വീണ്ടും ഒരു സദാചാര ചര്‍ച്ചയിലേക്ക് നിങ്ങളെ ക്ഷണിക്കട്ടെ. മുന്‍പ് സദാചാര ചര്‍ച്ചകളില്‍ പറഞ്ഞ അതേ വാക്കുകള്‍ തന്നെ ആവര്‍ത്തിക്കാം. ഇവിടെ ഈ കവലയില്‍ വ്യത്യസ്ഥ മതസ്ഥരുടെ, വിഭാഗങ്ങളുടെ, പാര്‍ട്ടികളുടെ പ്രതിനിധികളെ കണ്ടേക്കാം. അതിനാല്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങളുടേയും, അഭിപ്രായ സമന്വയങ്ങളുടേയും ഒരു വേദി കൂടിയാണിത്.
ചര്‍ച്ചക്ക് തുടക്കമിട്ട്
സദാചാരന്‍ 1: മാധ്യമങ്ങളുടേത് നിന്ദ്യമായ രീതിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. സി പി വധക്കേസില്‍ ഏകപക്ഷീയമായ നിലപാടുകള്‍ ആണ് മാധ്യമങ്ങള്‍ കൈക്കൊള്ളുന്നത് എന്ന് അദ്ദേഹം തുടരുന്നു. മാധ്യമങ്ങള്‍ അവര്‍ക്ക് തോന്നിയ രീതിയില്‍ ഭാഷ്യം ചമയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം നിന്ദ്യമായ കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിക്കരുത്.
സദാചാരന്‍ 2: പിണറായിയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ വ്യാഖ്യാനിച്ച് വിവാദമുണ്ടാക്കുന്നതിന്റെ ഉത്തമോദാഹരണമാണ് സി പി വധക്കേസ്. മാധ്യമപ്രവര്‍ത്തകരിലെ ചില നായിന്റെ മോന്മാരൊട് വേദമോതിയിട്ട് കാര്യമില്ലെന്ന മുന്നറിയിപ്പാണ് പിണറായി നല്‍കുന്നത്. മാന്യന്മാരോടേ മാന്യത കാണിക്കേണ്ടതുള്ളൂ.
സദാചാരന്‍ 3:എന്താണാവോ പിണറായി വിജയന് ചെയ്യാന്‍ ഉദ്ദേശിച്ചിരിക്കുന്നത്? മാനനഷ്ടക്കേസു കൊടുക്കുമോ അതോ കവലയില്‍ ഇറങ്ങി തിരികെ തെറി വിളിക്കുമോ?
സദാചാരന്‍ 4:പിണറായിയെ വിമര്‍ശിച്ച എല്ലാ പത്ര മാധ്യമങ്ങളും ജാഗ്രത പാലിക്കുക. എല്ലാ മാധ്യമ ഓഫീസുകളിലെയും മുന്‍ ഗ്ലാസുകള്‍ മാറ്റി മറ്റു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയായിരിക്കും ബുദ്ധി!
സദാചാരന്‍ 2: മിക്കവാറും അതു വേണ്ടി വരും, ഒരു പക്ഷേ ഇനി വരുന്ന വാര്‍ത്തകള്‍ എങ്കിലും വളച്ചൊടിക്കാതിരിക്കാന്‍ അതു വേണ്ടി വന്നേക്കും. അതായിരിക്കാം അദ്ദേഹം ഉദ്ദേശിച്ചതും. ഒരു കണക്കിന് ഇത്തരം നപുംസക മാധ്യമ ശ്രിഷ്ടികള്ക്ക അങ്ങനെ ഒരു മറുപടി ആണ് കൊടുക്കേണ്ടതും
സദാചാരന്‍ 2: എങ്ങനെപറയതിരിക്കും ചങ്ങാതീ. ഓര്മ വെച്ച കാലം മുതല്‍ കണ്ടു തുടങ്ങിയതാണു മാതൃഭൂമി പത്രം. ആദ്യം മുതല്‍ വായിക്കുന്ന പത്രം ആണ്.. ഒരു കൊല്ലം മുമ്പ് വരെ മാതൃഭൂമിയുടെ എഡിറ്റോറിയല്‍ കോളം വായിച്ചിരുന്നു... എന്നാല്‍ ഇപ്പോള്‍ ഒരു കൊല്ലം ആയി എഡിറ്റോറിയല്‍ കോളം നോക്കീട്ട് തന്നെ... ആകെ മാറിപോയി അവസരവാദവും പക്ഷപാദിത്വവും എല്ലാം മാതൃഭൂമിയെ വല്ലാതെ ബാധിച്ചിരിക്കുന്നു.
സദാചാരന്‍ 1: വി.എസ്സിനെതിരെ പിണറായിയുടെ പ്രസ്താവനകളും തിരിച്ചുള്ളതും ഈ പത്രങ്ങളെന്തിനാ വ്യാഖ്യാനിക്കാൻ നിൽക്കുന്നത് അവയെ അതുപോലെയങ്ങ് നൽകിയാൽ പോരെ?
സദാചാരന്‍ 2 :എന്താ ഹേ ഈ പറയുന്നത്... അതുകൊണ്ടല്ലേ അതിനെ സ്റ്റോറി എന്ന് പറയുന്നത്.... മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്ക് ഇനി മുതല്‍ ഒരു അടിക്കുറിപ്പും കൂടി വേണ്ടി വരും കഥയില്‍ ചോദ്യമില്ല!!!
സദാചാരന്‍ 4:പക്ഷേ, പ്രതിപക്ഷ നേതാവും സി.പി.എം. നേതൃത്വവും തമ്മിലുള്ള അഭിപ്രായ വ്യത്യാസം വീണ്ടും ചര്‍ച്ചയാവുമ്പോള്‍ നേതാക്കന്മാരുടെ വാക്കുകള്‍ക്കിടയില്‍ ഒളിയമ്പുകള്‍ വേണമെങ്കില്‍ കണ്ടെടുക്കാം.
സദാചാരന്‍ 2:അതേ ഒളിയമ്പുകള്‍ ആണെന്ന് മനോരമയും മാതൃഭൂമിയും ഒരുപോലെ കണ്ടെത്തി... എന്തൊരു ഒത്തൊരുമ... മിക്കവാറും ഈ രണ്ടു പത്രങ്ങളും ഒരേ പ്രസ്സില്‍ നിന്നു അച്ചടിച്ച് ഇറക്കുന്ന ദിനവും വിദൂരമല്ല! അതെ പോലെ ഏഷ്യാനെറ്റ്, ഇന്ത്യാ വിഷന്‍, റിപ്പോര്‍ട്ടര്‍, ജയ് ഹിന്ദു ചാനലുകള്‍ ഭാവിയില്‍ ഒരേ സ്റ്റുഡിയോയില്‍ നിന്ന് സംപ്രേഷണവും ചെയ്തേക്കാം...!!!!
സദാചാരന്‍ 5:മാധ്യമങ്ങളിലെ വാര്‍ത്തകള്‍ക്കും ലേഖനങ്ങള്‍ക്കും വ്യത്യാസമില്ലാതെയായി. സ്വന്തം വീക്ഷണങ്ങളെ എഡിറ്റോറിയലായോ ലേഖനങ്ങളായോ ഒതുക്കി നിര്‍ത്തിയിട്ടു വാര്‍ത്തകളെ വാര്‍ത്തകളായി നല്കാന് നമ്മുടെ മാധ്യമങ്ങള്‍ക്കു കഴിയുന്നില്ല. വേണമെങ്കില്‍ വാര്‍ത്താധിഷ്ഠിത പ്രത്യേക പംക്തികള്‍ പോലും നല്‍കാം. എന്നാല്‍ വാര്‍ത്തക്കിടയില്‍ സ്വന്തം ഭാവനകള്‍ തള്ളിക്കയറ്റുന്നതു ഒരു നിലക്കും അനുവദിക്കാന്‍ കഴിയുന്ന മാധ്യമ ധര്‍മം അല്ല.
സദാചാരന്‍ 2:വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതു ആവിഷ്കാര സ്വാതന്ത്ര്യം അല്ല. കൈകള്‍ ആര്‍ക്കും വീശാം, പക്ഷെ അതു അന്യന്റെ നെഞ്ചത്തു കൊള്ളരുതെന്നു മാത്രം.
സദാചാരന്‍ 3:വാര്‍ത്തകള്‍ ചമയ്ക്കുവാന്‍ സ്വാതന്ത്ര്യം കാട്ടുന്നതില്‍ പ്രശ്നമില്ല. അതിനെ പത്രമെന്ന് പേരിട്ട് വിളിക്കരുതെന്ന് മാത്രം.
സദാചാരന്‍ 5:ഇതൊക്കെ എഴുതിവിടുന്നവന്റെ കരണക്കുറ്റി അടിച്ചു പൊളിക്കും അത്രതന്നെ. തന്റെ വാദത്തോട് ഞാന്‍ തീര്‍ച്ചയായും യോജിക്കുന്നു. ഈയിടെയായി മനോരമക്ക് പോലും നാണം തോന്നുന്ന വിധമാണ് മാതൃഭുമിയുടെ കോണ്‍ഗ്രസ്സ് സ്നേഹം
സദാചാരന്‍ 2:എന്താ പിണറായി വിജയനെന്താ ആർക്കും കൊട്ടാവുന്ന ചെണ്ടയോ? തെമ്മാടിത്തരം കാണിച്ചാൽ അതിനനുസരിച്ചുള്ള മറുപടി തന്നെ കൊടുക്കണ്ടേ. പണ്ടിതിനൊക്കെ ഒരു മറവും ഒളിവും ഒക്കെ ഉണ്ടായിരുന്നു. ഇന്നിപ്പോൾ എന്തു ചെറ്റത്തരവും വിളിച്ചു കൂവം എന്ന നിലയിലേയ്ക്ക് താണിരിക്കുന്നു മാധ്യമങ്ങള്‍. ഈ വിഷയത്തിൽ ഞാന്‍ ഔദ്യോഗിക നെതൃത്വത്തിനോപ്പം ആണ്.
സദാചാരന്‍ 1:ഹീനമായ നിലപാട് തുടര്‍ന്നാല്‍ സാധാരണ നില കൈവിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയതിന് ഫലം പെട്ടെന്നു വരുമെന്ന് കരുതിയില്ല. മറുപടി കൊടുത്തല്ലോ സഖാക്കള്‍, വഴിയില്‍ ഇട്ടു മാധ്യമ പ്രവര്‍ത്തകരെ ചവിട്ടാനുള്ള ഒരു അവസരവും അവര്‍ കളയുന്നില്ല.
സദാചാരന്‍ 3: നേതാവു ഉദ്ദേശിക്കുന്നതു മനസ്സിലാക്കി അതിവേഗം പ്രവര്‍ത്തിക്കുന്ന അനുയായികള്‍. പാര്‍ട്ടിയുടെ മേല്‍ഘടകം മുതല്‍ കീഴ്ഘടകം വരെ ചിന്താധാര ശക്തവും ഏകോപനം സജീവവുമായിരുന്നു എന്ന് വേണം കരുതാന്‍.
സദാചാരന്‍ 5:സത്യം പറഞ്ഞാല്‍, മാധ്യമങ്ങളുടെ സി പി എം വിരോധവും കള്ള പ്രചാരണങ്ങളും കണ്ടും കേട്ടും, എന്നെപോലെ പാര്‍ട്ടിക്കാരനല്ലാത്ത ചിലരെങ്കിലും ഇത്തരം ആക്രമണങ്ങളെ ന്യായീകരിക്കാനിടയുണ്ട്. കാരണം, പാര്‍ട്ടിക്കെതിരെ കള്ള പ്രചാരണങ്ങള്‍ നടക്കുകയും അവ നിഷ്പക്ഷരാണെന്നു നടിക്കുന്ന പൊതുമാധ്യമങ്ങളില്‍ നിന്നകയാല് പ്രതിരോധിക്കുവാന്‍ പാര്‍ട്ടി ബുദ്ധിമുട്ടുകയും ചെയ്യുന്നത് കാണുമ്പോള്‍ ആ അമര്‍ഷം പാര്‍ട്ടിക്കെതിരെ വിമര്‍ശനം നടത്തുന്ന എല്ലാവര്ക്കെതിരായുമുള്ള വിരോധമായി മാറുന്നുണ്ട്. പാര്‍ട്ടിക്കെതിരെ അസത്യപ്രചാരണങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒരാള്‍ പോലും പാര്‍ട്ടിക്ക് വേണ്ടി രംഗത്ത് വരാത്തതെന്തുകൊണ്ടാണ്?
സദാചാരന്‍ 2: കാരണം ഇത്തരം സംഭവങ്ങളില്‍ പ്രതിഷേധിക്കുന്നവര്‍, ജനാധിപത്യസ്നേഹം കൊണ്ടോ പൌരസ്വാതന്ത്ര്യബോധം കൊണ്ടോ അല്ല. മറിച്ചു, അപ്പുറത്ത് പാര്‍ട്ടി ആണ് എന്നുള്ള ഒരൊറ്റ കാരണം കൊണ്ടാണ് ശബ്ദമുയര്‍ത്തുന്നത്. അതിന്റെ രാഷ്ട്രീയം കമ്യുണിസ്റ്റ് വിരുദ്ധം എന്നത് മാത്രമാണ്. പാര്‍ട്ടിക്കെതിരെ ജനാധിപത്യ ധ്വംസ്വനവും ദുഷ്പ്രച്ചരണങ്ങളും ഉണ്ടാകുമ്പോള്‍ ഇവരെയൊന്നും കാണാനില്ലാത്തതിന്റെ കാരണവും അതാണ്. എങ്കിലും ഒരു പുനരാലോചനയില്‍ സി പി വധത്തില്‍ വിഷമം തോന്നുന്നു. അത് സംഭവിക്കാന്‍ പാടില്ലായിരുന്നു.
സദാചാരന്‍ 1: അപ്പുറത്ത് പാര്‍ട്ടി ആണ് എന്നുള്ള ഒരൊറ്റ കാരണം കൊണ്ടാണ് ശബ്ദമുയര്‍ത്തുന്നത്. എന്ന ലോജിക്ക് എങ്ങിനെ ശരിയാവും? ശ്രീരാമസേനയ്ക്കെതിരെ ശബ്ദമുയർത്തുന്നതു അതു ബിജെപി ആയതുകൊണ്ടാണോ? അല്ലെങ്കിൽ കോൺഗ്രസ്സിന്റെ അഴിമതിക്കെതിരെ ശബ്ദമുയർത്തുന്നതു അതു കോൺഗ്രസ്സ് ആയതുകൊണ്ടാണോ? അങ്ങിനെയാണെങ്കിൽ ആ ലോജിക്ക് ശരിയാവും. കമ്യൂണിസ്റ്റ് പാർട്ടിയെ ആരെങ്കിലും പരിഹസിക്കുമ്പോൾ മാത്രം ജനാധിപത്യം എന്ന വാക്ക് ഉയർന്നു കേൾക്കുന്നതു പരിതാപകരം തന്നെ. കമ്മ്യൂണിസ്റ്റ് വിരുദ്ധത എന്ന ഒരു ലേബലിൽ കമ്മ്യൂണിസം എന്ന പേരിൽ ഇപ്പോഴത്തെ കേരളത്തിലെ മാർക്സിസ്റ്റുകാർ കാണിച്ചു കൂട്ടുന്നതിനൊക്കെ ഒതുക്കി നിറുത്താമെന്നത് വ്യാമോഹം മാത്രമാണ്. എന്തുകൊണ്ടാവും മർക്സിസ്റ്റുകാർ ഇത്രയധികം പരിഹസിക്കപ്പെടുന്നതും.
സദാചാരന്‍ 5: മാധ്യമങ്ങളെ വിലയ്ക്കെടുക്കാൻ കഴിവില്ലാത്തതിന്റെ കുഴപ്പമാണിതെല്ലാം. വീരനേയും മനോരമയേയും ഒക്കെ മൂടു താങ്ങി നിന്നാൽ ഇതിന്റെയൊന്നും ആവശ്യമില്ല. 100% നല്ല പാർട്ടിയാണ് സിപിഎം എന്നോ ഇടതുപക്ഷം പറയുന്നതും ചെയ്യുന്നതും എല്ലാം നല്ലതെന്നോ അഭിപ്രായമില്ല. എങ്കിലും കള്ളന്മാരെന്ന് സ്വന്തം പാര്ട്ടിക്കാർ പോലും സമ്മതിക്കുന്ന കോൺഗ്രസ്സുകാരേക്കാളും, ഒരു വിഭാഗത്തിന് മാത്രം ഉൾക്കൊള്ളാവുന്ന ബിജെപിയേക്കാളും എന്തു കൊണ്ടും നല്ലത് ഇടത് തന്നെ.
സദാചാരന്‍ 2: സ്വന്തം ബിസിനസ് താല്പര്യങ്ങൾ സംരക്ഷിക്കപ്പെടാൻ ഏതറ്റം വരെ പോകാനും നമ്മുടെ മുഖ്യധാരാ പത്രങ്ങൾ തയ്യാറാകുമ്പോൾ ഇടതിന് ഇങ്ങനെ ചില കടുംകയ്യുകൾ ചെയ്യേണ്ടി വരും. പക്ഷേ ഈ പ്രവർത്തികൾ പ്രസ്ഥാനത്തെ ഇനിയും നാശത്തിലേക്ക് തന്നെ കൊണ്ട് പോകും എന്നതിൽ തർക്കമില്ല. ഇടത് പാർട്ടികൾ നമുക്കാവശ്യമാണ്. അവരില്ലെങ്കിൽ ബാക്കി കള്ളന്മാർ എല്ലാരും കൂടി നാട് വിൽക്കും.
സദാചാരന്‍ 3: ഒരു വ്യക്തിയെ കൊന്നത് കൊണ്ട് എന്ത് നേട്ടമെന്ന് എല്ലാവരും ചിന്തിച്ചാൽ കൊള്ളാം. ജനം വാർത്ത വായിക്കുന്നത് ദേശാഭിമാനിയിൽ കൂടി അല്ലാത്തതിനാൽ ചെറിയ ഉന്തും തള്ളും പോലും കൊടിയ മർദ്ദനമായി മാറും. അമേരിക്കൻ സാമ്രാജ്യത്തിന്റെ തണലിൽ ഉണ്ടുറങ്ങി കഴിയുന്ന ചിലർക്കൊക്കെ പാർട്ടിയെ പരിഹസിക്കാൻ ഒരവസരം കൂടി കൊടുത്തിട്ട് ഒന്നും നേടാനില്ല.
സദാചാരന്‍ 1: അഭിപ്രായപ്രകടനത്തിന് ഉള്ള അതിരുകള്‍ ചിലപ്പോള്‍ ആപെക്ഷികമായെക്കാം. ഞാന്‍ എന്റെ അഭിപ്രായം പറയുന്ന രീതിയാവില്ല മറ്റൊരാളുടെത്.
സദാചാരന്‍ 5: കഴിഞ്ഞ ദിവസങ്ങളില്‍ പിണറായിയുടെ പ്രസ്താവനകള്‍ വളച്ചൊടിച്ചു വിവാദമാക്കിയപ്പോള്‍ ആരും പ്രതികരിക്കാതിരുന്നതെന്തുകൊണ്ട്? ഞാന്‍ ശ്രീരാമസേനയുടെമാത്രം അക്രമങ്ങളെയും കോണ്‍ഗ്രസ്സിന്റെ മാത്രം അഴിമതിയെയും വിമര്‍ശിക്കുകയാണ് എങ്കില്‍ അതിനു പുറകില്‍ വെറും കക്ഷിരാഷ്ട്രീയം മാത്രമാണ്. പക്ഷെ അക്രമവും അഴിമതിയും ആര് ചെയ്താലും തെറ്റാണു എന്ന് തന്നെയാണ് എന്റെ വിശ്വാസം.
സദാചാരന്‍ 3: പ്രശ്നം പാര്‍ട്ടിക്കെതിരെ ഒരു ആക്രമണമുണ്ടാകുമ്പോള്‍ പാര്‍ട്ടിക്ക് പുറത്തുനിന്നും ആരും ശബ്ദമുയര്ത്തുന്നില്ല എന്നതാണ്. പാര്‍ട്ടിയെ പരിഹസിക്കുമ്പോള്‍ ജനാധിപത്യം എന്ന് കേള്‍ക്കുന്നത് പാര്‍ട്ടിക്കുളില്‍ നിന്ന് മാത്രമാണ്. എന്താ പുറത്തുള്ള 'നിഷ്പക്ഷമതികള്‍' ഒരക്ഷരം മിണ്ടാത്തത്?
സദാചാരന്‍ 1: പിന്നെ കമ്യുണിസ്റ്റ്കാര്‍ ചെയ്യുന്നതെല്ലാം ശരിയാണ് എന്ന അഭിപ്രായം എനിക്കുമില്ല. മനോരമ കുറ്റം പറഞ്ഞില്ലെങ്കിലാണ് പാര്‍ട്ടി പേടിക്കേണ്ടത് എന്നോ മറ്റോ ഇ എം എസ് പറഞ്ഞിട്ടുണ്ടെന്ന് എവിടെയോ വായിച്ചിരുന്നു.
സദാചാരന്‍ 2: വിമര്‍ശനങ്ങള്‍ ഏകപക്ഷീയവും കൃത്യമായ ഹിഡന്‍ അജണ്ടകള്‍ ഉള്ളതുമാണ് എന്നതാണ് പ്രശനം.
സദാചാരന്‍ 3: കമ്യൂണിസ്റ്റ് കാരനായ ഒരാളെ ആര് എസ് എസ്സുകാരോ, കോൺഗ്രസ്സുകാരോ തല്ലിയാലും എന്റെ പ്രതികരണം പ്രതിഷേധം തന്നെയായിരിക്കും. പക്ഷേ, “മീഡിയ നുണപറയുന്നു” തുടങ്ങിയ മുതലക്കണ്ണീർത്തുള്ളികൾ തുടയ്ക്കാനും മാത്രം ഹൃദയവിശാലത എനിക്കില്ല; കമ്യൂണിസത്തോടു തന്നെ എനിക്കു മമതയൊന്നുമില്ല. അതുമായി പ്രത്യേകിച്ചു ബന്ധമൊന്നുമില്ലാത്ത സി പി എമ്മിനോട് ഒട്ടും തന്നെയില്ല. മീഡിയ ചെയ്തത് നിയമപ്രകാരം തെറ്റെങ്കിൽ ആ വഴിയ്ക്കു നീങ്ങാനുള്ള വിവരമൊക്കെ സി പി എമ്മിനുണ്ടാവുമല്ലോ. ഒരു പടം ഇ-മെയിലു ചെയ്തതതിന് ഉണ്ടായ പുക്കാറൊക്കെ നമ്മൾ കണ്ടതുമാണല്ലോ.
സദാചാരന്‍ 1: ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും ഇതൊക്കെ പുതുജീവിതചര്യകളുടെ ഭാഗങ്ങളാണ്. 15 കൊല്ലം മുമ്പത്തെ മാധ്യമരീതികൾ ഇന്നും വേണമെന്നു ശഠിക്കുന്നതിൽ എന്താണർത്ഥം?
സദാചാരന്‍ 4: എന്തിലൊക്കെ ആരൊക്കെ പ്രതികരിക്കണം എന്നൊക്കെ ആരാണ് തീരുമാനിക്കുന്നതു? അവരവർ അവർക്കിഷ്ടമുള്ളതിൽ പ്രതികരിക്കട്ടെ? അതല്ലേ അതിന്റെ ഒരു സെറ്റപ്പ്? പക്ഷെ അതുകൊണ്ടൊന്നും ചെയ്യുന്ന തരികിടകൾ തരികിടകൾ അല്ലാതെ ആവുമോ. അതു മാത്രമാണ് എന്റെ ചോദ്യം.
സദാചാരന്‍ 1: അങ്ങയെങ്കില്‍ ഇത്തരം ചില കശപിശകളും പുതുജീവിതചര്യകളുടെ ഭാഗങ്ങളാണ് എന്നും പറഞ്ഞു മിണ്ടാതെ ഒരു മൂലക്കിരിക്കേണ്ടിവരും.
സദാചാരന്‍ 5: പത്രങ്ങൾ നേതാക്കന്മാരുടെ മനസ്സു പോലും വായിക്കുന്നുണ്ട്, അത് തെറ്റാണോയെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ“ എന്നാണ് ഉമ്മൻ ചാണ്ടി പറഞ്ഞത്. ഈ ജനങ്ങൾ തീരുമാനിക്കട്ടെ എന്ന് പറഞ്ഞതിന്റെ അർത്ഥം എന്താ? മാധ്യമങ്ങളുടെ മായിക വലയിൽ വീണു പോയ ജനങ്ങൾ എന്ത് തീരുമാനിക്കാൻ?
സദാചാരന്‍ 1: വാർത്തകൾ വളച്ചൊടിക്കുന്നതിനെതിരെ കോടതിയിൽ പോയിട്ട് കാര്യമില്ലെന്നറിയാമല്ലോ? ഈ പുതു ജീവിതചര്യകളുടെ ഭാഗം എന്ന് പറയുമ്പോൾ ഇത്തരം റിയാക്ഷനും അതിൽ പെടുമോ എന്തോ?
സദാചാരന്‍ 3: ഒന്നുമില്ലെങ്കിൽ നമുക്കു നിയമവും നീതിന്യായവുമൊക്കെയുള്ള ജനാധിപത്യമാവാം. അല്ലെങ്കിൽ കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന സ്ഥിതിയിലേക്കുപോകാം. അതുമല്ലെങ്കിൽ സമ്പൂർണ്ണ സായുധ വിപ്ലവമാവാം. ഒരു മാവോയിസ്റ്റ് സ്റ്റൈല്‍.
സദാചാരന്‍ 4: സമൂഹത്തില്‍ സ്ഥാനമുള്ളവരെ നിര്‍ദാക്ഷണ്യം കൊന്നു തള്ളുകായും , അതേ സമയം അത് തുറന്നു കാട്ടാന്‍ ശ്രമിക്കുന്ന മാധ്യമങ്ങള്‍ ഞങ്ങളുടെ സൈഡുപിടിക്കുന്നില്ല എന്നു പറഞ്ഞു കരയുന്നതിലും ഒക്കെയുള്ള ഹിപ്പോക്രസിയാണു സഹിക്കാത്തത്. 3 ടിവി ചാനലും, ഒരു ദിനപ്പത്രവും, കുറെ ആനുകാലികങ്ങളുമൊക്കെ കയ്യിലുള്ള ഒരു എൻടിറ്റി ആണ് ഇങ്ങനെ പരാതി പറയുന്നതെന്നോർക്കണം.
സദാചാരന്‍ 1: മാധ്യമങ്ങളുടെ മായിക വലയിൽ വീണു പോയ ജനങ്ങൾ എന്ത് തീരുമാനിക്കാൻ“ - കുറ്റാരോപണവും വിധിനിർണ്ണയവും ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് ഒന്നേ ഇനി ചെയ്യാനുള്ളൂ. കാസര്‍ഗോഡു മുതൽ തിരുവനന്തപുരം വരെയുള്ള ജനത്തെയൊക്കെ തല്ലുകയോ, സൈബീരിയൻ സ്റ്റയിൽ “പുനർവിദ്യാഭ്യാസം” നൽകുകയോ മറ്റോ ചെയ്യാം. നമ്മൾ പറയുന്നതു മാത്രമല്ലേയുള്ളൂ ശരി.
സദാചാരന്‍ 5:പത്രമുതലാളിമാര്‍ തങ്ങളുടെ പക്ഷം പിടിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെടുന്നുണ്ടെന്നു എനിക്ക് തോന്നുന്നില്ല. മറിച്ചു പൊതുമാധ്യമങ്ങള്‍ പൊതുവേ പക്ഷപാതികള്‍ ആണെന്ന് ജനം മനസ്സിലാക്കണം എന്നതാണ് ആവശ്യം. പാര്ട്ടിചാനെലിലോ പത്രത്തിലോ എന്ത് തന്നെ പറഞ്ഞാലും അത് പാര്‍ട്ടിയുടെ പ്രചാരണങ്ങള്‍ മാത്രമായെ ജനം കാണൂ. പക്ഷെ പ്രത്യക്ഷത്തില്‍ രാഷ്ട്രീയമില്ലെന്നു നടിക്കുന്ന മുഖ്യധാരമാധ്യമങ്ങളുടെ കാര്യം അതല്ല. അവര്‍ പറയുന്നതെന്തും സമൂഹമനസാക്ഷിയെ സ്വാധീനിക്കുന്നുണ്ട്. അവര്‍ ആട്ടിന്തോല് നന്നായി വരിഞ്ഞുടുക്കുകയും ചെയ്തിട്ടുണ്ട്, അത് വലിച്ചുകീറാന്‍ കഷ്ടപ്പെടുകയാണ് പാര്‍ട്ടി.
സദാചാരന്‍ 3: സി പി യെ വധിച്ചതിലൂടെ ഏത് ആട്ടിൻതോലാണ് വലിച്ചുകീറപ്പെട്ടത്? എന്തു സന്ദേശമാണ് ജനങ്ങള്‍ക്കു കിട്ടിയത്? ഒരു കണക്കിന് മാധ്യമങ്ങള്‍ക്ക് കുറച്ച് ആളെക്കൂട്ടാന്‍ അത് സഹായിച്ചു എന്ന നേട്ടമല്ലാതെ മറ്റെന്താണു കിട്ടിയത്?
സദാചാരന്‍ 1: ചിലപ്പോഴൊക്കെ എനിക്കു തോന്നും സി പി എം നേതൃത്വവും കുത്തകപ്പത്രങ്ങളും ഒരു പരസ്പരസഹായസഹകരണസംഘമാണെന്ന്. ഇന്ത്യാ-പാകിസ്ഥാൻ പ്രശ്നങ്ങള്‍ മുതലാക്കി രണ്ടു ഗവണ്മെന്റ്കളും അതാതു നാട്ടുകാരെവിഡ്ഢികള് ആക്കും പോലെ ഒരു അഡ്ജസ്റ്റ്മെന്റ്.
സദാചാരന്‍ 2:ഇതിൽ കുറ്റാരോപണവും വിധി നിർണ്ണയവും ഒന്നും ഇല്ല. മാധ്യമങ്ങൾ പറയുന്നത് അപ്പാടെ വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷം പേരും. അതൊരു മായിക വലയം തന്നെയാണ്. മതത്തിന്റെയോ ഇസത്തിന്റെയോ പോലൊക്കെ തന്നെ. താങ്കൾക്ക് വാർത്തകൾ വളച്ചൊടിക്കുന്നത് മനസ്സിലാകുന്നില്ല എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. പത്രങ്ങൾ നടത്തുന്നവരുടെ രാഷ്ട്രീയവും കച്ചവടവും എന്താണെന്നും താങ്കൾക്കറിയാം എന്ന് വിചാരിക്കുന്നു.
സദാചാരന്‍ 5: പോലീസ് ലാത്തി ചാർജ് നടത്തുന്നതും രാഷ്ട്രീയ പ്രവർത്തകർ എതിരാളികളെ തല്ലുന്നതും കേരളത്തിലെ ആദ്യ സംഭവമല്ല. വെടിവെപ്പുകൾ പോലും പലതും കഴിഞ്ഞ നാടാണ്. സക്കറിയയെ തല്ലിയതോ, കിണാലൂരിലെ പോലീസ് അതിക്രമമോ, സി പി വധാമോ ഒന്നും ഞാൻ അനുകൂലിക്കുന്നില്ല. ഇവിടെ പൊതു മാധ്യമങ്ങളുടെ ‘പാർട്ടിപത്ര’ സ്വഭാവത്തിനെയാണ് എതിർക്കുന്നത്.
സദാചാരന്‍ 2: കേരളത്തിൽ കമ്മ്യൂണിസം വരണമെന്നോ സിപിഎം വരണമെന്നോ എനിക്കാഗ്രഹമില്ല. പക്ഷേ ഇന്നത്തെ അവസ്ഥയിൽ യുഡിഎഫിൽ എനിക്ക് വിശ്വാസമില്ല, അത്രതന്നെ. കുറച്ചു നാൾ യൂത്ത് കോൺഗ്രസ്സിൽ പ്രവർത്തിച്ച് പരിചയത്തിൽ നിന്നും നേരിട്ടറിയാവുന്നതാണ്. തമ്മിൽ ഭേദം ഇടതന്മാർ തന്നെ.
സദാചാരന്‍ 1: മാധ്യമങ്ങൾക്കെതിരേയുള്ള പരാതിക്കും സി പി വധവും തമ്മില്‍ എന്തു ബന്ധം? സി പി വധം പാര്‍ട്ടി ആസൂത്രണം ആണെങ്കില്‍ അത് പാര്‍ട്ടി ചെയ്ത ആനമണ്ടത്തരമല്ലാതെ വേറൊന്നുമല്ല.
സദാചാരന്‍ 5: സി പി വധം ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നു.
സദാചാരന്‍ 3: ആളുകളുടെ മതം ബലം പ്രയോഗിച്ചുമാറ്റാൻ നമുക്കു കഴിയാത്തതുപോലെ തന്നെ പത്രവാർത്തകൾക്കെതിരെയും ഒന്നും ചെയ്യാൻ കഴിഞ്ഞെന്നു വരില്ല - അവരൊന്നും നിയമം ലഘിക്കുന്നില്ല. എന്തു ചെയ്യണമെന്നാണ് താങ്കളുടെ അഭിപ്രായം?
സദാചാരന്‍ 4: എല്ലാവർക്കും സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യമുണ്ടായാൽ, കുറച്ചൊക്കെ മൂടിവയ്ക്കലുകളും കൂട്ടിച്ചേർക്കലുകളുമൊക്കെ നടന്നാലും അവസാനം സത്യം വെളിയിൽ വരുമെന്ന പക്ഷക്കാരനാണു ഞാൻ. “ചോരയുടെ കടലുകൾക്കു പോലും സത്യത്തെ മുക്കിക്കൊല്ലാൻ സാധ്യമല്ല” എന്നാണല്ലോ ഗോർക്കിയുടെ ‘അമ്മ’യിൽ നായിക അവസാനമായി വിളിച്ചുപറയുന്നത്.
സദാചാരന്‍ 3: സി പി യെ വധിച്ചവര്‍ കുറ്റവാളികളാണ് . അതിന് യാതൊരു നീതീകരണവുമില്ല. ക്രൂരന്മാര് കാട്ടിയ കൊടും ക്രൂരതയാണ് പ്രത്യയശാസ്ത്രപരമായി സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാന്‍ ശ്രമിച്ച ഒരാളെ അതിൽനിന്നും തടയുന്നതിന് ഇത്ര ക്രൂരമായ മാര്‍ഗ്ഗം ഉപയോഗിച്ചത്.
സദാചാരന്‍ 2: ശരിയാണ്, അത് കുറ്റം തന്നെയാണ്. പക്ഷെ സത്യാവസ്ഥ അതല്ല എന്നിരിക്കെ സംഭവത്തെ പര്‍വ്വതീകരിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടി വിരുദ്ധരും മാധ്യമങ്ങളും സി പി യെ അനാദരിക്കുകയല്ലേ.
സദാചാരന്‍ 2: അപവാദപ്രചാരണങ്ങളും പ്രത്യാക്രമണങ്ങളും ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെയും അഭിപ്രായസ്വാതന്ത്രയത്തിന്റെയും വ്യത്യസ്ത മാര്‍ഗങ്ങളായി കണ്ടാല്‍ മതി.
സദാചാരന്‍ 1: ഇവിടെ ഒരു സംവാദത്തിന് വേണ്ടി പറയുകയായാലും വളരെ അപകടം പിടിച്ച, തെറ്റായ ഒരു പ്രസ്താവനയാണത് ആണത്. ഈ പ്രസ്ഥാവന തീര്‍ച്ചയായും ഒഴിവാക്കണം.
സദാചാരന്‍ 3: നമ്മുടെ വിശകലനങ്ങള്‍ അതിരു കടക്കുന്നോ എന്നൊരു സംശയം. അതിനാല്‍ തന്നെ എങ്ങും എത്താത്ത ഈ ചര്‍ച്ച തല്ക്കാലം നമ്മുക്ക് അവസാനിപ്പിക്കാം.
സദാചാരന്‍ 1: ഇവിടെ ഒരു സംവാദത്തിന് വേണ്ടി പറയുകയായാലും വളരെ അപകടം പിടിച്ച, തെറ്റായ ഒരു പ്രസ്താവനയാണത് ആണത്. ഈ പ്രസ്ഥാവന തീര്‍ച്ചയായും ഒഴിവാക്കണം.
സദാചാരന്‍ 3: നമ്മുടെ വിശകലനങ്ങള്‍ അതിരു കടക്കുന്നോ എന്നൊരു സംശയം. അതിനാല്‍ തന്നെ എങ്ങും എത്താത്ത ഈ ചര്‍ച്ച തല്ക്കാലം നമ്മുക്ക് അവസാനിപ്പിക്കാം.