളാകാ?

  ReplyDelete
 14. എല്ലാം ജനാധിപത്യ രീതിയിൽ ആയിരുന്നെങ്കിൽ എന്നേ നാട് നന്നായേനേ..?!!!

  ReplyDelete
 15. എനിക്ക് വയ്യ.. എന്നെയങ്ങ് കൊല്ല് അജിത്തേ.. ഏതായാലും സംഗതി ലിഷ്ടപ്പെട്ടു.. ടൈറ്റിലില്‍ ഒരു ചെറിയ മാറ്റം ? (വള്ളിക്കുന്നും ബെര്‍ളിയും പിന്നെ നീര്‍വിളാകനും ??)

  ReplyDelete
 16. ഞാന്‍ കാവ്യയുടെ അരതിക അല്ല, വൈകുന്നേരം ക്യുവില്‍ നിന്നു വോട്ടു ചെയ്ത കാവ്യാ അഭിനന്ദനം അര്‍ഹിക്കുന്നു.

  ReplyDelete
 17. എപ്പഴായാലും എല്ലാര്‍ക്കും കയ്യടി കിട്ടണം അത്രയേ ഒള്ളൂ

  ReplyDelete
 18. തറ്റ് ആര് ചെയ്താലും തെറ്റ് തന്നെ. ന്യായീകരിക്കാനാവില്ല. ആ ചെറുപ്പക്കാരന്റെ പ്രതികരണം ഒരു മാത്ര്കയാണ് എല്ലാ പൗരന്മാര്‍ക്കും. പ്രതികരണശേഷിയുള്ള ഒരു സമൂഹം വളര്‍ന്നുവരുന്നതിനെ നമ്മള്‍ പ്രോത്സാഹിപ്പിക്കുകയും, അവരെ അഭിനന്ദിക്കുകയും, അതില്‍ അഭിമാനിക്കുകയുമല്ലേ ചെയ്യേണ്ടത്?

  ReplyDelete
 19. ബെര്‍ളി തമ്പുരാന്‍‌കുട്ടിയ്ക്കും, വള്ളിക്കുന്ന് മഹാരാജാവിനും ഇവിടെയെന്തുമാകാമെന്നോ? അല്ലാ, അറിയാന്‍ മേലാഞ്ഞിട്ടു ചോദിയ്ക്കുവാ, ഇവരൊക്കെയാരാ??

  ReplyDelete
 20. താങ്കൾ പറഞ്ഞത് പോലെ ആശുപത്രിയിലാണെങ്കിലും ഗുരുവായൂരാണെങ്കിലും കാശു കൊടുത്ത് കാര്യം സാധിക്കാം എന്നാൽ ജനാധിപത്യത്തിൽ നടക്കില്ല എന്ന മിനിമം അറിവെങ്കിലും കിട്ടിയല്ലൊ..

  ക്യൂനിൽക്കുക എന്ന മര്യാദ അറ്റ്ലീസ്റ്റ് പോളിങ് ബൂത്തിൽ നിന്നെങ്കിലും ആ കൊച്ചിന് പഠിക്കാനായി :D

  തമ്പുരാനും മഹാരാജാവും ചിലതൊന്നും എഴുതാൻ പാടില്ല എന്നതു മനസ്സിലായില്ല.

  ReplyDelete
 21. കി കി കി ഈ പരിഹാസവും നന്നായിട്ടുണ്ട്. പക്കേങ്കില്‍ ആ വെണ്ണില യുവാവിന്ന് നല്ല നാലുവാക്ക് നല്‍കി പ്രോത്സാഹിപ്പിക്കുന്നത് നീല്ലാത്തി പറഞ്ഞകാര്യങ്ങളില്‍ പ്രതികരിക്കാന്‍ യുവതയെ പ്രേരിപ്പിച്ചെങ്കിലോ?

  ReplyDelete
 22. അല്ലാ ഇനി തൊലിവെളുപ്പുള്ള എല്ലാ തോട്ടികള്‍ക്കും,നിറവ്യത്യാസമനുസരിച്ച് കാറ്റഗറി നിശ്ചയിച്ചാലോ? കഷ്ടം.. ആ പയ്യനെ ഒന്ന് അഭിനന്ദിക്കടേ.. നാളേ ഒരുത്തന്‍ ഇത് കണ്ട് നേതാവിനേയും തടഞ്ഞോളും!.

  ReplyDelete
 23. അമ്മയെ തല്ലിയാലും രണ്ടു പക്ഷം.
  സാമൂഹികമായ സമത്വം രാഷ്ട്രീയത്തിൽ പ്രായോഗികമല്ല. പ്രകൃതിയിൽ ആത്മാവിനു മാത്രമെ പരമമായ തുല്യതയുള്ളൂ. ആത്മാവില്ലാത്ത ഭരണഘടനയിൽ നിന്നും അത് പ്രതിക്ഷിക്കാനും കഴിയില്ല.

  ReplyDelete
 24. ശാരീരിക അവശതകൾ ഒന്നും ഇല്ലാത്ത ആരായാലും ക്യൂ പാലിക്കാൻ ബാദ്ധ്യസ്ഥരാണ്. വോട്ട് ചെയ്യാൻ മാത്രമല്ല ക്യൂ ഉണ്ടാകുന്ന ഏതു കാര്യത്തിലും! പിന്നെ ഇതുങ്ങളൊക്കെ ഇപ്പോൾ നാലിക്കൊപ്പം വോട്ടിനു വരാനൊക്കെ താല്പര്യം കാണിക്കുന്നത് നല്ലതുതന്നെ.(വാർത്തയ്ക്ക് വേണ്ടിയായാലും). സ്വന്തം രാഷ്ട്രീയം വെളിപ്പെടുത്തി വോട്ട് പിടിക്കാനിറങ്ങിയതും ഒക്കെ പ്രോത്സാഹനജനകം തന്നെ. (ഗണേശന് വോട്ട് പിടിക്കാൻ ഒരുപാട് താരപ്പുലികൾ പോയല്ലോ).ഇതിൽ രാഷ്ട്രീയമില്ലെന്ന് അവകാശപ്പെടുന്ന ഇവറ്റകളിൽ ആരെയും പണ്ട് മുരളി മത്സരിക്കുമ്പോൾ കണ്ടിരുന്നില്ലെന്നത് വേറെ കാര്യം.

  ReplyDelete
 25. ആരെടേ ഈ കാവ്യാ മാധവൻ? ഹിഹിഹി!

  ReplyDelete
 26. @@
  അജിത്‌ ഭായീ, രണ്ടിനേം വെടിവെച്ചു കൊന്നു അല്ലെ..!

  (ജനാധിപത്യത്തിന്റെ 'കാവല്‍ പട്ടികള്‍ എന്ന് വിളിക്കാത്തത് നന്നായി..!)

  @വാല്മീകി: അവരാണ് ഫ്ലോഗിലെ ശംബുരാനും രാശാവും.

  ****

  ReplyDelete
 27. കാര്യം നിസ്സാരം....

  ReplyDelete
 28. ഗണേശനു വോട്ട്‌ പിടിക്കാന്‍ താരങ്ങള്‍ മുരളിക്കില്ലായിരുന്നു ഇതാണു സജീം തട്ടത്തുമലയുടെ വിഷമം

  അതു പാര്‍ട്ടി വ്യത്യാസം അല്ല, ഗണേശന്‍ ഇവരുടെ എല്ലാ പ്രശ്നത്തിനും മുന്നില്‍ നില്‍ക്കുന്ന ആളാണു കാവ്യാ മാധവണ്റ്റെ ഡിവോര്‍സില്‍ ഒക്കെ ഗണേശണ്റ്റെ വിരട്ട്‌ ഫലിച്ചിരുന്നു, മുരളി അങ്ങിനെ ഉള്ള ഒരു വ്യക്തിത്വം അല്ലായിരുന്നു പുള്ളിയുടെ സര്‍ക്കിള്‍ ഒരു ഇണ്റ്റലെക്ച്വല്‍ സര്‍ക്കിള്‍ ആയിരുന്നു അതാണു വ്യത്യാസം

  അല്ലാതെ താര്‍ങ്ങള്‍ എല്ലാം യു ഡീ എഫ്‌ എന്നൊന്നും വിചാരിക്കരുത്‌ വേണു നാഗവള്ളി ചെറിയാന്‍ കല്‍പ്പകവാടി ഒക്കെ ഉണ്ടായിരുന്നു മുരളിയുടെ കൂടെ, പിന്നെ മുരളിക്ക്‌ തന്നെ താല്‍പ്പര്യം ഇല്ലായിരുന്നു അവിടെ നില്‍ക്കാന്‍

  പറ്‍ട്ടി ഒരു പണി നോക്കിയത്‌

  പക്ഷെ സിമ്പിള്‍ ആയ ഒരു അടവില്‍ ആണൂ പാറ്‍ട്ടി ആ സീറ്റു പിടിച്ചത്‌

  സുധീരന്‍ എന്ന പേരില്‍ നിരവധി അപരന്‍മാറ്‍

  അസ്സല്‍ തന്തയില്ലാത്തരം അതിനൊക്കെ ഇടതു പക്ഷം അല്ലേ മഹാ മിടുക്കന്‍മാറ്‍

  ReplyDelete
 29. അസ്സല്‍ തന്തയില്ലാത്തരം അതിനൊക്കെ ഇടതു പക്ഷം അല്ലേ മഹാ മിടുക്കന്‍മാര്‍.

  ഇടതുപക്ഷം എന്നുള്ളത് രാഷ്ട്രീയക്കാര്‍ എന്നാക്ക് സുശീലാ, കേള്‍ക്കാന്‍ സുഖമുണ്ട്. എന്താന്ന് വെച്ചാല്‍ ഈ തന്തയില്ലാത്തരത്തില്‍ വലതനും ഇടതനും വലിയ വ്യത്യാസമൊന്നും ഇല്ല. സുശീലന്‍ ചുമ്മാ ഒരു പക്ഷത്തെമാത്രം തന്തയില്ലാത്തവരെന്നും വിളിച്ചേച്ച് പോകല്ല്!

  @ബൈജുവചനനം
  ആ കമന്റിന് ഒരു സല്യൂട്ട്. ഈ ലേഖനത്തിന്റെ ലക്ഷ്യം വ്യത്യസ്തമാണെങ്കിലും ;)

  ReplyDelete
 30. എല്ലാത്തിനെയും എതിര്‍ക്കുന്ന ഒരു മലയാളി മനസ്സ് ഇവിടെയും കാണുന്നു....മന്ത്രിന്മാര്‍ നമ്മെ ഭരിക്കുന്ന നാടിനെ ഭരിക്കുന്ന ആള്‍ക്കാര്‍ അവര്‍ക്ക് പെട്ടെന്ന് എത്തണ്ടേ..ഇല്ലെങ്കില്‍ വല്ല ആണുങ്ങളും കിട്റെണ്ടതും കൊണ്ട് പോകും കേട്ടാ..തീരെ ശെരിയായില്ല നാട് ഭരിക്കുന്ന ആളുകളെയും ..ഭൂമിയിലേക്ക്‌ ഇറങ്ങിയാല്‍ പ്രശ്നം ഉണ്ടാക്കുന്ന താരങ്ങളെയും ഒരേ പോലെ കണ്ടത് കേട്ടാ...ഇവരുടെയെല്ലാം പഴയ പോസ്റ്റുകളും വായിക്കുക എന്തേ...

  ReplyDelete
 31. തെറ്റുകൾ തമ്മിലുള്ള സംഘട്ടനമാണ് തെറ്റ്.
  ശരികൾക്ക് വേണ്ടിയുള്ള നില വിളികൾ നീർവിളാകനും മറ്റും നടത്തുന്നു.

  ReplyDelete
 32. കാവ്യയെ തെറ്റ് പറയാന്‍ പറ്റുമെന്ന് തോന്നുന്നില്ല.
  പക്ഷേ അവളുടെ അച്ഛന് ഇത്തിരി തണ്ട് ഉണ്ടെന്ന് തോന്നി.
  എന്തായാലും ഇങ്ങിനെ ഒരു നാണം കേട്ട പണിക്ക് നില്‍കേണ്ടായിരുന്നു.
  നേരത്തെ തന്നെ ക്യുവില്‍ നിന്നിരുന്നെങ്കില്‍ ക്യുവില്‍ ഉള്ളവര്‍ തന്നെ മുമ്പിലേക്ക് വിടുമായിരുന്നു. ഇതിപ്പോള്‍..

  ReplyDelete
 33. ന്യായമായും ഒന്നു സംശയിക്കാവുന്ന ഒരു പോസ്റ്റ് ആണിത്. അനീതി എവിടെയായാലും എതിര്‍ക്കണം , ഒരു സ്ഥലത്ത് എതിര്‍ത്തില്ല എന്നു കരുതി വെരെയൊന്നു കാണുമ്പോള്‍ എതിര്‍ക്കാന്‍ പാടില്ല എന്നാണോ ഉത്യേശിച്ചത്‌. കാവ്യ തിരക്കുള്ളവരേങ്കില്‍ ആ ക്യൂവില്‍ തിരക്കുള്ളവര്‍ വേറെയും കാണും അവര്‍ക്കൊന്നും താര പരിവേഷമോ മറ്റോ ഇല്ലാത്തതിനാല്‍ അവരുതേയ് തിരക്ക്‌ കാണാതേയ് പോകുണാ ഒരു പോസ്റ്റ് ആയിപോയി എന്നു തോണുന്നു

  കാവ്യ കാറില്‍ നിന്നും നേരെ ഇറങ്ങി പോയത്‌ നേരെ ബൂത്ിലേക്കാണ്‌ , ആ ക്യൂവിനെ പരിഗണിചേയില്ല , തെറ്റു അതിനു പിന്നെ ഒരു ന്യായീകരണവും ഇല്ല

  ReplyDelete
 34. കാവ്യ അല്ല ..!! കാഫ്യ
  ഭയങ്കരം അല്ല ...ഫയങ്കരം .!!

  ReplyDelete
 35. ഇത് തെറ്റിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു പോസ്റ്റ്‌ ആയിപ്പോയി....
  തെറ്റ് എവിടെയായാലും അത് എതിര്‍ക്കപ്പെടെന്ടത് തന്നെയാണ്..
  സിനിമാനടിയാണെന്ന് കരുതി.... ബാക്കിയുള്ളവര്‍ക്കൊന്നും തിരക്കില്ലേ...
  വല്ലപ്പോഴും മാത്രമേ സമൂഹത്തില്‍ ആ ഷൈന്‍ന്റെ പോലെയുള്ളവര്‍ ഉണ്ടാവാറുള്ളൂ.. അതിനെക്കൂടെ ഇല്ലാതാക്കണോ?
  മീഡിയക്ക് വേണ്ടിയാണ് അപ്പോള്‍ വന്നതെന്ന് പിന്നീട് കാവ്യ പറഞ്ഞു.. എന്നുവെച്ചാല്‍ മീഡിയക്ക് വേണ്ടിയാണ് വോട്ട് ചെയ്യാന്‍ വന്നതെന്ന്... അല്ലാതെ ജനാധിപത്യതിനോടുള്ള അമിതമായ പ്രിയം കൊണ്ടല്ല...

  ReplyDelete
 36. ഇതു നന്നായി..\
  പക്ഷെ എന്റെ സംശയം അതല്ല...
  ഫേസ്ബുക്കിലും ഈ മുകളിൽ പറഞ്ഞ ബ്ലോഗിലും ഒക്കെ എല്ലാവരും കാവ്യക്കെതിരെ എല്ലാവരും കമന്റുന്നു... ഇവിടെ കുറച്ചു വേറിട്ട സ്വരം കേല്ക്കുന്നു... അഭിനന്ദനങ്ങൾ..
  കാരണം രാഷ്ട്രീയക്കാർക്ക് ക്യൂവിൽ നിൽക്കൽ അനിവാര്യമാണു. ഇവിടെ കാവ്യയെ തടഞ്ഞതു ഒരാൾ മാത്രമാണെന്നും നമ്മൾ കണ്ടു.. അപ്പോ സത്യത്തിൽ ഇതിനു പിന്നിൽ ജനാധിപത്യമാണൊ അതോ മറ്റു ഉദ്ദേശലക്ക്ഷ്യങ്ങളുണ്ടോ? ഉണ്ടെന്നു തന്നെയാണു എനിക്കു തോന്നുന്നത്..
  ആശംസകൾ

  ReplyDelete
 37. കാവ്യയെ തടഞ്ഞതിലുള്ള പ്രതിഷേധമാണോ ഈ പോസ്റ്റ് അതല്ല ഇതേ പോലെ തടയപ്പെടേണ്ടതായി പലതും നടക്കുന്നുവെന്ന് പറയലോ. കമന്റ് വായിച്ചുതുടങ്ങുന്നത് വരെ രണ്ടാമത്തേതാണ് ഇതിന്റെ ഉദ്ദേശ്യം എന്ന കാര്യത്തില് സംശയമുണ്ടായിരുന്നില്ല.

  ReplyDelete
 38. ഇത്രയധികം പ്രാധാന്യമുണ്ടോ ഈ പോസ്റ്റിനു? നേതാക്കന്മാര്‍ ട്രാഫിക് തടസ്സമുണ്ടാക്കുന്നതും അമ്പലത്തിലും മറ്റും മുന്നില്‍ കടക്കുന്നതും ചലചിത്രനടി ക്യൂവില്‍ നില്‍ക്കാത്തതും തെറ്റു തന്നെയല്ലെ?.ഇനി വേണമെങ്കില്‍ വള്ളിക്കുന്നും ബെര്‍ലിയും പോസ്റ്റിടേണ്ടിയിരുന്നില്ല എന്നു വേണമെങ്കില്‍ പറയാം. ഇതിനൊക്കെ ഇവിടെ ചാനലുകാരില്ലെ?. നമുക്കു ചര്‍ച്ച ചെയ്യാന്‍ വേറെ എന്തൊക്കെയുണ്ട്?.അതും നീര്‍വിളാകനെ പോലെ ഒരു സീനിയര്‍ ബ്ലോഗര്‍?

  ReplyDelete