. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

Friday, April 22, 2011

ജയറാം രമേശ് എന്ന മനുഷ്യ സ്നേഹി.



സ്നേഹത്തിന്റെ ആഴവും കരുത്തും നഷ്ടപ്പെട്ട ഉത്തരാധുനിക കാലത്ത് മനുഷ്യസ്നേഹം, പ്രകൃതിസ്നേഹം, മൃഗസ്നേഹം എന്നിങ്ങനെ സ്നേഹങ്ങളെ വിഭജിച്ച്  സ്നേഹങ്ങളുടെ അഭിനയ പെരുമഴ തീര്‍ക്കുന്ന മനുഷ്യ വര്‍ഗ്ഗത്തിന്റെ യദാര്‍ത്ഥ പ്രതിനിധി ആയി ജയരാം രമേശ് എന്ന മഹാനായ കേന്ദ്രമന്ത്രി. 

ഇന്ന് അദ്ദേഹത്തെ സമീപിച്ച എന്‍‌ഡോ സള്‍ഫാന്‍ വിരുദ്ധ സമിതിക്ക് മുന്നില്‍ പടച്ച പ്രസ്ഥാവന നിന്ദ്യവും മാനവ കുലത്തിനു ആകെ ആപമാനകരവും ആയി എന്നതില്‍ രണ്ടഭിപ്രായമില്ല. എന്‍‌ഡോ സള്‍ഫാന്‍ മാരക വിഷമാണെന്നതിന് പ്രത്യക്ഷത്തില്‍ തെളിവുകള്‍ ഇല്ലെന്നും, അത് തെളിയിക്കാനുള്ള പഠനത്തിന് സമയ പരിധി നിശ്ചയിക്കാന്‍ കഴിയില്ല എന്നും ഒരു ഉളുപ്പും ഇല്ലാതെ അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നു. 

എന്‍‌ഡോ സല്‍ഫാന്റെ മാരക ശേഷിയെ കുറിച്ച് അറിയാതെയുള്ള ഒരു പ്രസ്ഥാവനായാണിതെന്ന് വിശ്വസിക്കുന്നില്ല. മറിച്ച് അറുപതില്‍ പരം രാജ്യങ്ങളില്ല് നിരോധിച്ച പ്രസ്തുത വിഷത്തിനെ ഇവിടെ താങ്ങി നിര്‍ത്താന്‍ കാട്ടുന്ന ജാഗ്രത രാജ്യം കാണാന്‍ പോകുന്ന അടുത്ത ഒരു വന്‍ അഴിമതിയിലേക്ക് വിരല്‍ ചുണ്ടുന്നു. പക്ഷേ അഴിമതിയും കെടു കാര്യസ്ഥതയും പുറത്തു വരുമ്പോഴേക്കും ആയിരങ്ങള്‍ ഇവിടെ നിന്ന് കാലം ചെയ്തേക്കാം. ആയിരങ്ങള്‍ നിരാലമ്പരായേക്കാം. നമ്മുക്ക് മുന്നില്‍ ഇനി ഒരു വഴിയേ ഉള്ളു എന്ന് നിസംശയം പറയാം.... നമ്മുടെ രാഷ്ട്രപിതാവ് കാട്ടി തന്ന വഴി, അണ്ണാ ഹസാരെ പോലെ ജനകീയ നായകന്മാര്‍ പിന്തുടരുന്ന വഴി....

16 comments:

  1. ആസനത്തിലെ വാല്‍ മഹാത്മ്യം പാടുന്ന ഇത്തരം ജയരാമന്മാരാണ് നമ്മുടെ രാജ്യത്തിന്റെ അപമാന സ്തംഭങ്ങള്‍!

    ReplyDelete
  2. “മറിച്ച് അറുപതില്‍ പരം രാജ്യങ്ങളില്ല് നിരോധിച്ച പ്രസ്തുത വിഷത്തിനെ ഇവിടെ താങ്ങി നിര്‍ത്താന്‍ കാട്ടുന്ന ജാഗ്രത രാജ്യം കാണാന്‍ പോകുന്ന അടുത്ത ഒരു വന്‍ അഴിമതിയിലേക്ക് വിരല്‍ ചുണ്ടുന്നു“.

    തീര്‍ച്ചയായും സത്യമാണ്.. ഇതുതന്നെയായിരിയ്ക്കും ഓരോമലയാളിയ്ക്കും പറയാനുള്ളത്.. നന്നായി ഈ അവസരത്തില്‍ ഇങ്ങനെയൊരു ബ്ലോഗ്

    സ്നേഹത്തോടെ അനില്‍

    ReplyDelete
  3. മനുഷ്യാവകാശങ്ങൾക്കു പുല്ലുവില കല്പിക്കാത്ത് ഒരു മൃഗതുല്യനായ മുൻ പരിസ്ഥിതി മന്ത്രി എന്നു പേരിൽ അറിയപ്പെടാൻ പോകുന്ന ഒരു രാഷ്ട്രീയ കോമരം..

    ReplyDelete
  4. ജനങ്ങളെ എല്ലാ വിധ മാധ്യമത്തിലൂടെയും എന്‍‌ഡോ സള്‍ഫാന്‍ എന്ന ഈ മാരക വിഷത്തിന്റെ ദൂഷ്യവശങ്ങള്‍ മനസ്സില്ലാക്കി കൊടുക്കുകയും എന്‍‌ഡോ സള്‍ഫാന്‍ ഒരു കാരണവശാലും ഉപയോഗിക്കുകയില്ല എന്ന് ദൃഢ്മായ തീരുമാനം ജനങ്ങള്‍ കൈകൊള്ളുകയും ചെയ്യുകയാണ് ഒരു പോംവഴി.നിരോധനമുണ്ടായാല്‍ പിന്നാമ്പുറത്ത് കൂടിയും കൈകൂലികൊടുത്തും ഒരു വിഭാഗം പിന്നെയും എന്‍‌ഡോ സള്‍ഫാന്‍ ഉപയോഗിക്കും
    രാഷ്ടീയകാര്‍ക്ക് അമ്മനമാടാനല്ല ജനങ്ങള്‍ എന്ന് നേതാക്കന്മാരും മന്ത്രിമാരും തിരിച്ചറിയണം.മനുഷ്യാവകാശം എന്തെന്ന് ജനങ്ങള്‍ ഓര്‍മ്മിക്കട്ടെ.

    ReplyDelete
  5. കാസര്‍ഗോട്ടെയും മറ്റും ജനങ്ങള്‍ പറയുന്നത് പോലെ ഇവര്‍ക്ക്‌ ഇനി ചെയ്യാന്‍ ഉള്ളത് നേരിട്ട് പോയി അവരുടെ വായില്‍ എന്‍ഡോസള്‍ഫാന്‍ ഒഴിച്ച് കൊടുത്ത് അവരെ കൊല്ലുക എന്നത് മാത്രമാണ്.അവര്‍ക്ക്‌ ദുരിതവും അനുഭവിക്കണ്ട .ഇവര്‍ക്ക്‌ എന്ടോസള്‍ഫാന്‍ ചിലവും ആകും .

    ReplyDelete
  6. ഇവരൊന്നും പ്രശ്ന പ്രദേശങ്ങൾ സന്ദർശിക്കില്ല. വിഷമേൽക്കുമോ എന്നു പേടിച്ച് അയലത്ത് വരെ വരാൻ മടിക്കുന്ന ഇവർക്ക് എൻഡൊസൾഫാൻ വിഷമാകില്ല. വിഷമാണോ അല്ലെ എന്നറിയാൻ കട്ടൻ ചായയിൽ കലക്കി കൊടുത്തു പരീക്ഷിക്കേണ്ടിയിരിക്കുന്നു...

    എന്ഡോിസല്ഫാാന്റെ വിഷയത്തിൽ ഞാൻ മനസ്സിലാക്കിയത് അത് ജനിതക വൈകല്യങ്ങൾ ഉണ്ടാക്കുന്ന ഒന്നാം തരം വിഷം തന്നെയാണ്. പലരും ചോദിക്കുന്നു, എന്തുകൊണ്ട് ഇത് കേരളത്തിൽ മാത്രം വൈകല്ല്യങ്ങൾ സൃഷ്ടിക്കുന്നു എന്ന്. സത്യത്തിൽ കേരളത്തിൽ മാത്രമാണ് കൃഷിയിടങ്ങളിൽ മനുഷ്യർ ജീവിക്കുന്നുണ്ടാവുക. മറ്റു പ്രദേശങ്ങളിൽ ഇഷ്ടം പേലെ സ്പേസ് ഉള്ളതിനാൽ വിഷം തളിക്കുന്ന കൃഷിയിടങ്ങളിൽ ആരും ജീവിക്കുന്നില്ല. അതുകൊണ്ട് തന്നെ അവർക്ക് പ്രശ്നവുമില്ല. എന്നാൽ കേരളത്തിൽ കോപ്റ്ററുകളിലൂടെ വിഷം തളിക്കുമ്പോൾ കൃഷിയിടങ്ങൾക്ക് അടുത്തായി ജീവിക്കുന്ന കുറേ മനുഷ്യരിലേക്കത് എത്തിചേരുകയും തൽഫലമായി അവർ ഈ കീടനാശിനിയുടെ ഇരയാവുകയും ചെയ്തു. ജനസാന്ദ്രത കൂടിയ കേരളത്തിൽ മറ്റു സംസ്ഥാനങ്ങളെ പോലെ കൃഷി ചെയ്യാനുള്ള സ്ഥലമില്ല. അതിനാൽ ഇത്തരത്തിലുള്ള വിഷപദാർത്ഥങ്ങളുപയോഗപെടുത്തികൊണ്ടുള്ള കൃഷികൾ നടപ്പിലാക്കാനും കഴിയില്ല. എത്രയോ വർഷങ്ങളായി ഈ എന്ഡോ സല്ഫാപന്റെ കെടുതികളെ കുറിച്ച് കേൾക്കാൻ തുടങ്ങിയിട്ട്. ഭരണാധികാരികൾ മനുഷ്യരെ കൃഷിയിടങ്ങളിൽ നിന്നും യോഗ്യമായ സ്ഥലം കണ്ടെത്തി അവരെ പുനരധിവസിപ്പിക്കുകയാണെങ്കിൽ കുറെ മനുഷ്യകുഞ്ഞുങ്ങളെ രക്ഷപെടുത്താമായിരുന്നു.

    ReplyDelete
  7. കണ്ണൂരിലെ കണ്ടലിനോളം വരില്ലത്രെ കാസർക്കോട്ടേ ശപിത ജന്മങ്ങൾ!

    ReplyDelete
  8. കാസര്‍കോട്ടെ എന്‍ഡോ സള്‍ഫാന്‍ ഇരകളുടെ ദയനീയ അവസ്ഥ പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലും വന്നിട്ടും, അത്ല്ലാം അറിഞ്ഞിട്ടും , ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നാ അവസ്ഥയില്‍ ജീവിക്കുനവര്‍ ഉണ്ടായിട്ടും ഒരു ഉളുപ്പുമില്ലാതെ എന്‍ഡോ സള്‍ഫാന്‍ മാരക വിഷം ആണ് എന്നതിന് തെളിവില്ല എന്ന് പറയുന്ന ജയറാമിന്‍റെ വായിലും ആസനത്തിലും അത് ഒഴിച്ച് കൊടുക്കണം - ഒപ്പം ശരത് പവാറിനും , തോമസിനും.

    ReplyDelete
  9. JAYARAM REMESH ;; HE VERY WORRY ABOUT KANNOOR AND KOCHIN KANDAL AND SHABARIMALA FOREST WHY HE NOT WORRY ABOUT THE PEOPLE IN KASSARGOD KANDEL IS PRECIOUS THAN HUMAN LIFE????? KICK OFF HIM THE INDIAN MINISTER CHAIR HE IS REALLY SHAME FOR INDIAN DEMOCRACY

    ReplyDelete
  10. ഉണരൂ ..... പ്രതികരിക്കൂ ...........
    നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ സ്നേഹിക്കുന്നുണ്ടെങ്കില്‍ .......
    ഇന്ത്യയില്‍ നിന്നും
    ഈ മരണ വ്യാപാരിയെ
    തുടച്ചു നീക്കാനുള്ള
    പോരാട്ടത്തില്‍ അണിചേരൂ ..........

    ReplyDelete
  11. പ്രതികരണം കൊണ്ട് ഇളകുമോ? വായിൽ ഒഴിച്ച് കൊടുക്കണം.

    ReplyDelete
  12. ഇനിയും ദുരന്തങ്ങളുടെ പെരുമഴ കേരളത്തിന്റെ വടക്കേ അറ്റത്ത്‌ പെയ്യാതിരിക്കാന്‍...
    മനുഷ്യന്‍ എന്ന പദത്തിന് പണം എന്ന പദത്തിന് താഴെ മാത്രം വിലകല്‍പ്പിച്ച കുത്തകകളെയും അവര്‍ക്ക് ചൂട്ടു പിടിക്കുന്ന അധികാരവര്‍ഗത്തെയും ഭാരത മണ്ണില്‍ നിന്ന് കെട്ടുകെട്ടിക്കുക...
    എന്‍ഡോസള്‍ഫാന്‍ നിരോധിക്കുക.
    എന്‍ഡോസള്‍ഫാന്‍ എന്ന കാളകൂടവിഷം സൃഷ്ടിച്ച മഹാദുരന്തത്തിന്റെ ഇരയാകാനുള്ള നിര്‍ഭാഗ്യം നിങ്ങള്‍ക്ക് ഉണ്ടായിട്ടില്ലെങ്കില്‍...
    ആ ദുരന്തം വിതച്ച സാമൂഹ്യ വിരുദ്ധ ശക്തികളുടെ അധമമായ വാണിജ്യ താല്പര്യങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ കഴിവുള്ള ആരോഗ്യമുള്ള മനസ്സും ശരീരവും വാക്കും ലഭിച്ചു എന്ന മഹാഭാഗ്യം നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്...
    പ്രതികരിക്കുക...
    തോളോട് തോള്‍ ചേര്‍ന്ന് പടപൊരുതുക...

    ReplyDelete
  13. എന്റൊസള്‍ഫാനേ കുറിച്ച് കൂടുതല്‍ പഠനം നടത്താതെ അത് നിരോധിക്കാന്‍ ആവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. എന്റൊസല്ഫനെ കുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ്‌ നേടാന്‍ ആണ് ഇവരുടെ ശ്രമം എന്ന് തോന്നുന്നു. കുറെ വര്‍ഷങ്ങള്‍കൊണ്ട് പഠിക്കുന്നതല്ലേ. ഇനിയും പഠിപ്പ് തീര്‍ന്നില്ലേ. ഡല്‍ഹിയിലെ എയര്‍കണ്ടിഷന്‍ റൂമുകളില്‍ ഇരുന്നു "പഠിക്കുന്ന" ഇക്കൂട്ടര്‍ ഭൂമിയിലേക്ക് ഇറങ്ങിവന്ന്, എന്റൊസള്‍ഫാന്‍ ഇരകളെ ഒന്ന് കാണാന്‍ മനസ്സ് കാണിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു. ഈ പഠിപ്പ് "പണം" ഉണ്ടാക്കാന്‍ ഉള്ളതാണ് എന്ന് ഉറപ്പ്. സ്റോക്ക്ഹോം കണ്‍വെന്ഷനില്‍ എന്റൊസള്‍ഫാന്‍ അനുകൂലനിലപാട് ഇന്ത്യ സ്വീകരിച്ചാല്‍ അല്‍ഭുതപ്പെടെണ്ട...!!!

    കേന്ദ്ര കൃഷിമന്ത്രാലയം എന്‍ഡോസള്‍ഫാന്‍ ലോബിയുടെ പിടിയിലാണ് എന്ന് കൊണ്ഗ്രെസ്സ് നേതാവ് വി.എം സുധീരന്‍. നിരോധത്തിനെതിരായി നിലപാടെടുക്കുന്ന കൃഷി മന്ത്രാലയത്തെ സംരക്ഷിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ ആണെന്നും അദ്ദേഹം പറഞ്ഞു..


    നശിച്ച കാസര്‍കോടിന്റെ അഭിപ്രായം കണക്കിലെടുത്തല്ല എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതെന്ന്
    കീടനാശിനി അനുകൂല സംഘടനയായ കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആന്ധ്ര ക്കാരന്‍ പി ചെംഗല്‍ റെഡ്ഡി രംഗത്ത്. കൃഷി മന്ത്രി ശരത് പവാറില്‍ നിന്ന് ഈ എന്റൊസള്‍ഫാന്‍ വിരുദ്ധ നിലപാട് ഒരിക്കലും എടുക്കുകില്ല എന്ന ഉറപ്പ്‌ തനിക്ക്‌ കിട്ടിയിട്ടുണ്ടെന്നും ചെങ്കല്‍ റെഡ്ഡി. ഇവരെയൊക്കെ എന്റൊസല്ഫാനില്‍ മുക്കി കൊല്ലുകയാണ് വേണ്ടത്..;

    ഇരകളെ നിങ്ങള്‍ പൊറുക്കുക... വേട്ടക്കാര്‍ ആണ് നിങ്ങളുടെ സംരക്ഷണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.

    ഓ.ടോ: എന്റൊസള്‍ഫാന്‍ വിരുദ്ധസമരങ്ങളെ അധിക്ഷേപിക്കുന്ന ആന്ധയിലെയും, കേരളത്തിലെയും "ചെങ്കല്‍ റെഡ്ഡിമാര്‍" പൊതുജനത്തിന് മുന്‍പില്‍ സ്വയം നാണം കെടുകയാണ്. ജനശ്രദ്ധ പിടിച്ചുപറ്റാനും, വേറിട്ട ശബ്ദം ആകാനും ഉള്ള ഇത്തരം ശ്രമങ്ങള്‍ അപഹാസ്യം തന്നെ...

    ReplyDelete
  14. ഭരണ താല്പര്യങ്ങൾ എന്നും ജനവിരുദ്ധമാകുന്നതിനു എന്തായിരിക്കും കാരണം എന്ന് ആർക്കാണറിയാത്തത്...
    എന്ഡോസല്ഫാൻ ഏറ്റവും വലിയ കയറ്റുമതി ചെയ്യുന്നതു ഇന്ത്യയാണത്രെ...?

    ReplyDelete
  15. വിഷമല്ലെന്നു പറയുന്നവന്‍റെ വീട്ടില്‍ പോയി തളിക്കുക.......ചില വിഷയങ്ങളിലെങ്കിലും ഒരല്‍പം തീവ്രവാദമാകാം...

    ReplyDelete