മകരജ്യോതിയെ കുറിച്ച് പേര്‍ത്തും പേര്‍ത്തും വാഗ്ദോരണി നടത്തിയിട്ടും കലിയടങ്ങാത്ത നമ്മുടെ സമൂഹം പുതിയ ഒരു വാര്‍ത്തയുടെ പിറകെയാണിന്ന്.മകരജ്യോതി വ്യാജനാണെന്ന് ദേവസ്വം ബോര്‍ഡ് കോടതിയില്‍ സമ്മതിച്ചതിന്റെ വാര്‍ത്താ കോലാഹലങ്ങള്‍ അത്ര ക്ലച്ച് പിടിക്കാതെ പോയത് മുഖ്യമന്ത്രിയുടെ ഉപവാസ സമരവും, പ്രിഥ്വിരാജിന്റെ വിവാഹമാമാങ്കവും തിര്‍ത്ത ലഹരിയില്‍ അവര്‍ സ്വയം മുങ്ങി താഴ്ന്നതുകൊണ്ട് മാത്രമാണ്.
ശാസ്ത്രം അതിന്റെ വളര്‍ച്ചയുടെ കൊടുമുടി കീഴടക്കി ഇനി എങ്ങോട്ട് എന്നു പകച്ചു നില്‍ക്കുന്ന ഈ കാലത്ത് കാടിന്റെ നടുവില്‍ മൂന്നു തവണ മിന്നി മറയുന്ന ആ പ്രതിഭാസം ദൈവം പ്രത്യക്ഷപ്പെടുന്നതാണെന്ന് വിശ്വസിക്കുന്ന മാലോകര്‍ ഇന്ന് ഉണ്ടെങ്കില്‍ അവര്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തില്‍ കഴിയുന്നവരാണെന്ന് സത്യം. ഇനി അത്തരം വിഡ്ഡികളോട് ഇതു ദൈവമല്ല എന്നു കോടതി പുലമ്പിയാല്‍ അത് വിശ്വസിച്ച് തലയാട്ടി അവിടേക്ക് ഇനി മേലില്‍ പോകില്ല എന്ന് തീരുമാനിക്കും എന്ന് ചിന്തിക്കുന്നത് അതിലേറെ പമ്പര വിഡ്ഡിത്തം.
മരണത്തിലും മഹാനായി തീര്‍ന്ന അല്ലെങ്കില്‍ മാലോകര്‍ അങ്ങനെ വാഴ്ത്തിക്കൊണ്ടിരിക്കുന്ന ശ്രീ സത്യസായി ബാബയുടെ വിഭൂതി സ്രിഷ്ടിക്കല്‍ മാജിക്കാണെന്നും അതിന് ദേ തെളിവ് മാലോകരെ എന്ന് ഇന്നു കിട്ടാവുന്ന എല്ലാ ശാസ്ത്രസങ്കേതിക വിദ്യകളും ഉപയോഗിച്ച് തെളിയിക്കാന്‍ ശ്രമിച്ചവരെ തൃണവല്‍ക്കരിക്കുന്നതായിരുന്നു മരണശേഷം പോലും പുട്ടപര്‍ത്തിയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ഭക്തജനങ്ങളുടെ പ്രവാഹം. അതില്‍ ഇന്നിന്റെ പ്രമുഖ ശാസ്ത്രസാങ്കേതിക വിദഗ്ദര്‍ പോലും ഉണ്ടെന്നുള്ള തിരിച്ചറിവ് നമ്മുടെ സമൂഹത്തെ കാര്‍ന്നു തിന്നുന്ന അന്ധവിശ്വാസത്തിന്റെ തോത് വെളിവാക്കുന്നു.
ജിഹാദ് എന്ന പേരില്‍ നിരപരാധികളായ ആയിരങ്ങളെ കൊന്നൊടുക്കുന്ന തീവ്രവാദികളുടെ മനശാസ്തത്തെ ഒന്നു അപഗ്രഥിച്ചു നോക്കൂ. എന്താണ് ഈ കൊന്നൊടുക്കലിനു പിന്നില്‍ അവരെ പ്രേരിപ്പിക്കുന്ന ഘടകം? വളരെ ലാഘവത്തോടെ ചിന്തിച്ചാല്‍ അത് അന്ധവിശ്വാസത്തിന്റെ മറ്റൊരു വശം തന്നെയല്ലേ.? അവരുടെ മനസ്സിലേക്ക് തങ്ങളുടെ മതത്തിനു പുറത്തുള്ളവര്‍ വെറും മൃഗങ്ങളോ അതിനു തത്തുല്യരോ ആണെന്ന അന്ധമായ വിശ്വാസം ശക്തമായി കുത്തിവെയ്ക്കപ്പെട്ടിരിക്കുന്നു. അത്തരം മൃഗീയവാസന പെറുന്നവരോട് “നിങ്ങള്‍ ചെയ്യുന്നത് തെറ്റാണ്” എന്ന് ഒന്നു സമര്‍ത്ഥിക്കാന്‍ ശ്രമിച്ചു നോക്കൂ. നിങ്ങളുടെ നാമം അത്തരക്കാര്‍ പേറുന്ന മതനാമത്തിനു സമാനമാണെങ്കില്‍ പോലും നിങ്ങള്‍ അവരുടെ കത്തിക്കിരയാകും എന്നു നിശ്ചയം.
ഞാന്‍ കാട്കയറുന്നില്ല. പറയാന്‍ ശ്രമിച്ചത് ഇത്രമാത്രം. മകരജ്യോതി വ്യാജനാണെന്ന കണ്ടുപിടുത്തം ഒരു തരത്തിലും അന്ധവിശ്വാസ സമൂഹങ്ങളില്‍ ഒരു മാറ്റവും ഉണ്ടാക്കാന്‍ പോകുന്നില്ല. ചന്ദ്രനേയും, സൂര്യനേയും, നക്ഷത്രങ്ങളേയും വീതം വച്ചവര്‍, പരുന്തിനേയും, തേളിനേയും, ചിലന്തിയേയും അഭിമാനത്തോടെ തങ്ങളുടെ ചിഹ്നങ്ങളായി തോളിലേറ്റി നടക്കുന്നവര്‍. പ്രകൃതിയിലെ ശാസ്ത്രകാരന്മാര്‍ക്കു പോലും അന്യമായ പ്രതിഭാസങ്ങള്‍ ഉദിക്കുന്നതും, അസ്തമിക്കുന്നതും ചേര്‍ന്നു നില്‍ക്കുന്നതും തങ്ങളുടെ ദൈവം നിശ്ചയിച്ചാട്ടാണെന്ന് വിശ്വസിക്കുന്ന അന്ധവിശ്വാസി സമൂഹത്തിനു മുന്നില്‍ പൊന്നമ്പലമേട്ടില്‍ തെളിയുന്നത് വ്യാജാഗ്നി ആണെന്ന പ്രഖ്യാപനമോ, വെളിപ്പെടുത്തലോ വലിയ സ്വാധീനം ചെലുത്തുമെന്ന് വിശ്വസിക്കുന്നവര്‍ ഒരുപക്ഷേ വിഡ്ഡികളായേക്കും എന്നു മാത്രം. അഗ്നി തെളിയല്‍ നിര്‍ലോഭം തുടരും, ചാവേറുകള്‍ കാടിളക്കി അതു കാണാന്‍ അവിടെ ക്യൂ നില്‍ക്കുകയും ചെയ്യും..... സ്വാമി ശരണം.
ഉദരനിമിത്തം ബഹുകൃത വേഷം !
ReplyDeleteവിശ്വാസം..അതല്ലേ എല്ലാം.
ReplyDeleteവിശ്വാസികള്‍ ഉള്ളിടത്തോളം കാലം ദൈവങ്ങളും പ്രകടനങ്ങളും തുടര്‍ന്നു കൊണ്ടേയിരിക്കും.....
ReplyDelete"ചന്ദ്രനേയും, സൂര്യനേയും, നക്ഷത്രങ്ങളേയും വീതം വച്ചവര്‍, പരുന്തിനേയും, തേളിനേയും, ചിലന്തിയേയും അഭിമാനത്തോടെ തങ്ങളുടെ ചിഹ്നങ്ങളായി തോളിലേറ്റി നടക്കുന്നവര്‍. "പ്രകൃതിയിലെ ശാസ്ത്രകാരന്മാര്‍ക്കു പോലും അന്യമായ പ്രതിഭാസങ്ങള്‍ ഉദിക്കുന്നതും, അസ്തമിക്കുന്നതും ചേര്‍ന്നു നില്‍ക്കുന്നതും തങ്ങളുടെ ദൈവം നിശ്ചയിച്ചാട്ടാണെന്ന് വിശ്വസിക്കുന്ന അന്ധവിശ്വാസി സമൂഹത്തിനു മുന്നില്‍ പൊന്നമ്പലമേട്ടില്‍ തെളിയുന്നത് വ്യാജാഗ്നി ആണെന്ന പ്രഖ്യാപനമോ, വെളിപ്പെടുത്തലോ വലിയ സ്വാധീനം ചെലുത്തുമെന്ന് വിശ്വസിക്കുന്നവര്‍ ഒരുപക്ഷേ വിഡ്ഡികളായേക്കും എന്നു മാത്രം."
ReplyDeleteകൃത്യമായ നിരീക്ഷണം തന്നെ.. തങ്ങളുടെ വിശ്വാസങ്ങള്‍ എല്ലാം സത്യം ആണെന്നും ശാസ്ത്രീയമാണെന്നും വിശ്വസിക്കുന്ന, വിശ്വാസികള്‍ക്ക് ഇതുകൊണ്ടൊന്നും ഒരു കുലുക്കവും ഉണ്ടാവില്ല. വിശ്വാസം എന്നത് കുടുംബസ്വത്ത് പോലെ പാരമ്പര്യമായി അടിച്ചേല്‍പ്പിക്കപ്പെടുന്ന
ഒന്നാണ്. അവയെല്ലാം സത്യമാണെന്ന് ഉറച്ചു വിശ്വസിക്കേണ്ടത് ഓരോ വിശ്വാസിയുടെയും നിര്‍ബന്ധിത ബാധ്യതയും ആണ്..
This comment has been removed by the author.
ReplyDeleteനഗ്നനായ രാജാവിന്റെ തിരുവസ്ത്രങ്ങള്‍ അതിമനോഹരമെന്ന് വാഴ്താന്‍ ആയിരങ്ങള്‍ ഉണ്ടായിരുന്നു; രാജാവ് നഗ്നനാണെന്ന് വിളിച്ചു പറഞ്ഞത് ഒരു നിഷ്കളങ്കനായ കുട്ടിയും. ആ നിഷ്കളങ്കത ഒരു കുറ്റമായി എണ്ണുന്നു സമൂഹം. പക്ഷേ, ആ കുട്ടിക്ക് അത് വിളിച്ചുപറയാതിരിക്കാനാകില്ലല്ലോ....
ReplyDeleteനല്ല പോസ്റ്റ്.
അജിത്തേ അയ്യപ്പന്‍ നിന്നെ ശപിക്കും പിന്നെ ഒരു പിള്ള ചേട്ടന് പോലും നിന്നെ രക്ഷിക്ക്കാന്‍ ആവില്ല നമ്മള്‍ രണ്ടു പേരും കൂടി എന്തൊക്കെ ചെയ്തിട്ടുണ്ട് എന്തായാലും എനിക്ക് അയ്യപ്പനോട് ഒരു പ്രാര്‍ത്ഥന മാത്രം ഉള്ളു എന്തോ സള്‍ഫാന്‍ എന്താണ് എന്ന് അറിയാത്ത പവാറിനെയും മന്‍മോഹന്‍നെയും മൊത്തം ന്നാലും അതില്‍ കൂടുതല്‍ ദ്വാരങ്ങളെ വച്ചിരിക്കുന്ന കരുനനെയും ഒന്ന് രക്ഷിക്കണേ എന്ന്
ReplyDeleteപോളീ... അയ്യപ്പന്‍ സത്യത്തിനൊപ്പമാണ്.... അതിനാല്‍ ശാപം ഒരു പേടി സ്വപ്നമല്ല.... ഇനി അയ്യപ്പന്‍ അങ്ങനെ ശപിച്ചിരുന്നെങ്കില്‍ ഈ ലോകത്ത് മനുഷ്യര്‍ ഉണ്ടാവുമായിരുന്നോ..?
ReplyDeleteതീര്‍ത്തും ലക്ഷ്യബോദമുള്ള വാക്കുകള്
ReplyDeleteഅതികമാരും പറയാന്‍ കടിക്കുന്ന വാക്കുകള്‍ തന്നെ
സര്‍വത്ര വ്യാജമായ ഒരു സമൂഹത്തില്‍ വ്യാജ പക്ഷത്തു നിന്ന് സംസാരിക്കാന്‍ ആളുകള്‍ ഉണ്ടാകുന്നത് പുതുമയല്ല .
ReplyDeleteകപട ലോകത്ത് വ്യാജ ചെയ്തികള്‍ക്ക് എതിരെ നിര്‍വിളാകാന്‍ ശബ്ദം ഉയര്‍ത്താന്‍ മുതിരുന്നത് അഭിനന്ദനം തന്നെ ....!!
ചിന്തയനീയം...
ReplyDeleteആശംസകൾ
നല്ലത് തന്നെ ..അജിത് ഭായീ...എനിക്കും ഈ ദൈവങ്ങള്‍ കോപിക്കും എന്ന് പറഞ്ഞു പേടിപ്പിക്കുന്നത് വെറുതെ..എന്തെ
ReplyDeleteദൈവം നല്ലതിന് വേണ്ടി മാത്രം നില കൊള്ളുന്നതാണ്..
വിശ്വാസവും അന്ധവിശ്വാസവും വേർതിരിച്ചു കാണാനുള്ള രണ്ടവസരങ്ങൾ ഒന്നിച്ച് ഹൈന്ദവ സഹോദരർക്ക് കൈവന്നിരിക്കുന്നു...!
ReplyDeleteഅതിനെ കുറിച്ച് അവർ തന്നെ തീരുമാനമെടുക്കട്ടെ....!
ഹൈന്ദവ സഹോദരങ്ങള്‍ മാത്രമല്ല, മനുഷ്യകുലം മുഴുവനായി ചിന്തിക്കേണ്ട കാര്യമാണ്..... നമ്മുക്ക് മുന്നില്‍ കാണുന്നതെല്ലാം ദൈവം തന്നതാണെന്നും, എന്റെ ദൈവ ബുക്കില്‍ മാത്രം എഴുതിയതു മാത്രം വിശ്വാസവും ബാക്കി എല്ലാം അന്ധവിശ്വാസം എന്നും വിശ്വസിക്കുന്നവരും എല്ലാം സ്വയം ചോദിക്കേണ്ട സംഗതികളാണ് ഇതെല്ലാം..... ഞാന്‍ കണ്ടിടത്തോളം എല്ലാ വിഭാഗങ്ങളും അന്ധവിശ്വാസങ്ങളുറ്റെ പിടിയിലാണ്.....
ReplyDeleteവളരെ സത്യംതന്നെ അജിത്..
ReplyDeleteനല്ല പോസ്റ്റ്.
ReplyDeleteജോലിക്കയറ്റം കിട്ടിയപ്പോള്‍ എത്തക്കുലയും തോളിലേന്തി തുലാഭാരം [വല്ലാത്തൊരു ഭാരം] നടത്താന്‍ പാഞ്ഞ "ശാസ്ത്രജ്ഞരെ" എന്തേ വിട്ടുകളഞ്ഞത്?
ഷിബു ഭാസ്കർ പറഞ്ഞത് തന്നെ സത്യം.
ReplyDeletevarunna Ayyappa seasonil kazhinja varshathekkal kooduthal bhakthar varum jyothi kathikkunnath aduthuninnum live telecast cheyyum ..kathikkunna peedathinu pinnile backdrop advertisement kodikalkku vilkkum pattiya orale kondu deepam koluthikkum ..
ReplyDeleteഅന്ധവിശ്വാസങ്ങൾക്ക് അങ്ങനൊരു മെച്ചമുണ്ട്, അന്ധമായതുകൊണ്ട് എന്തെങ്കിലും കണ്ട് മനസ്സിലാക്കി അതങ്ങ് മാറ്റിക്കളയാനാവില്ല.
ReplyDeleteവളരെ നല്ല ഒരു പോസ്റ്റ് !
ReplyDeleteവിശ്വാസികളും , അവിശ്വാസികളും ഒരുപോലെ ചിന്തിക്കേണ്ട വിഷയം .
മുപ്പത്തി മുക്കോടി ദൈവങ്ങളും , പല പല ദൈവ പുത്രന്‍മാരും പല പക്ഷി മൃഗടികളെയും മൃഗങ്ങളെയും ""ദൈവം "" ആയി ആരാധിക്കുന്ന ഈ അണ്ടചാരാചരങ്ങളെയും എല്ലാം നാം മനുഷന്‍ എന്നാ നാല് അക്ഷരം കണ്ടും കെട്ടും കാട് കയറിയും മരണം വരെ പോയ്കൊണ്ടേ ഇരിക്കും .
ReplyDeleteനല്ല പോസ്റ്റ്... ശരിയായ വിശ്വാസം അന്ധവിശ്വാസം ഉണ്ടാക്കില്ല. എന്തൊക്കെ തെളിവുകള്‍ നല്‍കിയാലും അന്ധവിശ്വാസികള്‍ അന്ധവിശ്വാസം കളയുകയുമില്ല.
ReplyDeleteനല്ല പോസ്റ്റ് ...
ReplyDeleteചിന്തിക്കേണ്ട വിഷയം...
ചിന്തിക്കാം നമുക്ക ചിന്തിക്കാം…..
ReplyDeleteനന്മ പുലരുവോളം നമുക്ക് ചിന്തിക്കാം…
നന്മപുലർന്ന ശേഷവും ചിന്തിക്കാം, നന്മ എങ്ങനെ നിലനിർത്താമെന്ന്.
ചിന്തനീയം ഈ പോസ്റ്റ്.
Very good post......
ReplyDeleteI am getting so many calls inquiring about the issues at Andhra since Sai Baba expired. Friends in Kerala find it unbelievable that except in Puttaparthy, general public in Andhra is not bothered at all. The sensation is not even 10% compared to the days Y S Rajasheskara reddy died. Its all publicity stunt and blind belief.
നീളാത്തില്‍ പൊട്ടന്‍ ബ്ലോഗിക്കുന്നതിനോടുള്ള എന്റെ ആദ്യത്തെ പ്രതികരണം.
ReplyDeleteമകരവിളക്ക് എന്നാല്‍ സന്നിധത്തില്‍ അന്നേ ദിവസം നടക്കുന്ന ആഘോഷങ്ങളുടെ കൊട്ടിക്കലാശവും
ആകാശത്ത് ദൂരെ തെളിയുന്ന നക്ഷത്രം മകരജ്യോതി യും എന്ന് സാമാന്യ ബുദ്ധി പ്രയോഗിച്ചാല്‍ ആര്‍ക്കും വേഗം മനസിലാക്കാം.
അതിനിടക്ക് വരുന്ന ആ ദീപം ആണ് ഈ പ്രശ്നം എല്ലാം ഉണ്ടാകുന്നത്. അങ്ങിനെ ഒരു കാര്യം ഉണ്ടാക്കി അതിനെ വളര്‍ത്തി എടുത്തു അന്ധ വിശ്വസമാക്കി എന്നുള്ളതാണ് തെറ്റ്.
അതിനെ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ പ്രശം കഴിഞ്ഞു. വേറെ ഒരു കാര്യം. അങ്ങിനെ ഒരു തിരിച്ചറിയലിനും തിരുത്തലിനും സ്വാതന്ത്ര്യം മറ്റു എവിടെ കിട്ടും?
ഏതായാലും അതുകൊണ്ടൊന്നും അയ്യപ്പ ഭക്തന്മാര്‍ കുറയില്ല.
സായി ബാവ യെ കുറിച്ച് പറഞ്ഞാല്‍ മറ്റൊന്നും ചിന്തിക്കണ്ട. ആ മനുഷ്യന്റെ പേരില്‍, അദ്ദേഹത്തിന്റെ സാന്നിധ്യം കൊണ്ട് ഒരു മനുഷ്യ സമൂഹത്തിനു എന്തെങ്കിലും നന്മ ഉണ്ടായി എങ്കില്‍ അവിടെ ആണ് ദൈവത്തിന്റെ കൈകള്‍ അദ്ദേഹത്തിലൂടെ പ്രവര്‍ത്തിച്ചത്.
എല്ലാ സമൂഹത്തിലും കുഴപ്പക്കാര്‍ കടന്നു കൂടിയിട്ടുണ്ട്. അവരെ തിരിച്ചറിഞ്ഞു അവിടെ നിന്നും മാറ്റണം. എന്നാല്‍ എല്ലായിടത്തും സമാധാനം വരും.
വിവരമുള്ളവന്‍ തലമണ്ട ഉപയോഗിച്ച് നിസ്വാര്തമായി നേടിയെടുക്കുന്ന ശാസ്ത്രതിന്ടെ എല്ലാ കണ്ടുപിടുത്തങ്ങളും യഥേഷ്ടം ഉപയോഗിച്ചു വയറു നിറച്ച ശേഷം ഒരു നന്നിയും കാണിക്കാതെ അതിനുള്ള ക്രെഡിറ്റ് വേറെ ആര്‍ക്കോ കൊടുക്കാന്‍ ശീലിച്ചു പോയ ഒരു സംഖ്യം ആളുകളാണ് ഇന്ന് ജനാധിപത്യ പ്രക്രിയകളില്‍ പങ്കാളികള്‍ ആകുന്നതും നാട് മുഴുക്കെയും... ശസ്ത്രക്രിയ പിഴച്ചു പോയാല്‍ ഡോക്ടറെ തല്ലുകയും അഥവാ ശസ്ത്രക്രിയ വിജയമായാല്‍ ദൈവത്തോട് നന്ദി പറയുകയും ചെയ്യുന്ന ആളുകള്‍ എപ്പോഴെങ്ങേലും തങ്ങളുടെ സ്വാര്തത തരിച്ചരിയുന്നുണ്ടോ ..?
ReplyDeleteതീര്‍ച്ചയായും ഇതുവായിച്ചു ദൈവങ്ങള്‍ സന്തോഷിക്കുന്നുണ്ടാവും...!
ReplyDeleteചിന്താര്‍ഹാമായ ചിന്ത. ഭാവുകങ്ങള്‍....
പോസ്റ്റ് നന്നായി ..
ReplyDeleteO.T
താങ്കള്‍ അത്യാവശ്യം നന്നായി എഴുതുന്ന ആള്‍ തന്നെയാണ് , അതില്‍ തര്‍ക്കം ഇല്ല, പക്ഷെഇത്തരം വിഷയങ്ങള്‍ വായിക്കാന്‍ ഒരു പക്ഷെ ഇഷ്ടമില്ലാത്തവര്‍ക്കും താങ്കള്‍ എന്തിനാണ് നിരന്തരം താങ്കളുടെ പോസ്റ്റുകളുടെ ലിങ്കുകള്‍ അയക്കുന്നത് .. കമ്മെന്റ് ഇല്ലാതെ വരുമ്പോള്‍ വിലപിക്കുന്നത് .. ഇത് രണ്ടും എനിക്ക് മനസ്സിലാകുന്നില്ല ..
സുഹൃത്തേ എഴുതുന്നത് അവനവന്റെ മന സംതൃപ്തി വേണ്ടി ആകട്ടെ .. ഒന്നോ രണ്ടോ കമ്മെന്റ് കള്‍ക്ക് വേണ്ടിയാവതെയും ഇരിക്കട്ടെ ..!
സ്നേഹത്തോടെ ..
ഷാഹിദ്.... താങ്കള്‍ക്ക് എന്റെ ലിങ്ക് കിട്ടുന്നെങ്കില്‍ അതിനു മറുപടിയായി അതേ മെയിലിനു മറുപടി ഇടുക.... ഞാന്‍ എനിക്ക് കമന്റ് കിട്ടിയില്ല എന്നു പറഞ്ഞ് വിലപിച്ചതായി ഓര്‍മ്മയില്ല.... അങ്ങനെ വിലപിക്കേണ്ട ആവശ്യം എന്തായാലും ഇല്ല... പോസ്റ്റുകളുടെ ലിങ്കുകള്‍ അയക്കുന്നു എന്നത് സത്യമാണ്... അതു താങ്കള്‍ക്ക് ഇഷ്ടപ്പെടുന്നില്ല എങ്കില്‍ താങ്കളുടെ മെയില്‍ ഐ ഡിയില്‍ നിന്ന് ഒരു മെയില്‍ എനിക്ക് അയക്കുക.... അതിന് പരിഹസിക്കേണ്ട കാര്യമില്ല...
ReplyDeleteഅജിത്... നമുക്കിതൊക്കെ പറയാമെന്നല്ലാതെ ഒരു കാര്യവുമില്ല... മനോധൈര്യം കുറവുള്ളവര്‍ക്ക് ഇത്തരം അന്ധവിശ്വാസങ്ങള്‍ ഒരു വൈക്കോല്‍ത്തുരുമ്പിലെ പിടി എന്ന പോലെ ആത്മവിശ്വാസം നല്‍കുന്നുണ്ടാകാം...
ReplyDeleteഅന്ധവിശ്വാസത്തിലൂടെ കുമിഞ്ഞ് കൂടുന്ന സമ്പത്ത് വേണ്ടെന്ന് പറയാന്‍ എന്തായാലും ദേവസ്വം തയ്യാറാവില്ലല്ലോ... പറഞ്ഞിട്ടും മനസ്സിലാവത്തവരെ അവരുടെ വഴിക്ക് വിടുകയാണ് ഉത്തമം...
മകരജ്യോതി സംബന്ധിച്ച് നാളിതുവരെ ജനങ്ങളെ കബളിപ്പിക്കുന്ന രീതിയില്‍ ദേവസ്വം ബോര്‍ഡോ ഹിന്ദുസംഘടനകളോ പ്രചാരണം നടത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദി . ശബരിമല സംബന്ധിച്ച ഒരു പുസ്തകത്തിലും മകരജ്യോതി കത്തിക്കുന്നതാണോ സ്വയമുണ്ടാകുന്നതാണോ എന്നുള്ള അവകാശവാദങ്ങളോ വിശദീകരണങ്ങളോ നടത്തിയിട്ടില്ല.
ReplyDeleteപ്രശ്നമല്ലാത്ത ഒന്നിനെ പ്രശ്നമാക്കി തീര്‍ത്ത് വിവാദങ്ങള്‍ സൃഷ്ടിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇതിലൂടെ ഭക്തജനങ്ങളുടെ വിശ്വാസം തകര്‍ക്കുകയും ആത്മവീര്യം നശിപ്പിക്കുകയുമാണ് അക്കൂട്ടരുടെ ഉദ്ദേശ്യം. 102 പേര്‍ മരിക്കാനിടയായത് മകരജ്യോതി മൂലമാണെന്ന് ആരോപണമുന്നയിക്കുന്നവര്‍ യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷപ്പെടുത്തുകയാണ് ചെയ്യുന്നത്. മകരജ്യോതിയും പുല്ലുമേട് ദുരന്തവും തമ്മില്‍ ബന്ധമില്ല.സൂര്യന്‍ ദക്ഷിണായനത്തില്‍നിന്ന് ഉത്തരായനത്തിലേക്കു പ്രവേശിക്കുന്ന മുഹൂര്‍ത്തത്തില്‍ മകരസംക്രമനക്ഷത്രം ആകാശത്ത് പ്രത്യക്ഷപ്പെടുന്നു. പൊന്നമ്പലമേട്ടില്‍ ഗോത്രവര്‍ഗ്ഗാചാരത്തിന്റെ ഭാഗമായി ആദിവാസി ഊരുകളിലെ മൂപ്പന്മാരുടെ നേതൃത്വത്തില്‍ മകരസംക്രമ ദിവസം ആഴി തെളിയിച്ചിരുന്നു. ശബരിമലസന്നിധാനത്ത് മകരസംക്രമപൂജയ്ക്ക് എത്തുന്ന ഭക്തജനങ്ങള്‍ മകരസംക്രമ നക്ഷത്രം ദര്‍ശിക്കുമ്പോള്‍, അതിനു സമീപത്തായി കൂടുതല്‍ ദീപ്തമായ മറ്റൊരു പ്രകാശവും ദൃശ്യമാകുന്നു.
പൊന്നമ്പലമേട്ടിലെ ആദിവാസി ആചാരങ്ങളില്‍ സംബന്ധിച്ചിരുന്ന, പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥരും സുഹൃത്തുക്കളും, ആദിവാസികളുടെ അഭാവത്തില്‍ മകരസംക്രമദിവസം പൊന്നമ്പലമേട്ടില്‍ നിര്‍ദോഷമായി ഈ ആചാരം തുടര്‍ന്നുപോന്നു. ഈ ആചരണത്തിന് അവിടെ ആവിഷ്ക്കരിക്കുന്ന പദ്ധതികളുടെ ഏജന്‍സികളുടെ സഹകരണവും, കാലക്രമത്തില്‍ അതിനെ ബലപ്പെടുത്തി കൃത്യമായി തുടര്‍ന്നുപോരുന്നു. ക്രമേണ, മകരസംക്രമദിവസം തെളിയുന്ന നക്ഷത്രത്തിനു പകരം, ആഴിയാണ് ജ്യോതി എന്ന വിശ്വാസം ഉറച്ചു.
ശബരിമലയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ വികലമായി ചിത്രീകരിച്ച് വിശ്വാസികളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിനുള്ള ഗൂഢശ്രമമാണ് ഇപ്പോള്‍ നടന്നുവരുന്നതിനു പിന്നിലെന്നു സംശയിക്കേണ്ടിയിരിക്കുന്നു.പരിമിതമായ സംവിധാനങ്ങളും തെരുവു പട്ടിക്ക് കിട്ടുന്ന അംഗീകാരംപോലും കിട്ടാതെ വലയുന്ന സ്വാമിമാരുടെ അവസ്ഥ കാണുമ്പോള്‍ തിക്കിലും തിരക്കിലും പെട്ട് മരിക്കുന്നതിലും കൂടുതലായി മറ്റു പല ദുരന്തങ്ങളും ഉണ്ടാകാതിരിക്കുന്നത് അയ്യപ്പസ്വാമിയുടെ കൃപാകടാക്ഷം ഒന്നുകൊണ്ട് മാത്രമാണെന്ന് തോന്നിപ്പോകും. ശബരിമലയ്ക്കുള്ള ശത്രുക്കള്‍ വളരെയേറെയാണ്. 1940 ലെ തീവയ്പ്പിന് ശേഷം മനുഷ്യനിര്‍മിതമായ പല ദുരന്തങ്ങളും ഉണ്ടായി.
ReplyDeleteലാളിത്യംകൊണ്ട് സമ്പന്നമായ തീര്‍ത്ഥാടന കേന്ദ്രമാണ് ശബരിമല. ഇവിടുത്തെ പുണ്യം ഇവിടെവരുന്ന സ്വാമിമാര്‍ തന്നെയാണ്. അവര്‍ നഗ്നപാദരായി ഇരുമുടിയും തലയിലേറ്റി കയറിയിറങ്ങുന്ന പതിനെട്ടാംപടിക്കുള്ള സ്ഥാനം അയ്യപ്പവിഗ്രഹത്തിനും മുകളിലാണ്. ഇവിടെവരുന്ന സ്വാമിമാര്‍ സന്ന്യാസാശ്രമത്തിന്റെ വിശുദ്ധി അല്‍പ്പദിവസത്തേക്ക് അനുഭവിച്ചറിയാന്‍ വരുന്നവരാണ്. അതുകൊണ്ടുതന്നെ സ്വാമിമാരെ സേവിക്കുന്നത് ഏറ്റവും വലിയ പുണ്യവും. സ്വാമിമാരുടെ സുരക്ഷിതത്വവും പൂങ്കാവനത്തിന്റെ ലാളിത്യവും കാത്തുസൂക്ഷിക്കേണ്ടതായിട്ടുണ്ട്. ശബരിമലയെ ഒരു വിനോദകേന്ദ്രമായി കാണുന്ന മാസ്റ്റര്‍ പ്ലാനില്‍ വിശ്വസിച്ചിട്ട് കാര്യമില്ല.
എന്നെ തല്ലണ്ട ചേട്ടാ..ഞാന്‍ നന്നാവൂല്ല.
ReplyDeleteകാവലാന് ഇട്ട കമന്റ്, ഇവിടെയും കിടക്കട്ടെ..
ReplyDelete--------------------------
ദൈവം എന്ന GOD നാം ചോദിച്ചതെല്ലാം തരും എന്ന വികലമായ സെമിറ്റിക് വിശ്വാസം മനസ്സിലുള്ളവർക്ക് ഏത് കുറ്റിച്ചൂലും ദൈവമാണെന്നു തോന്നും.
ഞാൻ ദൈവമാണെന്നും, ഞാൻ ദൈവത്തിന്റെ മകനാണെന്നും, ഞാൻ ദൈവം നേരിട്ട് പറഞ്ഞയച്ച പ്രവാചകനാണെന്നും പറയുന്നതെല്ലാം ഒരേ തട്ടിപ്പിന്റെ വിവിധ അദ്ധ്യായങ്ങളാണ്.
ഇന്നെങ്കിലും ഗീതയിലെ താഴെ പറയുന്ന ഭാഗം ഉരുവിടുക. അതിനുശേഷം വരും തലമുറയെയെങ്കിലും ശുദ്ധമനുഷ്യജന്മങ്ങളായി വളരാൻ അനുവദിക്കുക.
"അവജാനന്തി മാം മൂഢാ മാനുഷീം തനുമാശ്രിതം
പരം ഭാവമജാനന്തോ മമ ഭൂതമഹേശ്വരം." (ഭ.ഗീ. 9:11)
[ഭൂതങ്ങളുടെ മഹേശ്വരനെന്ന പരമമായ എന്റെ തത്ത്വത്തെ അറിയാത്ത മൂഢന്മാര്‍ എന്നെ മാനുഷികമായ ശരീരത്തെ ആശ്രയിച്ചവനായി തെറ്റായി അറിയുന്നു.]
"അവ്യക്തം വ്യക്തിമാപന്നം മന്യന്തേ മാമബുദ്ധയഃ
പരം ഭാവമജാനന്തോ മമാവ്യയമനുത്തമം." (ഭ.ഗീ. 7:24)
[എന്റെ നാശരഹിതവും ശ്രേഷ്ഠവുമായ പരബ്രഹ്മഭാവത്തെ അറിയാത്ത ബുദ്ധിഹീനര്‍ ഇന്ദ്രിയങ്ങള്‍ക്കധീനനായ എന്നെ സ്വരൂപം സ്വീകരിച്ചവനാണെന്നു വിചാരിക്കുന്നു.]
എന്റെ അഭിപ്രായത്തിൽ, ഇതിലുള്ളത് ഒരേയൊരു പ്രശ്നം മാത്രമാണ്. സർക്കാർ ആഭിമുഖ്യത്തിൽ ദീപം തെളിക്കുന്നുണ്ടെങ്കിൽ അതറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്ന മനുഷ്യാവകാശപ്രശ്നം.! നാട്ടിൽ നടപ്പിലുള്ള വിവരാവകാശനിയമപ്രകാരവും ഇത് ആവശ്യമാണ്.! സത്യം ജനങ്ങളെ അറിയിച്ചു കഴിഞ്ഞാൽ സർക്കാരിന്റെ ജോലി കഴിഞ്ഞു.! പിന്നെ, വിശ്വസിക്കണോ വേണ്ടയോ എന്നതൊക്കെ ഭക്തജനങ്ങൾക്കു വിട്ടുകൊടുക്കാം. പക്ഷേ, ഇതു ചെയ്തില്ലെങ്കിൽ, അഥവാ ചെയ്യുന്നതുവരെ, അവിടെ നടക്കുന്ന അത്യാഹിതങ്ങളിൽ സർക്കാരിനും ധാർമ്മിക ഉത്തരവാദിത്തമുണ്ടാവും..!!
ReplyDelete@ Jigish:
ReplyDeleteസത്യം ജനങ്ങളെ അറിയിച്ചെന്നു കരുതി എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ സർക്കരിന്റെ ധാർമ്മിക ഉത്തരവാദിത്വം ഇല്ലാതാവുന്നതെങ്ങനെ. നമ്മൾ തിരഞ്ഞെടുത്ത സർക്കാരാണ് ഇപ്പോൾ നമുക്കുള്ളത്. പോരാതെ ദേവസ്വം സർക്കാരിന്റെ അധീനതയിലും.